ആസിയക്ക് മെഡിക്കൽ കൗൺസിലിൽ സർട്ടിഫിക്കറ്റ്

ചെവിയും കഴുത്തും പ്രദർശിപ്പിക്കാത്ത ഫോട്ടോ നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് ബി.എച്ച്.എം.എസ് രജിസ്‌ട്രേഷൻ നിഷേധിച്ച ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഒടുവിൽ സർട്ടിഫിക്കറ്റ് നൽകി.സർട്ടിഫിക്കറ്റ് നിഷേധത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ അലപ്പുഴ ജില്ലയിലെ വടുതല  കുന്നയിൽ വീട്ടിൽ ആസിയ ഇബ്രാഹീം സമർപ്പിച്ച ഫോട്ടോ വെച്ചുതന്നെയാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.ആസിയക്ക് മെഡിക്കൽ കൗൺസിലിൽ സർട്ടിഫിക്കറ്റ് നിഷേധിച്ച വാർത്ത ‘മാധ്യമം’പ്രസിദ്ധീകരിച്ചിരുന്നു.ഹിജാബിലുള്ള ഫോട്ടോ സൂക്ഷ്മ പരിശോധനക്ക്  അയച്ചശേഷമാണ് ഇപ്പോൾ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.അതെ സമയം,പല നിബന്ധനകളും മുന്നോട്ടുവെച്ചാണ് കൗൺസിലിൽ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. കടപ്പാട് മാധ്യമം


Continue Reading

ജെല്ലിക്കെട്ടിനിടെ രണ്ട് മരണം; പരിക്ക്

ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പുതുക്കോട്ടയിലും റാപൂസയിലും നടന്ന ജെല്ലിക്കെട്ടിനിടെയാണ് സംഭവം. രാജ, മോഹൻ എന്നിവിരാണ് മരിച്ചത്. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Continue Reading

“മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റി”

മുംബൈ: നോട്ട്നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന്​ എൻ.ഡി.എ സഖ്യകക്ഷി ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ എഡിറ്റോറിയലിലാണ് മോദിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ ശിവസേന രംഗത്തെത്തിയത്. മന്ത്രിസഭാ യോഗങ്ങളിൽ മോദി ബധിരരെയും ഊമകളെയും സൃഷ്ടിച്ചു. ആർ.ബി.ഐ ഗവർണറെ നിയമിച്ച് രാജ്യത്തിൻറെ സാമ്പത്തികം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാക്കിയെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം സഹകരണ ബാങ്കുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും പത്രം കടുത്ത വിമർശനമുന്നയിച്ചു. നോട്ട് നിരോധത്തെ ആദ്യം പിന്തുണച്ച എൻ.സി.പി നേതാവ് ശരത് പവാറിനെയും സാമ്ന വിമർശിച്ചു. കേന്ദ്രത്തിൽ […]


Continue Reading