Author: admin

നിലീന അത്തോളി ചിത്രഭൂമിയിൽ ‘ബോംബ് ‘ പൊട്ടിച്ചത്!

കുറ്റാരോപിതനായ നടനു വേണ്ടി ശബ്ദമുയരുന്ന കാഴ്ചകൾക്കിടെയാണ്, നിലീന അത്തോളി ചിത്രഭൂമിയിൽ ‘ബോംബ് ‘ പൊട്ടിച്ചത്. ദുർബലയായിപ്പോയ നടിയ്ക്ക് വേണ്ടി, ആർജ്ജവമുള്ള ശബ്ദം ഉയർന്നത്തു വായനക്കാർ കണ്ടു. സ്ത്രീ പക്ഷ നിലപാടിന് സ്ഥലമനുവദിക്കാത്ത പുതിയ അന്തരീക്ഷത്തിൽ, നടനും സിനിമാ ലോകവും- ഇരയായ സ്ത്രീക്ക് നേരെ ഉയർത്തിയ കടുത്ത മനുഷ്യാവകാശ ലംഘനത്തെയാണ് ചിത്രഭൂമി ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടത്. കുറ്റാരോപിതൻ ആപത്തിൽപ്പെട്ടവനും നടി ഇരയുമാകുന്ന സിനിമാ കാലം – എന്ന ലേഖനത്തെ ചിത്രഭൂമിയെന്ന നാല് പേജ് പ്രത്യേക പതിപ്പ്, വളരെ പ്രാധാന്യത്തോടെ പുറത്തിറക്കി. ആക്രമിക്കപ്പെട്ട നടി . ഈ ഓണത്തിന് ഒറ്റക്കായിരുന്നുവെന്ന് പ്രത്യേകം പെട്ടി വാർത്ത. കുറ്റാരോപിതനായ നടൻ- ദർശനത്തിനായി ഭക്തജന പ്രവാഹമെന്ന മറുപെട്ടിയും തലയ്ക്കൽ. സിനിമാ സമൂഹവും, ‘കുറ്റാരോപിതനായ നടനും’, ലൈംഗികാക്രമണത്തെ പ്രതിരോധിച്ച നടിയെ എപ്രകാരമാണ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതെന്ന തിരിച്ചറിവാണ് ലേഖനം നൽകുന്നത്.ഷേവിങ്ങ് സെറ്റും ക്രീമും കിട്ടിയിട്ടും ഷേവ് ചെയ്യാതെ, ശോകാർദ്രമായ അന്തരീക്ഷത്തിന്റെ പുനഃസൃഷ്ടിയ്ക്കായി താടി വളർത്തിയ ‘കുറ്റാരോപിതനായ നടനെ’ നന്നായി...

Read More

ശ്രീജിത്ത്. എസ്. എച്ച് /ഒരു കുക്കുട രോദനം

ലോകം കീഴ്മേൽ മറിഞ്ഞിടുന്നെൻ മുന്നിലായ് സർവ്വവും എന്നിൽ നിന്നകലുന്നപോൽ ഭവിക്കുന്നു ഹുങ്കാര സ്വരങ്ങളെൻ കർണ്ണപടം തകർക്കുന്നു വിദ്യുത് തരംഗങ്ങളെൻഹൃത്തിൽ സ്ഫുരിക്കുന്നു ഞാനൊരു പാവം കുക്കുടൻ, ഈ ശകടത്തിൻ പിന്നിലായ് തൂങ്ങിയാടുന്നു കടവാവൽ കണക്കേ അർദ്ധ നിമീലിത മിഴികളാൽ ഞാൻ കാണ്മൂ എന്നിലേയ്ക്കടുക്കുമീ മരണ രഥത്തെ പൊട്ടിത്തകർന്ന എൻ കർണ്ണപടത്തിനാൽ ഞാൻ കേൾക്കുന്ന സ്വരങ്ങളിൽ മരണമൂകതയും ചിലരെന്നെ നോക്കി അനുകമ്പ പൊഴിക്കുന്നു ചിലരെന്നെ നോക്കി രസജ്ഞ നുണയ്ക്കുന്നു ഏതു മുജ്ജൻമ പാപത്തിൻ ഫലമെനിക്കി- വ്വിധം യാതനകൾ വന്നു ഭവിച്ചിടുവാൻ അറിയില്ലെനിക്കീ നീണ്ട യാത്ര ഇതെങ്ങോട്ടായ്‌ ഏതോ തീൻമേശയിലമരാൻ വിധേയൻ ഞാൻ കാതങ്ങൾ താണ്ടുമീ യാത്രയുടന്ത്യത്തിൽ ഏതോ മനുജനു ഭോജന വിധേയൻ ഞാൻ കൊല്ലുന്ന പാപം തിന്നു തീർക്കുന്ന മാനുഷാ ഇവ്വിധം യാതനകൾ എന്തിനു നീ എനിക്കേകുന്നു മനുഷ്യ ജീവനു മാത്രമോ നിൻ വില ഈ പാവമെൻ ജീവനൊരു വിലയുമില്ലേ കളങ്കരഹിതമാം ചേതസ്സു പേറിടും നിർദോഷിയാമെൻ ജീവനൊരു...

Read More

വാസ്തു ഉപദേശം ലാലുവിന്റെ മക്കൾ ഗേറ്റടച്ചു

കുഴപ്പങ്ങൾ തീർക്കാൻ വാസ്തുവിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌ ലാലു പ്രസാദ് യാദവിന്റെ  കുടുംബം. പാട്‌നയിലെ ദേശരത്‌ന മാർഗിലെ തെക്കു ദർശനമുള്ള ഗേറ്റ് രണ്ടാഴ്ചയ്ക്ക് മുമ്പ് അടയ്ക്കാൻ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടത്രെ. വാസ്തു ജ്യോതിഷികൾ ഉപദേശിച്ചതിനെ തുടർന്നാണ് ഗേറ്റ് അടച്ചെതെന്നു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു.  ശത്രു ദോഷ പൂജ രാഷ്ട്രീയ ജനത ദൾ നേതാവായ ലാലുവിനെയും ബന്ധുക്കളെയും കുറിച്ച് നിരവധി ആരോപണങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.  കൂടുതലും ബിനാമി കേസുകളാണ്. കേസുകളിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നങ്ങൾ തീർക്കാൻ വാസ്തുവിനെ അഭയം പ്രാപിച്ചത്. രണ്ടാഴ്ച്ചയ്ക്കു മുമ്പ് ശത്രു ദോഷ പൂജ  നടത്തിയതായി പത്രം പറയുന്നു. രാത്രി 8 മാണി മുതൽ 11 വരെയാണ് മാടായി എന്നറിയപ്പെടുന്ന വരാന്തയിൽ വച്ച് ചടങ്ങ് നടന്നത്.                                           ...

Read More

മൂക്കുന്നി മലയിലെ ക്വാറി സർക്കാരിന്റെ നഷ്ടം 300 കോടി

മൂക്കുന്നിമലയിലെ അനധികൃത ക്വാറി പ്രവർത്തനം മൂലം സർക്കാരിന്റെ നഷ്ടം 300 കോടി രൂപയാണെന്നു ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്‌തു. അനധികൃത ഖനനം മൂലമുള്ള നഷ്ടം ടോട്ടൽ സ്റ്റേഷൻ സർവ്വേയും ഓഡിറ്റിംഗും നടത്തിയാണ് കണ്ടെത്തിയത്. മൂക്കുന്നിമലയിൽ അറുപതോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ നടന്ന സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്നു  ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിയമ നടപടികൾക്ക് വഴിയൊരുക്കും 116 ഏക്കറിലായി പരന്നു കിടക്കുന്ന ക്വാറി ഒട്ടേറെ പരാതികൾക്കിട നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇടപെടുന്ന ക്വാറിയിൽ നിയമ ലംഘനം നടക്കുന്നത് ഔദ്യോഗിക റിപ്പോർട്ടായി പുറത്തു വരുന്നത് നിയമ നടപടികൾക്ക് വഴിയൊരുക്കും. 2014 ആഗസ്റ്റിലാണ് മൂക്കിമലയിലെ അനധികൃത ഖനനത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്.7000  ടൺ ഗ്രാനൈറ്റും 10 ടണ്ണോളം പാറപ്പൊടിയുമാണ് മൂക്കുന്നിമലയിൽ നിന്നു പുറത്തേക്കു പോകുന്നത്.                                  ...

Read More

റബ്ബറിനെ രക്ഷിക്കാൻ ആരുമില്ലേ

റബ്ബറിന്റെ വിലയിടിവിനെ തുടർന്ന് സാധാരണ കർഷകർ പട്ടിണിയിലും കടത്തിലുമാണ്. സ്വന്തമായി ടാപ്പ് ചെയ്യുന്നവർ മാത്രമാണ് പിടിച്ചു നിൽക്കുന്നത്. തോട്ടങ്ങളെല്ലാം നാമ മാത്രമായാണ് പ്രവർത്തിക്കുന്നത്. വമ്പൻ ടയർ കമ്പനികളാകട്ടെ റബ്ബറിന്റെ വിപണി വിലയിടിക്കാനുള്ള ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്തു. ഇറക്കുമതി ചുങ്കം ഉയർത്തുകയും ചെയ്താൽ മാത്രമാണ് കർഷകന് പിടിച്ചു നില്ക്കാൻ കഴിയും. ദുരിതം ഇനിയും നീളുമെന്നുറപ്പാണ്. ബിജെപി ദേശീയ നേതാവ് അമിത് ഷായുടെ വരവിൽ ചില മത മേലധ്യക്ഷന്മാർ റബ്ബർ വിലയിടിവ് ശ്രദ്ധയിൽപ്പെടുത്തി. വേണ്ടത് ചെയ്യാമെന്ന് പതിവ് ഉറപ്പില്ലാതെ  മറ്റൊന്നും അമിത് ഷാ പറഞ്ഞില്ല. പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് പറഞ്ഞ കേന്ദ്രം, പിന്നീട് റബ്ബറിന് മാത്രമായി പ്രത്യേക പദ്ധതിയില്ലെന്നു മാറ്റിപ്പറഞ്ഞിരുന്നു. കേരളത്തിലെ രാഷ്ട്രീയവും റബ്ബറിന് വിഘാതമാകുകയായിരുന്നു. ഇതോടെ റബ്ബർ കർഷകരുടെ ദുരിതം ഇനിയും നീളുമെന്നുറപ്പാണ്.  .സ്റ്റാഫ്...

Read More

[wp_bannerize group="RightSideTop" categories="67"]