ശ്രീജിത്ത്. എസ്. എച്ച് /ഒരു കുക്കുട രോദനം

ലോകം കീഴ്മേൽ മറിഞ്ഞിടുന്നെൻ മുന്നിലായ് സർവ്വവും എന്നിൽ നിന്നകലുന്നപോൽ ഭവിക്കുന്നു ഹുങ്കാര സ്വരങ്ങളെൻ കർണ്ണപടം തകർക്കുന്നു വിദ്യുത് തരംഗങ്ങളെൻഹൃത്തിൽ സ്ഫുരിക്കുന്നു ഞാനൊരു പാവം കുക്കുടൻ, ഈ ശകടത്തിൻ പിന്നിലായ് തൂങ്ങിയാടുന്നു കടവാവൽ കണക്കേ അർദ്ധ നിമീലിത മിഴികളാൽ ഞാൻ കാണ്മൂ എന്നിലേയ്ക്കടുക്കുമീ മരണ രഥത്തെ പൊട്ടിത്തകർന്ന എൻ കർണ്ണപടത്തിനാൽ ഞാൻ കേൾക്കുന്ന സ്വരങ്ങളിൽ മരണമൂകതയും ചിലരെന്നെ നോക്കി അനുകമ്പ പൊഴിക്കുന്നു ചിലരെന്നെ നോക്കി രസജ്ഞ നുണയ്ക്കുന്നു ഏതു മുജ്ജൻമ പാപത്തിൻ ഫലമെനിക്കി- വ്വിധം യാതനകൾ വന്നു ഭവിച്ചിടുവാൻ അറിയില്ലെനിക്കീ […]


Continue Reading

കന്യക / ദിപിൻ കോട്ടക്കൽ

  അക്ഷരങ്ങൾ ചേർത്തുവച്ച് ഒരുപെണ്ണിനെ ഉണ്ടാക്കണം . കുത്തിവരച്ച് അവളുടെ നഗ്നതമാറ്റണം , ഏടുകൾകൊണ്ട് ഒരു കിടക്കയുണ്ടാക്കണം , കുത്തും,കോമയുംകൊണ്ട് അവളെ ഇക്കിളിപ്പെടുത്തണം , അക്ഷരങ്ങളുടെ മൂർദ്ധാവിൽ എനിക്ക് ചുംബിക്കണം , എന്റെ ചിന്തകളെ ഗർഭം ധരിക്കുംവരെ മാത്രം നീ കന്യകയാണ് വിലാസം:dipinkkl@gmail.com


Continue Reading

ശ്രീജിത്.എസ്.എച്ച് /ആംബുലൻസ്

കവിത ശ്രീജിത്.എസ്.എച്ച് അരുണ വർണ്ണത്തിൽ കർണ്ണകഠോരമാം സൈറൺ മുഴക്കി പായുന്നു ആംബുലൻസ്. വാഹനനിബിഢമാം പാതയെന്നാകിലും പിടയുന്ന തൃണ മാനവ പ്രാണരക്ഷയ്ക്കായ്, വാഹനങ്ങൾ ഒഴിഞ്ഞീടും മാന്യമായ് ആംബുലൻസിൻ പാത സുഗമമാക്കീടുവാൻ ചിലതോ ത്വരിത വേഗത്തിലാംബുലൻസിനെ മറികടന്നൊന്നാമതെത്തുവാൻ ശ്രമിച്ചിടും. മറ്റു ചില വിരുതഗണം, ആംബുലൻസിൻ പിറകേ ഉർവ്വശീശാപം ഉപകാരമെന്ന പോൽ കുതിച്ചീടും. ആസന്നമരണനാം രോഗിയോടുള്ള മമതയല്ലിത് തിരക്കിൽപ്പെടാതെ ലക്ഷ്യത്തിലെത്താൻ മാത്രം. സൗന്ദര്യധാമ ങ്ങളെന്നഹങ്കരിച്ചോർ വദനം വികൃതമായ് കിടപ്പുണ്ടിവിടെ മനീഷാമന്നവനെന്നു വിരാജിച്ചോർ. തെല്ലൊരു ശ്വാസത്തിന്നായ് പിടയുന്നിവിടെ പരദൂഷണം മാത്രം കുലത്തൊഴിലാക്കിയോർ. വാ […]


Continue Reading

ദി വെജിറ്റബിൾ

പച്ചക്കറിയെ ആഗോള പ്രശസ്തിയിലേക്കുയർത്തിയ ഹാൻ കാംഗിനെ ഏറെ ചർച്ച ചെയ്തിട്ടില്ല. 2016 ലെ മാൻ ബുക്കർ പ്രൈസ് ജേതാവ് കൊറിയൻ എഴുത്തുകാരി ഹാൻ കാംഗ് വ്യത്യസ്ഥ സാഹചര്യത്താൽ ബീഫ് ഉപേക്ഷിച്ചു പച്ചക്കറി ഭക്ഷണം കഴിക്കുന്നിടത്തെ രാഷ്ട്രീയം, അതിജീവനം എന്നീ ചർച്ചകളുടെ ഉപസംഹാരമാണ് നോവൽ പറഞ്ഞത്. ബീഫ് വിവാദം കത്തി നില്ക്കുന്ന നേരമായിട്ടും കംഗിന്റെ ദി വെജിറ്റബിനെ, അതിന്റെ രാഷ്ട്രീയാർത്ഥത്തിലും നാം ചർച്ച ചെയ്തിട്ടില്ല. ഇറച്ചി കഴിക്കുന്നതും, പാകം ചെയ്യുന്നതും ദൈനം ദിന പ്രവൃത്തികൾ കൊണ്ട് അക്രമത്തെ നാം […]


Continue Reading

കവിതാ സമാഹാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു

നവാഗതരായ കവികളുടെ രചനകൾ പുസ്തകമാക്കാനുള്ള ശ്രമങ്ങൾക്ക് കേരളന്യൂസ്‌ടൈം തുടക്കമിടുന്നു. എഴുത്തിന്റെ മുഖ്യധാരയിലേക്ക് കവികളെയും കവിതകളെയും അവതരിപ്പിക്കാനാണ് ശ്രമം. കവിതയ്ക്ക് തീം നിശ്ചയിച്ചിട്ടില്ല, പ്രായ നിബന്ധനയുമില്ല. കവിയുടെ ഒരു കവിതയാണ് കൃതിയിൽ ഉൾപ്പെടുത്തുക. പരിഗണനയ്ക്കായി ഒരാൾക്ക് മൂന്നു കവിതകൾ വരെ അയയ്ക്കാം. മെയിലായോ കവിത സ്കാൻ ചെയ്ത് അറ്റാച്ച്മെന്റായൊ അയയ്ക്കാം. ബ്ലോഗിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചവയും നല്കാവുന്നതാണ്. കേരളന്യൂസ്‌ടൈം ഡോട്ട് കോമിൽ രചനകൾ അയയ്ക്കൂ എന്ന ലിങ്കിൽ സബ്ജക്റ്റ്- കൃതി എന്നു കാണിച്ചും രചന അയയ്ക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ മെയിൽ ആയും […]


Continue Reading

കവിത- വ്യഥ- അജു ചിറയ്ക്കൽ

വ്യഥകളാണെല്ലാര്‍ക്കും മനോ വ്യഥകളാണെല്ലാര്‍ക്കും വ്യഥയില്ലാതവരെ കാണുവാന്‍ കിട്ടുമോ ഭൂമിയില്‍ വ്യഥയില്ലാതെയിതെന്തൊരു ജീവിതം അങ്ങനെയോന്നത് എങ്ങനെ സാദ്യമീഭൂമിയില്‍   അച്ഛന്റെയുള്ളിലെ വ്യഥയെനിക്കറിയാം അത് കയ്യിലെ കാശിന്റെ കുറവിനാല്‍ ഉണ്ടാകും മനോവ്യഥ പുര നിറഞ്ഞു നില്‍കുന്ന ചേച്ചിയെ കാണുമ്പോള്‍ അമ്മയ്കുമുള്ളില്‍ ഒരു വ്യഥ. കൂട് വിട്ടു മാറേണ്ടിവരുന്ന പെണ്ണിന്റെ വ്യഥയാണ് ചേച്ചിക്ക്. ശിഷ്ടകാലമെന്നുവരെ അതു കഷ്ടകാലമായിടുമോ എന്നുള്ളതാണീ മുത്തച്ഛന്റെ വ്യഥ പിഞ്ചികീറിയ ഷര്‍ട്ടിനു പകരമോരെണ്ണം എങ്ങനെ കിട്ടും അനിയന്റെ ഉള്ളിലും പൊട്ടുന്ന വ്യഥ ഇവര്‍ക്കിടയിലിങ്ങനെ നില്‍ക്കെ വ്യഥ കളില്ലാത്തതാണെന്റെ വ്യഥ. […]


Continue Reading

കവിത-ഇരുട്ടു കയറിയ പകല്‍- മഹേഷ്‌ വാണിയമ്പാറ

പകല്‍ അവര്‍ വരും.. അവരുടെ ഒച്ചക്കേട്ടാണ് ഇപ്പോളുണരുന്നത്.. നിര്‍വ്വികാരതയുടെ പുതപ്പു മൂടിയ നെടുവീര്‍പ്പ് പുറത്തേക്ക് വരുന്നു.. അവര്‍ വാക്കുകള്‍ കൊണ്ട് ചോര ചീന്തുമ്പോള്‍ നിസ്സഹായതയുടെ തലകുനിപ്പ് മാത്രമാണ് പ്രതിരോധം……   കഴുകന്‍ നോട്ടത്തിനു മുന്നില്‍ കലങ്ങിയ കണ്ണുമായി അവളുടെ നില്‍പ്പ് ……! ഇരു നില വീടിന്റെ തേക്കാത്ത ചുമരില്‍ ആ വലിയ കാറിന്റെ മുന്നില്‍ നിന്ന് ചിരിക്കുന്ന ചിത്രം ഇന്ന് കരയുന്ന പോലെ… ഇന്നലെയുടെ പകല്‍ ആഴ്ന്നിറക്കിയ വാല്‍ത്തലപ്പിന്റെ മുറിവിലെ ചോരയൊഴുക്ക് നില്‍ക്കുന്നില്ല…… നാളെയുടെ പകല്‍ വെളിച്ചം […]


Continue Reading

കവിത- തെരുവ് നായ/അരുണ്‍കുമാർ കുടയത്തൂർ

Live Traffic Stats ചെറുപ്പത്തിലേ അമ്മ ഉപേഷിച്ച് പോയതാണ് … ഞങ്ങൾ മക്കൾ മുലപ്പാലിന് വേണ്ടി കടിപിടി കൂടുക പതിവായിരുന്നു … അഞ്ചാറു മക്കള്കിടയിൽ തീരെ ചെറിയവൻ ആയിരുന്നു ഞാൻ … അച്ഛനെ കണ്ട ഓര്മ എനിക്കില്ല ..   ഓര്മ വെക്കുമ്പോൾ മുതൽ ഞാൻ ഈ തെരുവിലാണ് … വിശന്നപ്പോൾ എച്ചിൽ കൂനകൾ എനിക്ക് ഭക്ഷണം നല്കി .. ചെറിയ കുഴികളിലെ അഴുക്കുവെള്ളം കുടിച്ചു ദാഹം തീർത്തു… കുട്ടികൾ എന്നെ കല്ലെറിഞ്ഞു … തല ചായ്ക്കാൻ […]


Continue Reading

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കു ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

2014ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കു ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2011, 2012, 2013 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കവിത, നോവല്‍, നാടകം, ചെറുകഥാ സമാഹാരം, സാഹിത്യ വിമര്‍ശം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, ഹാസ്യസാഹിത്യം, ബാലസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം എന്നീ പതിനൊന്ന് സാഹിത്യ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. 25,000 രൂപയും സാക്ഷ്യപത്രവും അവാര്‍ഡ് ശില്പവുമാണ് സമ്മാനം. ഉപന്യാസം, വ്യാകരണം, വൈദിക സാഹിത്യം, സാഹിത്യ വിമര്‍ശം, വൈജ്ഞാനിക സാഹിത്യം എന്നീ വിഭാഗങ്ങളില്‍ അഞ്ച് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും […]


Continue Reading

കവിത> ഡ്രാഫ്റ്റ്/ഷാജി എൻ. പുഷ്പാംഗദൻ

വൃദ്ധയായ അമ്മയ്ക്ക്, ആസ്തമയുടെ ആശ്വാസ മരുന്നാണീ ഡ്രാഫ്റ്റ്‌ . പിള്ളവാതം പിടിച്ച മകന്, ക്രീമുള്ള ബിസ്ക്കേറ്റിന്റെ പ്രതീക്ഷയാണീ ഡ്രാഫ്റ്റ്‌ . കഞ്ഞിയും കാമവും പുകയുന്ന കുടിലില്‍ കണ്ണീരില്‍ മോഹങ്ങളെ മുക്കി കൊന്നവള്‍ക്ക് മോഹം നനയ്ക്കുന്ന ഒരുതുള്ളി നിനവാണീ ഡ്രാഫ്റ്റ്‌ വിയര്‍പ്പു മണക്കുന്ന നരച്ച കുപ്പായത്തിനുള്ളില്‍ വെയില്‍ കരിയിച്ചുണക്കിയ പ്രവാസികള്‍ . സ്വപ്നങ്ങള്‍ കടിച്ചു തൂങ്ങിയ കണ്‍തടങ്ങൾ. നരക യാതനയുടെ നിഴല്‍ കൂത്തുകളാ ടുന്ന കൃഷ്ണമണികൾ. തുകല്‍ ചീന്തിയ പഴയ പേഴ്സ്സിനുള്ളിലെ ചുരുണ്ട ദിര്‍ഹങ്ങള്‍ എണ്ണിയൊതുക്കി ഡ്രാഫ്റ്റ് അയയ്ക്കാനായി […]


Continue Reading

ഇസങ്ങൾ

നീ മനസ്സിലാകാത്ത ചിത്രങ്ങളിൽ ആധുനികതയുടെ അർത്ഥ മറിയാത്ത അടിക്കുറിപ്പുകൾ ചാർത്തുമ്പോൾ, ഞാൻ വിചിത്രമായതിനെ നിസ്സാരമെന്നു തള്ളികളയുകയായിരുന്നു നീ എന്നെ നിയമങ്ങൾ കൊണ്ട് കുരുക്കിലാക്കുമ്പോൾ , അവൻ എന്നെ അലിഖിത മായ ബോധതലത്തിൽ പ്രണയം കൊണ്ട് മൂടുകയായിരുന്നു. നീ മതപ്രസംഗങ്ങൾ കൊണ്ട് മുറവിളി കൂട്ടുമ്പോൾ, അവൻ എന്നെ മൌനത്തിന്റെ സംഗീത- മാസ്വദിയ്ക്കാൻ കാതുകൾ കൊട്ടിയടക്കുകയായിരുന്നു .. മതം എന്നെ അടിമയാക്കുമ്പോൾ, എന്റെ ദൈവം എന്നെ സ്വതന്ത്രനാക്കി തുറന്നുവിടുന്നു . നീ ഭൌധീകതയുടെ വർണ്ണ വിസ്മയങ്ങളിൽ , സുഖം നുകരുമ്പോൾ […]


Continue Reading

കവി ഗിരീഷ്‌ പുലിയൂർ പരസ്യ മോഡൽ; കാച്ചെണ്ണയ്ക്കിനി കവിതയുടെ മണം

  മലയാള കാവ്യലോകത്ത് ഇതു ആദ്യമായിരിക്കാം. ഒരു കവി പരസ്യ മോഡലാകുന്നത്. അതും  കാച്ചെണ്ണയുടെ പരസ്യത്തിന്. പ്രശസ്ത കവി ഗിരീഷ്‌ പുലിയൂർ, പുലിയൂർ ഹെർബൽ സെന്റർ പുറത്തിറക്കിയ  സൈനസ് മൈനസ് കാച്ചെണ്ണയുടെ പരസ്യ മോഡലാണ്. മെഡിക്കൽ സ്റ്റൊറുകളിലെ കണ്ണാടിപ്പെട്ടിയിൽ കവിയുടെ പടമുള്ള കാച്ചെണ്ണ സെലിബ്രിടികൾക്കൊപ്പം ഇരിക്കുന്നു. എണ്ണ>  കവിയുടെ സ്വന്തം സ്ഥാപനമാണ്‌ പുലിയൂർ ഹെർബൽ സെന്റർ. പാരമ്പര്യ ആയുർവേദ കുടുംബത്തിൽ  ജനിച്ചത് കൊണ്ടാണ് പുലിയൂർ ഹെർബൽ സെന്ററിനെ  കവി മുന്നോട്ടു കൊണ്ട് പോകുന്നത്. കവിയുടെ മുഖ ചിത്രമുള്ള കവറിനുള്ളിൽ എണ്ണ പൊതിഞ്ഞു ആവശ്യക്കാർക്കെത്തിക്കുന്നു. മൈഗ്രൈൻ,സൈനസൈറ്റെസ്,അകാലനര […]


Continue Reading

കഥ| നാരദന്‍| പാഴ്ജന്മങ്ങള്‍

കൂകി പാഞ്ഞു വന്നിരുന്ന ട്രെയിന്‍ ഇപ്പോള്‍ സ്പീഡ്‌ കുറച്ചു കൊണ്ട് വരികയാണു, ഏതോ ഒരു സ്റ്റേഷനില്‍ നിറുത്താറായി എന്ന് തോന്നുന്നു. പുറത്തു ചെറുതായി മഴ പെയ്യുന്നുമുണ്ട്. പാതിമയക്കത്തില്‍ ആയിരുന്ന അയാള്‍ കണ്ണ് തുറന്നു ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്നും നല്ല താളത്തില്‍ ടിക്ക്‌…,…ടിക്ക്‌,…ടിക്ക്‌..എന്ന ശബ്ദം കേള്‍ക്കുന്നു. ഇടയ്ക്കു നിറുത്തിയും ഇടയ്ക്കു കൂട്ടിയും എന്നാല്‍ ഒരു പ്രത്യേക താളത്തിലുമാണ് ആ ശബ്ദം കേള്‍ക്കുന്നത്.   yes it is, can hear according to the […]


Continue Reading

കവിത|എന്റെ മുഖം|ഷാജി.എൻ.പുഷ്പാംഗദൻ

യൗവ്വനം “പ്രണയത്തിന്റെ മതിവരാത്ത വീഞ്ഞായിരുന്നു, അത് കുടിച്ചു തീരുന്നതിനു മുൻപേ, ‘കാലം’ തട്ടിയുടച്ച പാനപാത്ര ത്തിന്റെ- സ്ഫടിക കഷണങ്ങളിൽ ഞാൻ എന്റെ മുഖം തെരയുകയായിരുന്നു …. അതിലൊന്നിൽ ശൈശവത്തിന്റെ ശാപം പിടയുന്നു മറ്റൊന്നിൽ ബാല്യത്തിന്റെ ഏകാന്തത മുഖം പൊത്തി കരയുന്നു പിന്നെ കൌമാരത്തിന്റെ ചാപ്പിള്ളകൾ , വെറുക്കപെടുന്നവന്റെ വേദ പുസ്തകത്തിൽ ചോരയും വിഷവും കണ്ണീരിൽ കലർത്തി പല്ലിളിച്ചു ചിരിയ്ക്കുന്നു   മെയിൽ : shajinp2003@gmail.com


Continue Reading

കഥ|ബിനു|എന്റെ ശവി,എന്റെ ഭാഷ

അന്ന്പഠിക്കുമ്പോൾ രവി മിടുക്കനായിരുന്നു.കണക്കു മാത്രം മനസ്സിലായില്ല . ഭൂമിശാസ്ത്രവും സാമൂഹ്യ പാഠവും ജയിക്കാനുള്ളതായപ്പോൾ,ഹിന്ദിയിലേക്ക് കടന്നു. ഹൃതിക് റോഷനും വിദ്യ ബാലനും നിറഞ്ഞു നില്ക്കുന്ന വേദി. അക്ഷരാഭ്യാസമില്ലാതെ ഷോലേ കാണുന്നതെങ്ങനെ. ഒക്കെ കണ്ടു. അപ്പോഴാണ് ഹിന്ദിയേക്കാൾ മിടുക്കൻ മറാത്തി യാണെന്ന്, ഒരാൾ ഗുലാബ് ജാം നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ  പറഞ്ഞത് .കാരണം, സച്ചിൻ മറാത്തിയാണല്ലോ. അത് പഠിക്കാനിരിക്കവേ, ഭാരതത്തിന്റെ മൂല ഭാഷ സംസ്കൃതമാണെന്ന് ഓര്ക്കുന്നത്. നീണ്ട മരക്കമ്പിൽ തൂങ്ങി നിന്ന പാവം അക്ഷരങ്ങൾ. അത് പഠിക്കണം. തിരുവന്തോരത്ത് വന്നാൽ ഫ്രഞ്ച് പഠിക്കണ്ടേ. അല്പം റഷ്യൻ; അല്ലെ […]


Continue Reading

കവിത|വി.ജാൻസി |യുടുബിലെ ഒന്നാം ഖണ്ഡം

നഗ്ന ഉടലിനെ ചേർത്ത് കടൽപ്പരപ്പിലൂടെ അവർ നടന്നു. യുടുബി ലെ പതിനേഴു മിനിട്ട് ഒന്നാം ഖണ്ഡം. മണൽപ്പരപ്പിലെ ഓണക്കാല നഗ്ന കാമിനി തിമിർക്കുന്ന രണ്ടാം ഭാവം. മൂന്ന്, പ്രസവ രംഗമാണ്. അതിനിനി അനുവാദം ചോദിക്കണം.


Continue Reading

കവിത|വേനൽ|സ്മിത ബി. ശശി

കത്തി കറുത്തിരുണ്ട് പുകച്ചുരുളായി അവൻ. എരിവു കുടലിലും മനസിലും. കനൽ വെയിൽ കാറ്റ് പ്രഭാതം ഇനി, വേനൽ മതിയെന്ന് മഴക്കാലത്ത്‌ പറയില്ലല്ലോ.


Continue Reading