ഇറോം ഷർമിള: സമരം വിജയിക്കുമോ ?

മണിപ്പൂരിന്റെ ഉരുക്കു വനിത. എല്ലാ രുചികളും സ്വയം നിഷേധിച്ചു നിരാഹാരത്തിന്റെ ജയിലിലേക്ക് പോയ വനിത. വീണ്ടും ഇറോം ഷർമിള വാർത്തകളിൽ നിറയുകയാണ്. സമാധാനപരമായി നീണ്ട 500 ആഴ്ചകളിലധികമായി നിരാഹാരം അനുഷ്ടിക്കുന്ന സമര നായികയെ,ഭരണകൂടങ്ങൾ ഇക്കാലമാത്രയും അവഗണിച്ചിരുന്നുവെന്നു, ഓർത്തെടുക്കേണ്ടതുണ്ട്. മണിപ്പൂരിൽ സായുധ സൈന്യത്തിനു ലഭിച്ച പ്രത്യേക അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഇറോം ഷർമിള ഉന്നയിക്കുന്ന ആരോപണം.2000 നവംബർ 2 നു മാലോം പട്ടണത്തിൽ പത്തു നാട്ടുകാർ വെടിയേറ്റു മരിച്ചിടത്ത് നിന്നാണ് തുടക്കം.അന്ന് മരിച്ചവരിൽ, കുട്ടികൾക്കുള്ള ദേശീയ ധീരതാ അവാർഡ് […]


Continue Reading

ഇസങ്ങൾ

നീ മനസ്സിലാകാത്ത ചിത്രങ്ങളിൽ ആധുനികതയുടെ അർത്ഥ മറിയാത്ത അടിക്കുറിപ്പുകൾ ചാർത്തുമ്പോൾ, ഞാൻ വിചിത്രമായതിനെ നിസ്സാരമെന്നു തള്ളികളയുകയായിരുന്നു നീ എന്നെ നിയമങ്ങൾ കൊണ്ട് കുരുക്കിലാക്കുമ്പോൾ , അവൻ എന്നെ അലിഖിത മായ ബോധതലത്തിൽ പ്രണയം കൊണ്ട് മൂടുകയായിരുന്നു. നീ മതപ്രസംഗങ്ങൾ കൊണ്ട് മുറവിളി കൂട്ടുമ്പോൾ, അവൻ എന്നെ മൌനത്തിന്റെ സംഗീത- മാസ്വദിയ്ക്കാൻ കാതുകൾ കൊട്ടിയടക്കുകയായിരുന്നു .. മതം എന്നെ അടിമയാക്കുമ്പോൾ, എന്റെ ദൈവം എന്നെ സ്വതന്ത്രനാക്കി തുറന്നുവിടുന്നു . നീ ഭൌധീകതയുടെ വർണ്ണ വിസ്മയങ്ങളിൽ , സുഖം നുകരുമ്പോൾ […]


Continue Reading

സർഗാത്മക സൗന്ദര്യത്തിന്റെ 83 ഭാവങ്ങൾ

ഒറ്റപ്ലാക്കൽ നമ്പിയാടൻ വേലുക്കുറുപ്പിന് 83 തികഞ്ഞു. സർഗാത്മക സൗന്ദര്യം കവിഞ്ഞൊഴുകിയ കാവ്യഭൂമിയിലൂടെ അനുവാചകനെ ആനന്ദിപ്പിച്ച ഒരു കവി. നമ്മുടെ ഓ.എൻ .വി; ഭാവ തീവ്രമായ വരികളിലൂടെ വലിയ ദുരന്തങ്ങളുടെ ,ആകുലതകളുടെ, സ്വപ്നങ്ങളുടെ തീരത്തിലൂടെ ഉയിർത്തു പാട്ടുപാടിയാൾ.ചവറയിലെ കരിമണൽ തിളക്കങ്ങളിൽ ഒരു ജനതയുടെ വേദനയറിഞ്ഞ കവി. പ്രകൃതിയുടെ ഓരോ ആത്മരോദനവും ഓ.എൻ.വിയിൽ കവിതയായി പെയ്തിറങ്ങി. എത്രയോ കാലങ്ങൾക്ക് മുൻപാണ്, കവിതയിലൂടെ നാം പ്രകൃതിയുടെ കവചമായി മാറണമെന്ന ഓർമ്മപ്പെടുത്തലുമായി, ഭൂമിയ്ക്കൊരു ചരമഗീതം കുറിച്ചത്.വല്ലാത്തൊരു ദീർഘദർശിത്വം നിറഞ്ഞു നിന്ന കവി. കമ്മ്യുണിസ്റ്റ് […]


Continue Reading

പ്രതീക്ഷ നല്കാതെ ആം ആദ്മി

ബദലാകുമെന്നായിരുന്നു ആം ആദ്മി പാർട്ടി പ്രവർത്തകരുടെ വിശ്വാസം. തൃശൂരിൽ സാറാ ജോസഫും എറണാകുളത്ത് അനിതാ പ്രതാപും ഒരു പ്രതീക്ഷയായിരുന്നു. തിരുവനന്തപുരത്ത് അജിത്‌ ജോയ് വോട്ട് പിടിക്കുമെന്നും ധാരണയുണ്ടായിരുന്നു. തൃശൂരിൽ എൽ.ഡി. എഫിലെ സി.എൻ.ജയദേവൻ മണ്ഡലം പിടിച്ചെടുത്തു.എറണാകുളം കെ.വി.തോമസും.എ.ഏ .പിയ്ക്ക് ഡൽഹിയിൽ സീറ്റില്ല.കേജരിവലും തോറ്റു. പക്ഷെ, ലോക്സഭയിൽ അവര്ക്ക് സാന്നിധ്യമുണ്ട്. പഞ്ചാബിലെ നാല് സീറ്റിൽ അവർ ലോക്സഭയിലെത്തും.


Continue Reading

ഇനി മോദി യുഗം

നീണ്ട മുപ്പതു വർഷങ്ങൾക്കു ശേഷമുള്ള ഏക കക്ഷി ഭരണം .എക്സിറ്റ് പോളുകൾ തള്ളിപ്പറഞ്ഞവരെ അമ്പരപ്പിക്കുന്ന കണക്കുകളുമായി നരേന്ദ മോദി സർക്കാർ അധികാരത്തിലേക്ക്. ആകെയുള്ള 543 ൽ 339 സീറ്റുകളാണ് ബി ജെ പി നേതൃത്വം വഹിക്കുന്ന എൻ.ഡി.എ നേടിയത്.യു.പി.എയാകട്ടെ 58 ൽ ഒതുങ്ങി. ഒരു മാജിക്‌ വിജയം. എങ്ങനെയാകും മോദിയുടെ പ്രചരണം വിജയമായതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അഞ്ചു കാരണങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതാം. പരമ്പരാഗത തന്ത്രങ്ങൾക്ക് വിട മോദിയുടെ കാമ്പയിനാണ് ബി ജെ പി യ്ക്ക് വൻ വിജയം […]


Continue Reading