ഡൽഹിയിൽ ഉണ്ടാവുന്ന രാഷ്ട്രീയ ‘കുഴപ്പങ്ങൾ’!

കുഴപ്പങ്ങളെ നാട്ടു നടപ്പായി കാണുന്ന ശീലമുണ്ട്. അത്തരം ശീലം, എല്ലാ കുഴപ്പങ്ങളെയും നിസ്സാരമാക്കുകയും,ഗുണത്തെ പാർവ്വതീകരിക്കുകയും ചെയ്യുന്നു.അഴിമതി അത്തരമൊരു കുഴപ്പമാണ്. വലിയ കാര്യങ്ങൾക്കായി പുറപ്പെടുന്നവരോട് ഇത്തരം ‘കുഴപ്പങ്ങൾ’ക്കായി ചില്ലറ കരുതണമെന്നും പ്രത്യയ ശാസ്ത്ര പ്രതിസന്ധി തടസ്സമാകരുതെന്നും(പ്രായോഗിക)ഗുരുസ്ഥാനീയർ പറയും. ഇത്തരം നവകാല പ്രതിസന്ധിയിലാണ്,ന്യൂ ജനറേഷൻ പാർട്ടി യായ ആപ്പിന്റെ വരവ്. ചില്ലറ കുഴപ്പങ്ങളുള്ളതു കൊണ്ടാകാം മലയാളികൾ  ‘കുഴപ്പങ്ങ’ളെയും ആപ്പിനെയും തള്ളിപ്പറയാത്തത്. കേരളത്തിന്റെ പ്രശ്നങ്ങൾ  സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ പിടിച്ചു കുലുക്കിയ ബാർ കോഴ വിവാദം, ആപ്പിന്റെ ദൽഹി വിജയ ത്തെ മുൻ നിർത്തി […]


Continue Reading

ആദിവാസികളുടെ സ്നേഹിതൻ ഡോ.ഷാനവാസിന് അന്ത്യാഞ്ജലി

ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും അവരെ ജീവനു തുല്യം സ്നേഹിക്കുകയും ചെയ്ത യുവ ഡോക്ടർ പി.സി.ഷാനവാസ്‌ അന്തരിച്ചു. 36 വയസ്സായിരുന്നു.രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നായിരുന്നു മരണം. പിതാവിനോപ്പം വാഹനത്തിൽ സഞ്ചരിക്കവേയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മലപ്പുറത്തെ കിഴക്കൻ കുടിയേറ്റ ജില്ലകളിലെ ആരോഗ്യ പ്രവർത്തനങ്ങളിൽ ഷാനവാസ്‌ സജീവ സാന്നിധ്യമായിരുന്നു.ആദിവാസി ഊരുകളിൽ അവരുടെ ആധി വ്യാധികളന്വേഷിച്ചു എത്തിയിരുന്ന ഷാനവാസിനെ അടുത്തിടെ അധികൃതർ സ്ഥലം മാറ്റാനൊരുങ്ങിയതായി പറയുന്നു. ഇതിൽ ഏറെ മനോവേദന അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വ്യക്തമാക്കുന്നു. നവ മാധ്യമങ്ങൾ ഷാനവാസിന്റെ പ്രവർത്തനങ്ങളെ […]


Continue Reading

ഒടുവിൽ പ്രഭുവിന്റെ മക്കൾ ജയിച്ചു!

ഒടുവിൽ യുക്തിവാദ ആശയങ്ങളുമായി പുറത്തിറങ്ങിയ സിനിമ പ്രഭുവിന്റെ മക്കൾ യുട്യൂബിൽ തുടരുമെന്ന് വ്യക്തമായി. സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ അന്ധ വിശ്വാസങ്ങളെയും ആൾ ദൈവങ്ങളെയും നിശിതമായി വിമർശി ച്ചി രുന്നു.വിനയ് ഫോർട്ട്‌ മുഖ്യ വേഷമിട്ട സിനിമ ചലച്ചിത്ര ലോകത്തും പുറത്തും ഏറെ സംവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. അടുത്തിടെ ഏറെ വിവാദമുണ്ടാക്കിയ അമീർ ഖാന്റെ പികെയും സമാന വിഷയമാണ് സിനിമയിലൂടെ സംസാരിച്ചത്.  ഫ്രീ തി ങ്കേഴ്സ് ചാനലിലൂടെ സജീവൻ  അന്തിക്കാട് തന്നെയാണ് പ്രഭുവിന്റെ മക്കൾ യുട്യൂബ് പ്രദർശനത്തിന് തുടക്കമിട്ടത്. […]


Continue Reading

ആക്ടിവിസ്റ്റ് പാർട്ടി ആപ് ദൽഹിയിൽ

സാധാരണക്കാരുടെ ആക്ടിവിസ്റ്റ് പാർട്ടി ആപ് ദൽഹിയിൽ അധികാരമേറ്റു. രാം ലീല മൈദാനിയിലെ നിറഞ്ഞു കവിഞ്ഞ പുരുഷാരത്തെ മുൻ നിർത്തി ദൽഹിയിലെ എട്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാൾ സ്ഥാനമേല്ക്കുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ്. അരാജകവാദിയെന്നു പഴി കേട്ട കേജരിവാൾ അഴിമതിക്കെതിരെ തന്റെ യുദ്ധം തുടരുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു. അഹങ്കരിക്കരുത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആപ് ഡൽഹിയിൽ 28 സീറ്റു കളാണ് നേടിയത്. ഞങ്ങൾ അഹങ്കരിക്കുകയും ചെയ്തു. അതിന്റെ ഫലവും കിട്ടി, ജനത്തെ നോക്കി കേജരിവാൾ പറഞ്ഞു.മനീഷ് സിസോദിയ, ഗോപാൽ റായി, ജിതേന്ദ […]


Continue Reading

കവിത- വ്യഥ- അജു ചിറയ്ക്കൽ

വ്യഥകളാണെല്ലാര്‍ക്കും മനോ വ്യഥകളാണെല്ലാര്‍ക്കും വ്യഥയില്ലാതവരെ കാണുവാന്‍ കിട്ടുമോ ഭൂമിയില്‍ വ്യഥയില്ലാതെയിതെന്തൊരു ജീവിതം അങ്ങനെയോന്നത് എങ്ങനെ സാദ്യമീഭൂമിയില്‍   അച്ഛന്റെയുള്ളിലെ വ്യഥയെനിക്കറിയാം അത് കയ്യിലെ കാശിന്റെ കുറവിനാല്‍ ഉണ്ടാകും മനോവ്യഥ പുര നിറഞ്ഞു നില്‍കുന്ന ചേച്ചിയെ കാണുമ്പോള്‍ അമ്മയ്കുമുള്ളില്‍ ഒരു വ്യഥ. കൂട് വിട്ടു മാറേണ്ടിവരുന്ന പെണ്ണിന്റെ വ്യഥയാണ് ചേച്ചിക്ക്. ശിഷ്ടകാലമെന്നുവരെ അതു കഷ്ടകാലമായിടുമോ എന്നുള്ളതാണീ മുത്തച്ഛന്റെ വ്യഥ പിഞ്ചികീറിയ ഷര്‍ട്ടിനു പകരമോരെണ്ണം എങ്ങനെ കിട്ടും അനിയന്റെ ഉള്ളിലും പൊട്ടുന്ന വ്യഥ ഇവര്‍ക്കിടയിലിങ്ങനെ നില്‍ക്കെ വ്യഥ കളില്ലാത്തതാണെന്റെ വ്യഥ. […]


Continue Reading

കവിത-ഇരുട്ടു കയറിയ പകല്‍- മഹേഷ്‌ വാണിയമ്പാറ

പകല്‍ അവര്‍ വരും.. അവരുടെ ഒച്ചക്കേട്ടാണ് ഇപ്പോളുണരുന്നത്.. നിര്‍വ്വികാരതയുടെ പുതപ്പു മൂടിയ നെടുവീര്‍പ്പ് പുറത്തേക്ക് വരുന്നു.. അവര്‍ വാക്കുകള്‍ കൊണ്ട് ചോര ചീന്തുമ്പോള്‍ നിസ്സഹായതയുടെ തലകുനിപ്പ് മാത്രമാണ് പ്രതിരോധം……   കഴുകന്‍ നോട്ടത്തിനു മുന്നില്‍ കലങ്ങിയ കണ്ണുമായി അവളുടെ നില്‍പ്പ് ……! ഇരു നില വീടിന്റെ തേക്കാത്ത ചുമരില്‍ ആ വലിയ കാറിന്റെ മുന്നില്‍ നിന്ന് ചിരിക്കുന്ന ചിത്രം ഇന്ന് കരയുന്ന പോലെ… ഇന്നലെയുടെ പകല്‍ ആഴ്ന്നിറക്കിയ വാല്‍ത്തലപ്പിന്റെ മുറിവിലെ ചോരയൊഴുക്ക് നില്‍ക്കുന്നില്ല…… നാളെയുടെ പകല്‍ വെളിച്ചം […]


Continue Reading