‘പണ്ഡിറ്റ് കറുപ്പൻ-ജീവിതവും പോരാട്ടവും’

‘പണ്ഡിറ്റ് കറുപ്പൻ-ജീവിതവും പോരാട്ടവും’ ഡോ.ഗോപിനാഥ് പനങ്ങാട് മഹാകവി, സംസ്കൃത പണ്ഡിതൻ, നിയമസഭാംഗം, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ കേരളചരിത്രത്തിൽ സൂര്യശോഭ പ്രസരിപ്പിച്ച വ്യക്തിയായിരുന്നു കവിതിലകൻ പണ്ഡിറ്റ്‌ കറുപ്പൻ. സംസ്കൃതസർവ്വകലാശാല എന്ന ഖ്യാതി നേടിയിരുന്ന കൊടുങ്ങല്ലൂർ കോവിലകത്ത് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ശിക്ഷണത്തിൽ സംസ്കൃതം പഠിച്ചുകൊണ്ടിരുന്ന ചേരാനെല്ലൂർക്കാരനായ കറുപ്പനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് അതിപ്രഗത്ഭരായ പണ്ഡിതന്മാരുടെ കീഴിൽ തുടർപഠനത്തിന് സൌകര്യമുണ്ടാക്കിയത് അന്ന് കൊച്ചിരാജ്യം ഭരിച്ചിരുന്ന രാമവർമ്മ മഹാരാജാവാണ്‌. ധീവരസമുദായത്തിൽ ജനിച്ച പണ്ഡിറ്റ്‌ കറുപ്പനെ ഉന്നത ഉദ്യോഗങ്ങളും നിയമസഭാംഗത്വവും കവിതിലകൻപട്ടവും നൽകി കൊച്ചി […]


Continue Reading

പുസ്തകത്തില്‍ നിന്ന് “ഇ”-പുസ്തകത്തിലേക്ക്

ലോകത്തെ തന്നെ മാറ്റിമറിക്കുകയാണു സാങ്കേതിക വിദ്യയില്‍ ഉടലെടുക്കുന്ന പുതു വിപ്ലവങ്ങള്‍. ജീവിതത്തിന്റെ സര്‍വ്വമാന ദിക്കുകളിലും ഇവ കടന്നു ചെല്ലുന്നു എന്ന് മാത്രമല്ലാ, ഇന്നു വരെ കാണാത്ത പുതിയ മാനങ്ങളിലേക്ക് ലോകാവസ്ഥയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഈ ഒരു തലത്തില്‍ നിന്ന്കൊണ്ട് ഇന്നത്തെ ഒരു ശരാശരി മലയാളിയുടെ വായനയെ സ്വാധീനിക്കാന്‍ ശക്തിയുള്ള പുത്തന്‍ സാങ്കേതികവിദ്യാസങ്കേതങ്ങളെ നോക്കിക്കാണാനുള്ള എളിയ ശ്രമമാണു ചുവടെ. അച്ചടി പുസ്തകങ്ങള്‍ തലയുയര്‍ത്തി തന്നെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി മലയാളിയ്ക്ക് സുപരിചിതമാണു പുസ്തകങ്ങള്‍. പ്രതിഭാധനരായ എഴുത്തുകാരാല്‍ മലയാളം എന്നും […]


Continue Reading

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കു ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

2014ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കു ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2011, 2012, 2013 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കവിത, നോവല്‍, നാടകം, ചെറുകഥാ സമാഹാരം, സാഹിത്യ വിമര്‍ശം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, ഹാസ്യസാഹിത്യം, ബാലസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം എന്നീ പതിനൊന്ന് സാഹിത്യ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. 25,000 രൂപയും സാക്ഷ്യപത്രവും അവാര്‍ഡ് ശില്പവുമാണ് സമ്മാനം. ഉപന്യാസം, വ്യാകരണം, വൈദിക സാഹിത്യം, സാഹിത്യ വിമര്‍ശം, വൈജ്ഞാനിക സാഹിത്യം എന്നീ വിഭാഗങ്ങളില്‍ അഞ്ച് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും […]


Continue Reading

ബോര്‍ഹസിനെ വായിക്കാത്തവര്‍ക്കായി

നെരുദയും, മാര്‍ക്വേസും, ഫ്യുയന്തസും, വര്‍യ്യോസ് യോസയും, ഒക്കെ അരങ്ങ് വാണ കാലത്ത് അവരോളം അല്ലെങ്കില്‍ അവരേക്കാളും മികച്ചു നിന്നയാളായിരുന്നു അര്‍ജന്റീനിയന്‍ എഴുത്തുകാരനായ ഹോര്‍ഹെ ലൂയി ബോര്‍ഹെസ് (Jorge Luis Borges). ബോര്‍ഹെസിനെ പറ്റി കെ.പി അപ്പനും, പി.കെ രാജശേഖരനും ഒക്കെ എഴുതിയത് വായിച്ചപ്പോഴെല്ലാം തോന്നിയിട്ടുണ്ട് ബോര്‍ഹെസിന്റെ ഒരു പുസ്തകം കിട്ടിയിരുന്നെങ്കില്‍ എന്ന്. പലയിടത്തും അന്വേഷിച്ചെങ്കിലും കയ്യിലൊതുങ്ങുന്ന വിലയില്‍ കിട്ടാതെ പോയി. ഈയിടെയാണു ഒരു യൂസ്ഡ് ബുക്ക് ഷോപ്പില്‍ നിന്നും ബോര്‍ഹസിന്റെ കഥാസമാഹാരം വാങ്ങാനൊത്തത്. കാത്തിരുന്നതു വെറുതെയായില്ല. ബോര്‍ഹസിന്റെ […]


Continue Reading

‘ആദ്യരാത്രി’ തരംഗമാകുന്നു!

സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി പ്രവാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തയ്യാറാക്കിയ ‘ആദ്യരാത്രി’ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. ദുബൈ അല്‍ഖിസൈസില്‍ വെച്ച് നടന്ന ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെല്ലാം സംബന്ധിച്ചു. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തറവാട് ക്രിയേഷന്‍സിലെ പ്രവര്‍ത്തകര്‍ ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയത്. ദുബൈ കരാമയിലെ ഒരു ഫഌറ്റില്‍ പ്രത്യേകം മണിയറ ഒരുക്കിയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. വിവാഹ ദിവസത്തെ രാത്രിയില്‍ മണിയറയിലേക്ക് പ്രവേശിക്കുന്ന മണവാട്ടിയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഷാഫി […]


Continue Reading

കവിത> ഡ്രാഫ്റ്റ്/ഷാജി എൻ. പുഷ്പാംഗദൻ

വൃദ്ധയായ അമ്മയ്ക്ക്, ആസ്തമയുടെ ആശ്വാസ മരുന്നാണീ ഡ്രാഫ്റ്റ്‌ . പിള്ളവാതം പിടിച്ച മകന്, ക്രീമുള്ള ബിസ്ക്കേറ്റിന്റെ പ്രതീക്ഷയാണീ ഡ്രാഫ്റ്റ്‌ . കഞ്ഞിയും കാമവും പുകയുന്ന കുടിലില്‍ കണ്ണീരില്‍ മോഹങ്ങളെ മുക്കി കൊന്നവള്‍ക്ക് മോഹം നനയ്ക്കുന്ന ഒരുതുള്ളി നിനവാണീ ഡ്രാഫ്റ്റ്‌ വിയര്‍പ്പു മണക്കുന്ന നരച്ച കുപ്പായത്തിനുള്ളില്‍ വെയില്‍ കരിയിച്ചുണക്കിയ പ്രവാസികള്‍ . സ്വപ്നങ്ങള്‍ കടിച്ചു തൂങ്ങിയ കണ്‍തടങ്ങൾ. നരക യാതനയുടെ നിഴല്‍ കൂത്തുകളാ ടുന്ന കൃഷ്ണമണികൾ. തുകല്‍ ചീന്തിയ പഴയ പേഴ്സ്സിനുള്ളിലെ ചുരുണ്ട ദിര്‍ഹങ്ങള്‍ എണ്ണിയൊതുക്കി ഡ്രാഫ്റ്റ് അയയ്ക്കാനായി […]


Continue Reading

പുസ്തകങ്ങളുടെ ശവ ശരീരം പേറുന്നവർ

അക്കാദമിക് രംഗത്തെ ദുഷ് പ്രവണതകളെ ക്കുറിച്ച് ധാർമ്മിക പ്രശ്ന മുന്നയിച്ച് ഡോ.എം.പി ചന്ദ്രശേഖരൻ മാതൃഭൂമി യിലെഴുതിയ,”വെറുമൊരു മോഷ്ടാവായോരെന്നെ” എന്ന ലേഖനം(15/12/2014 ), തീസീസ് മോഷണത്തെ ശ ക്തമായി അപലപിക്കുന്നുണ്ട്. എന്നാൽ അധ്യാപക രംഗത്ത് മാത്രമല്ല, വിദ്യാർത്ഥികളുടെ ഇടയിലും മൂല്യശോഷണം സംഭവിച്ചിട്ടുണ്ടെന്നു പറയാതിരിക്കാനാകില്ല. വിദ്യാർത്ഥികളെ മൂല്യച്യുതിയിൽപ്പെടുത്തിയ വില്ലൻ, ഫോട്ടോസ്റ്റാറ്റാണ്.! ‘പുസ്തക ഫോട്ടോസ്റ്റാറ്റ്’ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള സ്ഥാപ നങ്ങളിലെ വിദ്യാർത്ഥി കളിൽ ഒരു സംഘം, പാഠപുസ്ത ങ്ങൾക്ക് പകരം ‘പുസ്തക ഫോട്ടോസ്റ്റാറ്റ്’കളാണ് ഉപയോഗിക്കുന്നത്. ചില കാമ്പസുകളിൽ പഴയ ‘കീഴ്വഴക്കങ്ങൾ’ […]


Continue Reading