മന്ത്രവാദത്തിനിടെ മരണം, അലംഭാവം ആരുടേത്

മന്ത്രവാദത്തിനിടെ യുവതി പൊള്ളലേറ്റു മരിച്ച സംഭവം മലബാറിൽ വിവാദമാകുന്നു. കോഴിക്കോട് സ്വദേശിനി ഷമീനയാണ് കഴിഞ്ഞ ദിവസം മന്ത്രവാദത്തിനിടെ പൊള്ളലേറ്റു മരിച്ചത്. കുറ്റിയാടിയിലെ നജ്മയാണ് മന്ത്രവാദം നടത്തിയത്. കുടുംബ പ്രശ്നങ്ങൾ തീർക്കുവാനാണ് ഷമീന മന്ത്രവാദം നടത്തുന്ന നജ്മയെ സമീപിച്ചത്. പുറമേരിയിലെ വാടക വീട്ടിൽ നടന്ന ചടങ്ങിനിടെ ഷമീനയെ അത്തർ നിറച്ച പാത്രത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഷമീനയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. […]


Continue Reading

മലിനമായ വായു, മരണം 10 ലക്ഷം

മലിനമായ ഭൂമിയുടെ കണക്കെടുപ്പ് നടന്നതിൽ ഇന്ത്യയിൽ മൂന്നിൽ രണ്ട് നഗരങ്ങളും മലിനമാണെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഡൽഹിയാണ് മലിനീകരണം കൂടുതലുള്ള നഗരം. ബദൽപുർ, പുണെ, മഹാരാഷ്ട്രയിലെ ഉൽഹാസപുർ , കൊൽക്കത്ത. വായു മലിനീകരണം മൂലം പത്തു ലക്ഷത്തോളം പേർ ഇന്ത്യയിൽ മരണപ്പെടുന്നതിനായി അന്താരാഷ്ട്ര പഠനങ്ങൾ വന്നിട്ടുണ്ട്.


Continue Reading

പ്ലാച്ചിമട ട്രിബ്യുണൽ ബിൽ, വീണ്ടും നിയമസഭ

രാഷ്‌ട്രപതി തിരിച്ചയച്ച  പ്ലാച്ചിമട ട്രിബ്യുണൽ ബിൽ ഭേദഗതികളോടെ നിയമസഭയിൽ വച്ചേക്കും. പ്ലാച്ചിമടയിലെ കോള കമ്പനിയുടെ ജല ചൂഷണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക്‌ വേണ്ടി 2011 ൽ രൂപം കൊടുത്തതാണ് ബിൽ. ഇതിൽ ഇരകൾക്കു നഷ്ടപരിഹാരത്തിന് നിർദ്ദേശിച്ചിരുന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ബിൽ വീണ്ടും നിയമസഭയുടെ പരിഗണയ്ക്കു വിടുന്ന കാര്യം അറിയിച്ചത്. ഇതോടെ പ്ലാച്ചിമടയിൽ കോള കമ്പനി ഇരകളുടെ ദുരിതത്തിന് കൈത്താങ്ങാകും.


Continue Reading

തൃശൂർ പൂരത്തിന് നാളെ തുടക്കം

തൃശൂർ പൂരത്തിന് നാളെ തുടക്കം. വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന്, ഉത്സവ കമ്മിറ്റി പ്രതിഷേധിച്ചു ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. പൂരം നടത്താൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെടിക്കെട്ടിന് അനുമതിയുണ്ടാകുമോയെന്നു വ്യക്തമായിട്ടില്ല.


Continue Reading

ജീവിതം @ 90

കാലം മാറുകയാണ്. വാർദ്ധക്യവും. മനുഷ്യന്റെ ആയുർ ദൈർഖ്യം ശരാശരി 90 വയസിലെത്തുമെന്ന് പഠനങ്ങൾ.മികച്ച ആരോഗ്യ പരിരക്ഷയും വൈദ്യ മേഘലയിലെ വളർച്ചയുമാണ് പ്രധാന കാരണങ്ങൾ. ഇതോടെ, ഏറെ നാൾ ജീവിച്ചിരിക്കാമെന്ന സന്തോഷത്തോടൊപ്പം ചിലരെ ദുഖവും അലട്ടി തുടങ്ങും. 55- 60 വയസ്സിൽ വിരമിച്ചവർക്ക് 90 വയസ്സ് വരെയുള്ള ചിലവ് നേരിടേണ്ടി വരും. പെൻഷൻ ഇല്ലാത്തവരാണെങ്കിൽ മറ്റു മാർഗങ്ങളും നേരിടേണ്ടി വരും.   യു.കെ മെഡിക്കൽ റിസർച്ച് കൗൺസിലും അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയും ചേർന്നാണ് ഈ പഠനം സംഘടിപ്പിച്ചത്. […]


Continue Reading