മൂക്കുന്നി മലയിലെ ക്വാറി സർക്കാരിന്റെ നഷ്ടം 300 കോടി

മൂക്കുന്നിമലയിലെ അനധികൃത ക്വാറി പ്രവർത്തനം മൂലം സർക്കാരിന്റെ നഷ്ടം 300 കോടി രൂപയാണെന്നു ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്‌തു. അനധികൃത ഖനനം മൂലമുള്ള നഷ്ടം ടോട്ടൽ സ്റ്റേഷൻ സർവ്വേയും ഓഡിറ്റിംഗും നടത്തിയാണ് കണ്ടെത്തിയത്. മൂക്കുന്നിമലയിൽ അറുപതോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ നടന്ന സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്നു  ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിയമ നടപടികൾക്ക് വഴിയൊരുക്കും 116 ഏക്കറിലായി പരന്നു കിടക്കുന്ന ക്വാറി ഒട്ടേറെ പരാതികൾക്കിട നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇടപെടുന്ന ക്വാറിയിൽ […]


Continue Reading

കോഴയില്ലാതെ തന്ത്രിമാർ വരും

ക്ഷേത്രങ്ങളിലെ തന്ത്രിമാർ നിശ്ചയിക്കുന്നതിലെ പരാതികൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണൻ. കൈക്കൂലിയും  സ്വജനപക്ഷപാതവും നടത്തി കനത്ത വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിയമിക്കുന്ന നടപടിക്കു അന്ത്യമാകുമെന്നു അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ തസ്തിക ക്ലർക്കിനു തുല്യമാക്കി ഉയർത്തും.മറ്റു ജീവനക്കാരുടെ വേതനം വർധിപ്പിക്കും. ദി ന്യൂ ഇന്ത്യൻ എക്സ്പ് പ്രെസ്സാണ് ഇതു സംബന്ധിച്ചു  വാർത്ത പ്രസിദ്ധീകരിച്ചത്.


Continue Reading

കേരള ബാങ്ക് വരുന്നു

 ദേശസാത്‌കൃത – സ്വകാര്യ ബാങ്കുകളുടെ ചൂഷണത്തിന് തടയിടാൻ സർക്കാർ ബാങ്ക് വരുന്നു. സർക്കാരിന്റെ മേൽനോട്ടത്തിൽ സംസ്ഥാന -ജില്ലാ സഹകരണ ബാങ്കുകൾ ചേർന്നതാകും പുതിയ ബാങ്ക്. ആറു മാസത്തിനകം ബാങ്ക് പ്രവർത്തനനിരതമാകുമെന്നാണ് സൂചന. ദേശസാത്‌കൃത ബാങ്കുകളെ പോലെ എടിഎമ്മും ഡെബിറ്റ് കാർഡും നൽകികൊണ്ടായിരിക്കും പ്രവർത്തനം. അടുത്തിടെ ഇസാഫ് എന്ന പേരിൽ തൃശൂർ ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനം ആരംഭിച്ചിരുന്നു.


Continue Reading

ടെക്കികൾ തെറ്റിയാറിനെ ശുചീകരിച്ചു

തിരുവനന്തപുരം: തെറ്റിയാർ കനാലിനെ ശുചിയാക്കാൻ ഒരു സംഘം ടെക്കികൾ. അണ്ടൂർക്കോണത്ത് തുടങ്ങി ചിറയിൻകീഴിലൂടെ ഒഴുകി ആക്കുളം തടാകത്തിൽ ചേരുന്നതാണ് തെറ്റിയാർ. ടെക്‌നോപാർക്കിന്റെ ഫേസ് 1 ലൂടെ തെറ്റിയാർ കടന്നു പോകുന്നുണ്ട്. പ്രതിധ്വനിയെന്ന ബാനറിലാണ് ടെക്കികൾ ശുചീകരണം നടത്തിയത് . തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ.പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു. സന്നദ്ധ പ്രവർത്തകരിൽ നിന്ന് ഇരുപതിനായിരം രൂപയും പ്രവർത്തനങ്ങൾക്കായി സമാഹരിച്ചു. കോർപറേഷൻ രണ്ടു കോടി ചിലവിൽ തെറ്റിയാർ തുടർന്ന് ശുചീകരണം നടത്തി സംരക്ഷിക്കുമെന്ന് മേയർ പറഞ്ഞു


Continue Reading

ഡ്രൈവിംഗ് പരീക്ഷ കഠിനമാകുന്നു

തിരുവനന്തപുരം :ടെസ്റ്റ് ഗ്രൗണ്ടുകൾ കംപ്യൂട്ടറൈസ് ചെയ്യുകയും ലൈസൻസിന് കൂടുതൽ മാനദണ്ഡം വരുകയും ചെയ്തതോടെ ഡ്രൈവിംഗ് പരീക്ഷ കഠിനമാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു അമ്പതു പേർക്കായി നടന്ന ടെസ്റ്റിൽ മൂന്ന് പേര് മാത്രമാണ് വിജയിച്ചത്. എച്ച് , എട്ട് എന്നിവയാണ് കാർ, ഇരു ചക്ര വാഹന വിഭാഗത്തിന് ലൈസൻസിനായി വേണ്ടത്. ഒപ്പം, ലൈസൻസ് പരീക്ഷയിൽ വിജയിച്ചാൽ കയ്യോടെ ലാമിനേറ്റ് ചെയ്ത ലൈസൻസുമായി മടങ്ങാം.


Continue Reading

മുഹമ്മദാലിയ്ക്കു വിട

ബൊക്സിങ്ങ് ഇതിഹാസം മുഹമ്മദാലിയ്ക്കു വിട. ലോകത്തെ ഏറ്റവും മികച്ച ബൊക്സിങ്ങ് താരമായി വളർന്ന അലി പാർക്കിൻസൺ രോഗത്തെ തുടർന്നാണ്‌ മരണത്തിനു കീഴടങ്ങിയത്.


Continue Reading

ഫ്രീ തിങ്കെർസ് ഫോറത്തിന്റെ പ്രതിമാസ ചർച്ച നടന്നു

ഫ്രീ തിങ്കെർസ് ഫോറത്തിന്റെ പ്രതിമാസ ചര്ച്ച നടന്നു. ദൈവാസ്തിക്യം ഇസ്ലാമിക നാസ്തിക കാഴ്ചപ്പാടുകളിൽ എന്ന വിഷയത്തിൽ പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ സി.രവിചന്ദ്രനും ഇസ്ലാമിക പണ്ഡിതൻ നവാസ് ജുനെ യും പങ്കെടുത്തു. പുരുഷന്റെ പ്രസവ വേദന പോലെയാണ് ഒരാൾ മതത്തിലേക്ക് വരുന്നത്. ഒരാൾ ഒരു കുടുംബത്തിൽ ജനിച്ചത്‌ കൊണ്ടാണ് ആ കുടുംബത്തിന്റെ മതത്തിന്റെ ഭാഗമാകുന്നത്. മതം തിരഞ്ഞെടുക്കലല്ല. നാസ്തികം ഒരു തിരിച്ചറിവാണ്.-രവി ചന്ദ്രൻ വിശദീകരിച്ചു.പരിണാമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ യുക്തിവാദത്തിനു കഴിയുന്നില്ല.ദൈവം യാദൃശ്ചികമല്ല നേരത്തെ തീരുമാനിക്കപ്പെട്ടതാനെന്ന് നവാസ് ജുനെ […]


Continue Reading

‘ആദ്യരാത്രി’ തരംഗമാകുന്നു!

സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി പ്രവാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തയ്യാറാക്കിയ ‘ആദ്യരാത്രി’ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. ദുബൈ അല്‍ഖിസൈസില്‍ വെച്ച് നടന്ന ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെല്ലാം സംബന്ധിച്ചു. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തറവാട് ക്രിയേഷന്‍സിലെ പ്രവര്‍ത്തകര്‍ ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയത്. ദുബൈ കരാമയിലെ ഒരു ഫഌറ്റില്‍ പ്രത്യേകം മണിയറ ഒരുക്കിയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. വിവാഹ ദിവസത്തെ രാത്രിയില്‍ മണിയറയിലേക്ക് പ്രവേശിക്കുന്ന മണവാട്ടിയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഷാഫി […]


Continue Reading

പ്രതീക്ഷ നല്കാതെ ആം ആദ്മി

ബദലാകുമെന്നായിരുന്നു ആം ആദ്മി പാർട്ടി പ്രവർത്തകരുടെ വിശ്വാസം. തൃശൂരിൽ സാറാ ജോസഫും എറണാകുളത്ത് അനിതാ പ്രതാപും ഒരു പ്രതീക്ഷയായിരുന്നു. തിരുവനന്തപുരത്ത് അജിത്‌ ജോയ് വോട്ട് പിടിക്കുമെന്നും ധാരണയുണ്ടായിരുന്നു. തൃശൂരിൽ എൽ.ഡി. എഫിലെ സി.എൻ.ജയദേവൻ മണ്ഡലം പിടിച്ചെടുത്തു.എറണാകുളം കെ.വി.തോമസും.എ.ഏ .പിയ്ക്ക് ഡൽഹിയിൽ സീറ്റില്ല.കേജരിവലും തോറ്റു. പക്ഷെ, ലോക്സഭയിൽ അവര്ക്ക് സാന്നിധ്യമുണ്ട്. പഞ്ചാബിലെ നാല് സീറ്റിൽ അവർ ലോക്സഭയിലെത്തും.


Continue Reading

മലയാളഭാഷയ്ക്കു നൂതന നിർദ്ദേശങ്ങളോടെ കിളിപ്പാട്ട് മാസിക

മലയാളം ശ്രേഷ്ഠ ഭാഷയാകുന്നതിന്റെ   പൊലിമയാണ് ഇക്കുറി എഡിറ്റോറിയലിൽ കിളിപ്പാട്ട് മാസികയുടെത്. ഡോ.എം. ലീലാവതി,സി. രാധാകൃഷ്ണൻ ഡോ.ജോർജ് ഓണക്കൂർ ഡോ.എം.എൻ.കാരശ്ശേരി,പ്രൊഫ. ജി.ബാലചന്ദ്രൻ ഡോ.ഷോർണൂർ കാർത്തികേയൻ,ഡോ.പി .സേതുനാഥൻ  തുടങ്ങിയ പ്രമുഖരുടെ ഒരു നിര എഡിറ്റർ ടി.ജി.ഹരികുമാറി നൊപ്പം കിളിപ്പാട്ടിന് പിന്നിലുണ്ട്.   സ്വന്തം ലേഖകൻ  മലയാളം ശ്രേഷ്ഠ ഭാഷയാകണമെങ്കിൽ മലയാളികൾ ഉണരണം എന്ന ഡിസംബർ ലക്കത്തെ എഡിറ്റോറിയലാണ് ഇക്കുറി  കിളിപ്പാട്ട് മാസികയെ ശ്രദ്ധേയമാക്കുന്നതിൽ , പ്രധാനം. കിളിപ്പാട്ട്, മികച്ച നിലവാരമുള്ള ഒരു മാസികയാണ്. നൂതനമായ ഒത്തിരി നിർദ്ദേശങ്ങളാണ് എഡിറ്റർ ടി.ജി.ഹരികുമാറിനുള്ളത്. 1.മലയാളത്തിൽ പേരിടുന്ന സിനിമകൾക്ക്‌ സംസ്ഥാന സർക്കാർ സബ്സിഡി നല്കണം.ഇംഗ്ലീഷിൽ പേരിടുന്ന മലയാള […]


Continue Reading

വീണ്ടും പാഠം

സ്വന്തം ലേഖകൻ  പാഠം വീണ്ടും മലയാള സർഗ സൗന്ദര്യങ്ങളെ യും രാഷ്ട്രീയത്തെയും പുനർ  വായന നടത്തുന്നു. എസ്.സുധീഷ്‌ എഡിറ്റ്‌ ചെയുന്ന പാഠം,ഒക്ടോബർ ലക്കം എം.എൻ.വിജയൻ മാഷിനെ കാലത്തിന്റെ മുറിവുകളായി ഓര്ക്കുന്നുണ്ട്‌.  മരണം മാഷിന്റെ അസാന്നിധ്യത്തെ സ്ഥിരീകരിക്കുകയോ നീണ്ട നിശബ്ദതയുടെ ഇടവേളകൾ ഓർമ്മയുടെ സബ്ദതെ മുറിച്ചുമാറ്റു കയോ ചെയ്യുന്നില്ലെന്നു എഡിറ്റോറിയലിൽ എസ്.സുധീഷ്‌. ഒപ്പം ഫണ്ടിംഗ് രാഷ്രീയവും അഴിമതിയും നിശിത വിമർശനത്തിന് ഇരയാകുന്നുണ്ട്‌.  സത്നാം സിംഗ്, ടി.പി .ചന്ദ്രശേഖരൻ,സി.എച്ച്.അശോകൻ :മൂന്നു കൊലപാതകത്തിന്റെ  വിശകലനമാണ് എഡിറ്റർ പ്രത്യേകമായി ചെയ്തിരിക്കുന്നത്. സോളാർ വ്യാപാരത്തിന്റെ രഹസ്യങ്ങളെ ആഗോള തലത്തിലൂടെ പാഠം ഇവിടെ […]


Continue Reading

|വിനോജ് അഞ്ചല്‍| ‘നാഡി ജ്യോതിഷം’

ഈ പേര്‌ ആദ്യമായി കേട്ടപ്പോള്‍ എനിക്കു തോന്നിയത്‌ നമ്മുടെ നാഡി പിടിച്ചു നോക്കി ഭാവി പ്രവചിക്കുന്ന പരിപാടിയാണെന്നാണ്‌. പക്ഷെ ഇന്റര്‍നെറ്റില്‍ ഒരു അന്വേഷണം നടത്തിയപ്പോഴാണ്‌ സംഗതി വേറെയാണെന്നു മനസ്സിലായത്‌. ഭാവിയെ കുറിച്ചറിയാനുള്ള ആകാംക്ഷ ശരിക്കും അടക്കാന്‍ പറ്റാത്ത ഒന്നാണ്‌. നാഡി ജ്യോതിഷത്തില്‍ താളിയോല വായിച്ചാണ്‌ ഭാവി പ്രവചനം. പുരാതന കാലത്ത്‌ ഋഷിമാര്‍ എഴുതി വച്ച താളിയോലകളില്‍ ഈ ലോകത്ത്‌ ജനിച്ചിട്ടുള്ള എല്ലാ മനുഷ്യരുടെയും ജീവിതം മുഴുവനും രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇത്തരം താളിയോലകള്‍ കോപ്പി ചെയ്ത്‌ പല ആളുകളും വ്യത്യസ്ഥ […]


Continue Reading

എം.എൻ.പാലൂരിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

കഥയില്ലത്തവന്റെ കഥയെന്ന ആത്മകഥയ്ക്കാണ് അവാർഡ്‌. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്‌ . എറണാകുളത്തെ പറക്കടവിൽ 1923ലായിരുന്നു ജനനം.


Continue Reading

പ്രണയാക്ഷരങ്ങൾ ധനലക്ഷ്മിക്ക് ഒന്നാം സ്ഥാനം

  മലയാളം ബ്ലോഗ്‌ റെറ്റെഴ്സ് സംഖടിപ്പിച്ച പ്രണയാക്ഷരങ്ങൾ സാഹിത്യ മത്സരത്തി ൽ വിജയികളെ പ്രഖ്യാപിച്ചു .ഒന്നാം സ്ഥാനം : ധനലക്ഷ്മി (സമ്മാനം : മോണ്ട് ബ്ലാങ്ക് പേന)രണ്ടാം സ്ഥാനം : സജി ഷൈനറാക്മൂന്നാം സ്ഥാനം : കൃഷ്ണ പ്രസാദ് വളരെ സുതാര്യവും ജനകീയവുമായ മത്സരത്തിൽ 70 ഓളം പേരുടെ 100 -ഓളം രചനകൾ ഉണ്ടായിരുന്നു. അതിൽ നിന്നും വായനക്കാരും ജൂറിയും തെരഞ്ഞെടുത്ത മികച്ച കഥകൾ പോളിനിട്ടതിൽ നിന്നും ലഭിച്ച വോട്ടുകൾ പ്രകാരമാണ് ഈ ഫല പ്രഖ്യാപനമെന്നു  ഫോറത്തിന്റെ അഡ്മിൻ ഫേസ് […]


Continue Reading

വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്‌

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. ജീവിതത്തിന്റെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് എം.മുകുന്ദന്‍, പ്രൊഫ.എം.കെ.സാനു, വയലാര്‍ ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കെ.പി.രാമനുണ്ണിയുടെ ദേശം. ജീവിതത്തിന്റെ പുസ്തകം എന്ന രചനയ്ക്ക് പുറമേ സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം, വിധതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷവിലാപം, ജാതി ചോദിക്കുക എന്നിവയാണ് മറ്റ് പ്രധാന രചനകള്‍. സൂഫി പറഞ്ഞ […]


Continue Reading