അടുത്തകാലത്ത് ചര്‍ച്ചയുടെ പെരുമ്പറ മുഴക്കിയ സിനിമയാണ് ബ്ളെസ്സിയുടെ പ്രണയം. ഏകാന്തത ഘനീഭവിച്ചു പോകുന്ന വാര്‍ദ്ധക്യ കാലത്തിന്റെ ദുരിതവും, നഷ്ടപ്രണയവും പ്രേക്ഷകരോട് സംവദിക്കുന്നതായി, ഇരുണ്ട നിറങ്ങളിലൂടെ തീയേറ്ററുകളില്‍ വീണ പ്രണയം. മോഹന്‍ലാല്‍, അനുപംഖേര്‍, ജനപ്രദ ടീമിന്റെ അതിരുവിടാത്ത ഭാവാഭിനയത്തോടെ സിനിമ പ്രേക്ഷകരുടെ മനം കവരാനുമായി. നഗ്നതയും, കാമ്പസ് പ്രണയവും, ഗുണ്ടാതല്ലുമില്ലാതെ ഒരു സിനിമ, മുടക്കുമുതലും ലാഭവും നേടിയത് മലയാളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. ശരാശരി മലയാളിയുടെ ആയൂര്‍ദൈര്‍ഘ്യം 85 വയസാണെന്ന റിപ്പോര്‍ട്ടുകളും ഈ സിനിമയ്ക്കുമേല് ചേര്‍ത്തു വയ്ക്കണം. അപ്പോഴും, സിനിമ [...]
Full Story »
Recent Comments