കോരദൃഷ്ടി

തെരഞ്ഞെടുപ്പു സമവാക്യങ്ങളിൽ പാർട്ടികളും മുന്നണികളും നടത്തുന്ന പുനരെഴുത്ത് പഠിക്കേണ്ടത് തന്നെയാണ്. എതിർ മുന്നണിയിൽ നിന്ന് കൊമ്പ് കോർത്തവർ, സീറ്റ് വീതം വയ്ക്കലിൽ ഇരുപുറവും ചാടി. മുമ്പ് നടന്ന സമരങ്ങളും ചാടി വന്നവർ നടത്തിയ നിലപാടുകളും പരിഗണനാ വിഷയമേയായില്ല. നിയമസഭ ദിവസങ്ങളോളം സ്തംഭിപ്പിച്ച പ്രശ്നങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായി കാണാം.ഇക്കുറി ശത്രുക്കൾ മിത്രങ്ങളായി. ആർക്കും പരാതിയില്ല. താരത്തിളക്കം രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇല്ലാത്തതിനാലാണോ താരങ്ങളെ സ്ഥാനാർഥികളാക്കുന്നത്. ഇരു മുന്നണികളും പലതും പറയുമെങ്കിലും, കാര്യം സീറ്റ് പിടിക്കലാണ്.സീരിയസ് രാഷ്ട്രീയത്തിന് പൊലിമ നഷ്ടപ്പെടുന്നത്, […]


Continue Reading

ഉത്സവം കൊഴുക്കാൻ വെടിക്കെട്ട്‌

പരവൂർ പൂറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ ദുരന്തം നടന്നതിനു ശേഷവും, അത് നിയന്ത്രിക്കാൻ തീരുമാനമായിട്ടില്ല. 114 പേരാണ് ദുരന്തത്തിൽ ദാരുണമായി മരണമടഞ്ഞത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിലെ ദുരന്തമെന്ന നിലയിൽ വലിയ ധനം പ്രഖ്യാപിച്ചു, ദുഷ്പ്പേരിൽ നിന്ന് രക്ഷ നേടാനൊരുങ്ങുകയാണ് ഭരണകൂടം. ലക്ഷങ്ങളുടെ ധൂർത്ത് വെടിക്കെട്ട്‌ ലക്ഷങ്ങൾ ചിലവഴിച്ചുള്ള വർണ്ണാനന്ദകരമായ ഒരു പരിപാടിയാണ്.ഒപ്പം അപകടം പിടിച്ചതും.ക്ഷേത്രാചാരങ്ങളിൽ വെടിക്കെട്ട്‌ വേണമെന്ന് എങ്ങും പറയുന്നില്ലെന്നു മുഖ്യ ക്ഷേത്രങ്ങളിലെ തന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കരിമരുന്നു പ്രയോഗം പണ്ട് തന്നെ ഏറെ ചർച്ച ഉയർത്തിയ വിഷയമാണ്. […]


Continue Reading

പരവൂർ ദുരന്തം: മാറ്റം അനിവാര്യമാണ്

പരവൂരിലെ ദാരുണമായ സംഭവം,മന:സാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. വെടിക്കെട്ടപകടത്തിൽ കൊല്ലപ്പെട്ടത് സാധാരണ കുടുംബങ്ങളിലെ നിരവധി പുരുഷന്മാർ. ഇവര ഓരോ കുടുംബത്തിന്റെയും താങ്ങും തണലുമായിരുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളൊ രു ക്കാതെ, അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ടിൽ നിരവധി ജീവനുകൾ പൊലിഞ്ഞത്, നിറ കണ്ണുകളോടെ മാത്രമേ നോക്കി നില്ക്കനാകുന്നുള്ളൂ. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് പറവൂരിൽ നടന്നത്. ജീവിച്ചിരിക്കാനുള്ള ഒരാളുടെ അവകാശം മാത്രമല്ല, മരിച്ചാൽ മാന്യമായി സംസ്കരിക്കപ്പെടാനുള്ള അവകാസവും നഷ്ടമായിരിക്കുന്നു. ഭക്തിയുടെ ചുവടു പിടിച്ചു നടത്തുന്ന ഇത്തരം പ്രവൃത്തികളിൽ പൊലിയുന്ന ജീവിതങ്ങളുടെ വേദന, […]


Continue Reading