എം.ഇ. മീരാന്‍െറ വേര്‍പാട് നാടിന്‍െറ നൊമ്പരമായി

അടിമാലി: അടിമാലിയെ സ്വന്തം ബ്രാന്‍ഡിലൂടെ പ്രശസ്തമാക്കിയ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.ഇ. മീരാന്‍െറ വേര്‍പാട് നാടിന്‍െറ നൊമ്പരമായി. ഹൈറേഞ്ചിന്‍െറ പ്രവേശ കവാടം എന്നറിയപ്പെടുന്ന കോതമംഗലം നെല്ലിക്കുഴിയില്‍ ജനിച്ച ഇ.ടി.സി എന്നറിയപ്പെട്ട മീരാനിക്ക അരി ഹോള്‍സെയില്‍ വ്യാപാരവുമായാണ് അടിമാലിയില്‍ എത്തിയത്. 1984 ല്‍ ഹോള്‍സെയില്‍ കടയോട് ചേര്‍ന്ന് ഈസ്റ്റേണ്‍ ട്രേഡിങ് കമ്പനി (ഇ.ടി.സി) എന്ന പേരില്‍ വിവിധ കമ്പനികളുടെ വിതരണം ആരംഭിച്ചു. അതാണ് പിന്നീട് അടിമാലിയെത്തന്നെയും പ്രശസ്തമാക്കിയ മുളകുപൊടി യൂനിറ്റിന്‍െറ ആവിര്‍ഭാവത്തിനും ഈസ്റ്റേണ്‍ വ്യവസായ മേഖലയുടെ […]


Continue Reading

ആക്രമണം നടത്തുമെന്ന ഭീഷണിക്ക് പിന്നില്‍ അല്‍ഖാഇദ തന്നെയാണെന്ന് ഹിലരി

വാഷിങ്ടണ്‍ : സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ 10ാം വാര്‍ഷികത്തില്‍ അമേരിക്കയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിക്ക് പിന്നില്‍ അല്‍ഖാഇദ തന്നെയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുമാണ് ന്യൂയോര്‍ക്കിലും വാഷിങ്ടണ്‍ ഡിസിയിലും ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ഹിലരി പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് രാജ്യത്തെങ്ങും സുരക്ഷ കര്‍ശനമാക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശം നല്‍കിയിരുന്നു. അല്‍ഖാഇദയുടെ ഭീഷണിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. […]


Continue Reading

പ്രതിപക്ഷ നിലപാട് ഖേദകരമാണെന്ന് പി.ചിദംബരം

ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നിലപാട് ഖേദകരമാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. താന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മൂന്ന് ഭീകരാക്രമണങ്ങള്‍ ഉണ്ടായി എന്നത് തന്റെ പദവിക്കേറ്റ കളങ്കം തന്നെയാണെന്ന് സമ്മതിച്ച ചിദംബരം മുന്‍ കാലങ്ങളിലും ഇത്തരം കളങ്കങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതിനാല്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നിലപാട് ശരിയല്ല. മുന്‍പ് പാര്‍ലമെന്റ് ആക്രമണമുണ്ടായ സമയത്ത് അന്നത്തെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നില്ലെന്നും ചിദംബരം ചൂണ്ടികാട്ടി. ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും […]


Continue Reading