ബ്രേക്ക്‌ ദി കർഫ്യു: രണ്ടാം പെണ്‍ സ്വാതന്ത്ര്യ സമരം

ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരമാണ്. വൈകുന്നേരം വായനശാലയിൽ പുസ്തകം തിരയാനും, പഠിക്കാനും, ആണിനൊപ്പം നിൽക്കാനുമുള്ള സമരം. സന്ധ്യയായാൽ പെണ്ണ് പുരയ്ക്കകത്തിരിക്കണമെന്ന നാടൻ കല്പനകളെ ധിക്കരിക്കുന്ന സമരം. ഭൂരിപക്ഷം രക്ഷിതാക്കളും പെണ്‍കുട്ടികളുടെ സമരത്തെ അവഗണിക്കാൻ ശ്രമിക്കുമ്പോഴും, അവർ തളരുന്നില്ല.സമരം ശരിയായ രീതിയിൽ, ദിശയിൽ തന്നെയാണ്. സിഇടി കാമ്പസിലെ പെണ്‍കുട്ടികളുടെ സമരം, ബ്രേക്ക്‌ ദി കർഫ്യു കരുത്താർജ്ജിക്കുകയാണ്. കേരള യുണിവേഴ്സിറ്റിക്കു കീഴിലെ മികച്ച കാമ്പസാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം. വൈകിട്ട് 6 മണിയായാൽ പെണ്‍കുട്ടികൾ ഹോസ്റ്റലിൽ കയറണമെന്നാണ് നിയമം. […]


Continue Reading

ഫ്രീ തിങ്കെർസ് ഫോറത്തിന്റെ പ്രതിമാസ ചർച്ച നടന്നു

ഫ്രീ തിങ്കെർസ് ഫോറത്തിന്റെ പ്രതിമാസ ചര്ച്ച നടന്നു. ദൈവാസ്തിക്യം ഇസ്ലാമിക നാസ്തിക കാഴ്ചപ്പാടുകളിൽ എന്ന വിഷയത്തിൽ പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ സി.രവിചന്ദ്രനും ഇസ്ലാമിക പണ്ഡിതൻ നവാസ് ജുനെ യും പങ്കെടുത്തു. പുരുഷന്റെ പ്രസവ വേദന പോലെയാണ് ഒരാൾ മതത്തിലേക്ക് വരുന്നത്. ഒരാൾ ഒരു കുടുംബത്തിൽ ജനിച്ചത്‌ കൊണ്ടാണ് ആ കുടുംബത്തിന്റെ മതത്തിന്റെ ഭാഗമാകുന്നത്. മതം തിരഞ്ഞെടുക്കലല്ല. നാസ്തികം ഒരു തിരിച്ചറിവാണ്.-രവി ചന്ദ്രൻ വിശദീകരിച്ചു.പരിണാമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ യുക്തിവാദത്തിനു കഴിയുന്നില്ല.ദൈവം യാദൃശ്ചികമല്ല നേരത്തെ തീരുമാനിക്കപ്പെട്ടതാനെന്ന് നവാസ് ജുനെ […]


Continue Reading

കവിതാ സമാഹാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു

നവാഗതരായ കവികളുടെ രചനകൾ പുസ്തകമാക്കാനുള്ള ശ്രമങ്ങൾക്ക് കേരളന്യൂസ്‌ടൈം തുടക്കമിടുന്നു. എഴുത്തിന്റെ മുഖ്യധാരയിലേക്ക് കവികളെയും കവിതകളെയും അവതരിപ്പിക്കാനാണ് ശ്രമം. കവിതയ്ക്ക് തീം നിശ്ചയിച്ചിട്ടില്ല, പ്രായ നിബന്ധനയുമില്ല. കവിയുടെ ഒരു കവിതയാണ് കൃതിയിൽ ഉൾപ്പെടുത്തുക. പരിഗണനയ്ക്കായി ഒരാൾക്ക് മൂന്നു കവിതകൾ വരെ അയയ്ക്കാം. മെയിലായോ കവിത സ്കാൻ ചെയ്ത് അറ്റാച്ച്മെന്റായൊ അയയ്ക്കാം. ബ്ലോഗിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചവയും നല്കാവുന്നതാണ്. കേരളന്യൂസ്‌ടൈം ഡോട്ട് കോമിൽ രചനകൾ അയയ്ക്കൂ എന്ന ലിങ്കിൽ സബ്ജക്റ്റ്- കൃതി എന്നു കാണിച്ചും രചന അയയ്ക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ മെയിൽ ആയും […]


Continue Reading

അവിജിത് റോയിയുടെ വധത്തിൽ നാം പ്രതിഷേധിക്കാത്തതെന്ത്

പെരുമാൾ മുരുകൻ/അവിജിത് റോയി  . രണ്ടു പേരും ഉയർത്തിപ്പിടിച്ചത് ഒരേ മൂല്യങ്ങൾ. ഒരേ വിചാരങ്ങൾ. മതേതരമായ കാഴ്ചപ്പാടുകൾ. എന്നാൽ എതിർപ്പുകളോടെതിരിട്ടത് രണ്ടു രീതിയിൽ. പെരുമാൾ മുരുകൻ വിധേയപ്പെട്ടപ്പോൾ, അഭിജിത്ത് റോയി ശക്തമായി എതിരിടുകയായിരുന്നു, സായുധ തീവ്ര വാദികളോട്‌. പെരുമാൾ മുരുകനു വേണ്ടി എല്ലാവരും ശബ്ദിച്ചു. ചെന്നൈയിലേക്കുള്ള പലായാനത്തെ നാം രോഷത്തോടെ വായിച്ചെടുത്തു, പ്രതിഷേധിച്ചു. ബംഗ്ലാദേശിൽ വച്ച് യുക്തിവാദിയായ അവിജിത് റോയി കൊല്ലപ്പെട്ടപ്പോൾ, നാം എന്തെങ്കിലും പ്രതികരിച്ചിട്ടുണ്ടോ? ഇത്, താരതമ്യപ്പെടുത്തലല്ല. യുക്തിവാദത്തോടുള്ള ആളുകളുടെ ‘ഭയ’ത്തിന്റെ ഉപോൽപ്പന്നമാണ് ഈ അവിജിത് നിരാകരണം. ഒരു സായാഹ്നത്തിലായിരുന്നു അത്. ചായ […]


Continue Reading