കവിതയും മാഗസിനും ക്ഷണിച്ചു

കവിതാ പുരസ്‌കാരം വി.ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായന ശാല ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2014 മുതൽ 2016 ഡിസംബർ വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കവിതാ സമാഹാരങ്ങളാണ് പരിഗണിക്കുക. ഏപ്രിൽ 15 നു മുൻപായി സെക്രട്ടറി, ദേശീയ വായന ശാല , പനമറ്റം, പി.ഓ , കോട്ടയം 686522 . മൂന്ന് കോപ്പികൾ അയയ്ക്കണം. ബാങ്ക് മെൻസ് ക്ലബ് കോഴിക്കോട് ബാങ്ക് മെൻസ് ക്ലബ് […]


Continue Reading

ഇനി ആധാർ പേയ്‌മെന്റ്

ഏപ്രിൽ 14 മുതൽ ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം വരുന്നു. വളരെ ലളിതമായ നടപടികളാണ് ഇതിനായി വേണ്ടത്. പണം നൽകുന്നവർക്ക് ഫോണും, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വേണ്ടെന്നതും സർവീസ് ചാർജ് ഇല്ലാത്തതും ഗുണകരമാകും. ആപ്പ് കച്ചവടക്കാർ ആധാർ അധിഷ്ഠിത ആപ്പ് ഡൗൺലോഡ് ചെയ്യണം. ഫിംഗർപ്രിന്റെടുക്കാനുളള ഉപകരണം വേണം. വില രണ്ടായിരം. ആപ്പിൽ ആധാർ നമ്പർ നൽകിയാൽ ബാങ്ക് അക്കൗണ്ട് വെളിപ്പെടുത്താൻ ആവശ്യപ്പെടും. ആധാർ ലിങ്ക് ചെയ്തു ഏതു അക്കൗണ്ടും വിനിമയത്തിന് ഉപയോഗിക്കാം. തുടർന്ന് ഫിംഗർപ്രിന്റ് നൽകുമ്പോൾ ഉപകരണം […]


Continue Reading

പ്രതിപക്ഷത്തെപ്പോലെയാകരുത്: കാരാട്ട്

ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സിപിഎമ്മിലും മുന്നണിയിലുമുണ്ടായ വിരുദ്ധാഭിപ്രായങ്ങൾക്കെതിരെ കാരാട്ട്. മുന്നണിയുടെ ഭാഗമായ ചില നേതാക്കൾ പ്രതിപക്ഷത്തിന്റെ നേതാക്കളല്ലെന്നു ഓർക്കണം. ഇക്കാര്യത്തിൽ സിപിഐ യുമായി സംസ്ഥാന കേന്ദ്ര തലത്തിൽ ചർച്ച നടത്തും. സംസ്ഥാന സർക്കാരിന് കഴിയുന്നത് ചെയ്തതായി കാരാട്ട്. കുറച്ചു കാര്യങ്ങൾ കൂടി ചെയ്യാൻ കഴിയും. സർക്കാർ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നും കാരാട്ട് പറഞ്ഞു.


Continue Reading

കൊല്ലപ്പെടുന്ന ധീര സൈനികർക്കായി ആപ്പ്

തൊഴിലിടങ്ങളിൽ വച്ച് കൊല്ലപ്പെടുന്ന ധീരന്മാരായ സൈനികർക്കായി വെബ്‌സൈറ്റും ആപ്പും. ഭാരത് കാ വീർ എന്ന ആപ്പ് നടൻ അക്ഷയ് കുമാറും കേന്ദ്ര ആഭ്യന്തര മന്ത്രി കിരൺ റിജിജുവും ചേർന്ന് സമർപ്പിച്ചു.


Continue Reading

കോഴയില്ലാതെ തന്ത്രിമാർ വരും

ക്ഷേത്രങ്ങളിലെ തന്ത്രിമാർ നിശ്ചയിക്കുന്നതിലെ പരാതികൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണൻ. കൈക്കൂലിയും  സ്വജനപക്ഷപാതവും നടത്തി കനത്ത വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിയമിക്കുന്ന നടപടിക്കു അന്ത്യമാകുമെന്നു അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ തസ്തിക ക്ലർക്കിനു തുല്യമാക്കി ഉയർത്തും.മറ്റു ജീവനക്കാരുടെ വേതനം വർധിപ്പിക്കും. ദി ന്യൂ ഇന്ത്യൻ എക്സ്പ് പ്രെസ്സാണ് ഇതു സംബന്ധിച്ചു  വാർത്ത പ്രസിദ്ധീകരിച്ചത്.


Continue Reading

കേരള ബാങ്ക് വരുന്നു

 ദേശസാത്‌കൃത – സ്വകാര്യ ബാങ്കുകളുടെ ചൂഷണത്തിന് തടയിടാൻ സർക്കാർ ബാങ്ക് വരുന്നു. സർക്കാരിന്റെ മേൽനോട്ടത്തിൽ സംസ്ഥാന -ജില്ലാ സഹകരണ ബാങ്കുകൾ ചേർന്നതാകും പുതിയ ബാങ്ക്. ആറു മാസത്തിനകം ബാങ്ക് പ്രവർത്തനനിരതമാകുമെന്നാണ് സൂചന. ദേശസാത്‌കൃത ബാങ്കുകളെ പോലെ എടിഎമ്മും ഡെബിറ്റ് കാർഡും നൽകികൊണ്ടായിരിക്കും പ്രവർത്തനം. അടുത്തിടെ ഇസാഫ് എന്ന പേരിൽ തൃശൂർ ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനം ആരംഭിച്ചിരുന്നു.


Continue Reading

ടെക്കികൾ തെറ്റിയാറിനെ ശുചീകരിച്ചു

തിരുവനന്തപുരം: തെറ്റിയാർ കനാലിനെ ശുചിയാക്കാൻ ഒരു സംഘം ടെക്കികൾ. അണ്ടൂർക്കോണത്ത് തുടങ്ങി ചിറയിൻകീഴിലൂടെ ഒഴുകി ആക്കുളം തടാകത്തിൽ ചേരുന്നതാണ് തെറ്റിയാർ. ടെക്‌നോപാർക്കിന്റെ ഫേസ് 1 ലൂടെ തെറ്റിയാർ കടന്നു പോകുന്നുണ്ട്. പ്രതിധ്വനിയെന്ന ബാനറിലാണ് ടെക്കികൾ ശുചീകരണം നടത്തിയത് . തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ.പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു. സന്നദ്ധ പ്രവർത്തകരിൽ നിന്ന് ഇരുപതിനായിരം രൂപയും പ്രവർത്തനങ്ങൾക്കായി സമാഹരിച്ചു. കോർപറേഷൻ രണ്ടു കോടി ചിലവിൽ തെറ്റിയാർ തുടർന്ന് ശുചീകരണം നടത്തി സംരക്ഷിക്കുമെന്ന് മേയർ പറഞ്ഞു


Continue Reading

ഡ്രൈവിംഗ് പരീക്ഷ കഠിനമാകുന്നു

തിരുവനന്തപുരം :ടെസ്റ്റ് ഗ്രൗണ്ടുകൾ കംപ്യൂട്ടറൈസ് ചെയ്യുകയും ലൈസൻസിന് കൂടുതൽ മാനദണ്ഡം വരുകയും ചെയ്തതോടെ ഡ്രൈവിംഗ് പരീക്ഷ കഠിനമാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു അമ്പതു പേർക്കായി നടന്ന ടെസ്റ്റിൽ മൂന്ന് പേര് മാത്രമാണ് വിജയിച്ചത്. എച്ച് , എട്ട് എന്നിവയാണ് കാർ, ഇരു ചക്ര വാഹന വിഭാഗത്തിന് ലൈസൻസിനായി വേണ്ടത്. ഒപ്പം, ലൈസൻസ് പരീക്ഷയിൽ വിജയിച്ചാൽ കയ്യോടെ ലാമിനേറ്റ് ചെയ്ത ലൈസൻസുമായി മടങ്ങാം.


Continue Reading

# പതിനാറായിരം രൂപയ്ക്കു ഒരു പ്ലേറ്റ് ഭക്ഷണം , ഡൽഹിയിൽ വിവാദം

സമ്മേളനത്തിന് വിളമ്പിയ ഒരു പ്ലേറ്റ് ഭക്ഷണത്തിനു 16025 രൂപ വിലയിട്ടപ്പോൾ കുടുങ്ങിയത് ഡൽഹിയിലെ എ എ പി സർക്കാരാണ്. ഫെബ്രുവരി 11,12  തീയതികളിൽ നടന്ന ചടങ്ങിൽ 80 പേർക്കാണ് ഭക്ഷണം നൽകിയത്. തുകയാകട്ടെ 16025. 12472 എന്നിങ്ങനെ. ഒരു പ്ലേറ്റിന് ഈ നിരക്ക് ഈടാക്കിയത് ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട് ഡെവലപ്‌മെന്റ് കോർപറേഷൻ. സോഷ്യൽ മീഡിയ വമ്പൻ ഭക്ഷണ നിരക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വാളിൽ ചർച്ചകൾ മുറുകി. ഫയൽ തന്റെയടുത്തു അനുമതിയ്ക്കായി എത്തിയിരുന്നെന്നും എന്നാൽ വാൻ […]


Continue Reading

# സ്റ്റിംഗുകൾ വരട്ടെ, രംഗം കൊഴുക്കട്ടെ !

സ്റ്റിങ് ഓപ്പറേഷന്റെ ചർച്ചകൾക്കു തുടക്കമിട്ടത്, തെഹെൽകയാണ്. അതിനു മുൻപ് ഇത്തരം സംഗതികൾ നടന്നിരുന്നുവോയെന്ന് വ്യക്തമല്ല. ആയുധ വ്യാപാരവും, കോഴയും രാഷ്ട്രീയ ദുഷ്പ്രഭുത്വവും ചർച്ച ചെയ്യപ്പെടുന്ന തെഹെല്കയുടെ സ്റ്റിങുകൾ രാഷ്ട്രീയ മാധ്യമ ഇന്ത്യയുടെ ഭൂത കാലത്തെ പലതവണ മാറ്റി വരച്ചു.   വടക്കേന്ത്യൻ ചാനൽ മത്സരം    വ്യവസായ ലോബികളുടെ നേതൃത്വത്തിലാണ് മിക്ക ഹിന്ദി ചാനലുകളുടെയും പിറവി. പത്ര മാനേജ്‌മെന്റുകളുടെ ചാനലുകളും ഇവയ്‌ക്കൊപ്പമുണ്ട്. ചാനലുകൾ വാർത്തകളിൽ നടത്തിയ മത്സരം, വടക്കേന്ത്യൻ ചാനൽ ശൃംഖല സന്ദർശിക്കുന്നവർക്ക് മനസ്സിലാകും.വിനോദ ചാനലുകൾ വളിപ്പ് […]


Continue Reading

കന്യക / ദിപിൻ കോട്ടക്കൽ

  അക്ഷരങ്ങൾ ചേർത്തുവച്ച് ഒരുപെണ്ണിനെ ഉണ്ടാക്കണം . കുത്തിവരച്ച് അവളുടെ നഗ്നതമാറ്റണം , ഏടുകൾകൊണ്ട് ഒരു കിടക്കയുണ്ടാക്കണം , കുത്തും,കോമയുംകൊണ്ട് അവളെ ഇക്കിളിപ്പെടുത്തണം , അക്ഷരങ്ങളുടെ മൂർദ്ധാവിൽ എനിക്ക് ചുംബിക്കണം , എന്റെ ചിന്തകളെ ഗർഭം ധരിക്കുംവരെ മാത്രം നീ കന്യകയാണ് വിലാസം:dipinkkl@gmail.com


Continue Reading