സർ, പ്ലീസ് ജാതി പറയരുത്

[പേര് വെളിപ്പെടുത്താതെ അയച്ചു തന്ന ഒരു പ്രതികരണം] സിഇടി യിലെ ഒരു സാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കണ്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നി.ഇതേ കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ/ സംവാദം ചൂട് പിടിച്ചിരിക്കുകയാണ്. ആ പോസ്റ്റിനോളം അപമാനകരമായി മറ്റൊന്നില്ല. എന്നാൽ സാർ അതിൽ തെറ്റുകാരനാണെന്ന് കരുതുന്നുമില്ല. പക്ഷെ പോസ്റ്റ്‌ ‘അപമാനകര’മാകുന്നത് ജാതി പറയുമ്പോഴാണ്. തെറ്റിനെ ചൂണ്ടിക്കാട്ടിയുള്ള ഒരു പോസ്റ്റായിരുന്നു അതെന്നാണ്‌ ഞാൻ കരുതുന്നത്. അതിൽ ആ കുട്ടിയുടെ ജാതി കടന്നു വരേണ്ടിയിരുന്നില്ല. ജാതി പറഞ്ഞപ്പോൾ, പ്രശ്നവുമായി. പോസ്റ്റിനെ വരികളിലൂടെ വായിക്കുമ്പോൾ […]


Continue Reading

സംവാദം/വർഗ്ഗ രാഷ്ട്രീയം: ഈഴവ രാഷ്ട്രീയത്തിന്റെ സ്വത്വ പ്രതിസന്ധി

ഈഴവ രാഷ്ട്രീയം, ഒരു അജണ്ടയായി ഇതുവരെ ചർച്ചക്ക് വന്നിട്ടുണ്ടാകില്ല. പിന്നാക്ക ജനത, ജാതീയ ശക്തിയായി മേനി നടിക്കാൻ ഇതുവരെയും മെനക്കെട്ടിരുന്നുമില്ല. അത്, സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരു ജാതി ഭേദമില്ലാതെ ചിന്തിക്കുവാൻ പ്രേരിപ്പിച്ചതിന്റെ അലയൊലികൾ, ബാക്കി നിൽക്കുന്നതിനാലാകണം. സംഘടനാ നേതാക്കൾ ജാതി പറഞ്ഞു ശക്തി കൂട്ടാൻ ശ്രമിക്കുമ്പോൾ വിയോജിക്കുകയും, ജനത സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും ചെയ്ത ഒരു സമീപനമുണ്ട്. ഇപ്പോൾ വർഗ്ഗ രാഷ്ട്രീയത്തെകുറിച്ചുള്ള ചർച്ചകളിൽ, ഈഴവരെ പ്രത്യേക കൊടികളിലേക്ക് നയിക്കാൻ പുറപ്പെടുമ്പോൾ, അക്കാര്യത്തിൽ ഒരു ചർച്ച ആവശ്യമാണ്.ഇപ്പോൾ, […]


Continue Reading