ശ്രീജിത്ത്. എസ്. എച്ച് /ഒരു കുക്കുട രോദനം

ലോകം കീഴ്മേൽ മറിഞ്ഞിടുന്നെൻ മുന്നിലായ് സർവ്വവും എന്നിൽ നിന്നകലുന്നപോൽ ഭവിക്കുന്നു ഹുങ്കാര സ്വരങ്ങളെൻ കർണ്ണപടം തകർക്കുന്നു വിദ്യുത് തരംഗങ്ങളെൻഹൃത്തിൽ സ്ഫുരിക്കുന്നു ഞാനൊരു പാവം കുക്കുടൻ, ഈ ശകടത്തിൻ പിന്നിലായ് തൂങ്ങിയാടുന്നു കടവാവൽ കണക്കേ അർദ്ധ നിമീലിത മിഴികളാൽ ഞാൻ കാണ്മൂ എന്നിലേയ്ക്കടുക്കുമീ മരണ രഥത്തെ പൊട്ടിത്തകർന്ന എൻ കർണ്ണപടത്തിനാൽ ഞാൻ കേൾക്കുന്ന സ്വരങ്ങളിൽ മരണമൂകതയും ചിലരെന്നെ നോക്കി അനുകമ്പ പൊഴിക്കുന്നു ചിലരെന്നെ നോക്കി രസജ്ഞ നുണയ്ക്കുന്നു ഏതു മുജ്ജൻമ പാപത്തിൻ ഫലമെനിക്കി- വ്വിധം യാതനകൾ വന്നു ഭവിച്ചിടുവാൻ അറിയില്ലെനിക്കീ […]


Continue Reading

വാസ്തു ഉപദേശം ലാലുവിന്റെ മക്കൾ ഗേറ്റടച്ചു

കുഴപ്പങ്ങൾ തീർക്കാൻ വാസ്തുവിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌ ലാലു പ്രസാദ് യാദവിന്റെ  കുടുംബം. പാട്‌നയിലെ ദേശരത്‌ന മാർഗിലെ തെക്കു ദർശനമുള്ള ഗേറ്റ് രണ്ടാഴ്ചയ്ക്ക് മുമ്പ് അടയ്ക്കാൻ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടത്രെ. വാസ്തു ജ്യോതിഷികൾ ഉപദേശിച്ചതിനെ തുടർന്നാണ് ഗേറ്റ് അടച്ചെതെന്നു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു.  ശത്രു ദോഷ പൂജ രാഷ്ട്രീയ ജനത ദൾ നേതാവായ ലാലുവിനെയും ബന്ധുക്കളെയും കുറിച്ച് നിരവധി ആരോപണങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.  കൂടുതലും ബിനാമി കേസുകളാണ്. കേസുകളിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നങ്ങൾ […]


Continue Reading

മൂക്കുന്നി മലയിലെ ക്വാറി സർക്കാരിന്റെ നഷ്ടം 300 കോടി

മൂക്കുന്നിമലയിലെ അനധികൃത ക്വാറി പ്രവർത്തനം മൂലം സർക്കാരിന്റെ നഷ്ടം 300 കോടി രൂപയാണെന്നു ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്‌തു. അനധികൃത ഖനനം മൂലമുള്ള നഷ്ടം ടോട്ടൽ സ്റ്റേഷൻ സർവ്വേയും ഓഡിറ്റിംഗും നടത്തിയാണ് കണ്ടെത്തിയത്. മൂക്കുന്നിമലയിൽ അറുപതോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ നടന്ന സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്നു  ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിയമ നടപടികൾക്ക് വഴിയൊരുക്കും 116 ഏക്കറിലായി പരന്നു കിടക്കുന്ന ക്വാറി ഒട്ടേറെ പരാതികൾക്കിട നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇടപെടുന്ന ക്വാറിയിൽ […]


Continue Reading

റബ്ബറിനെ രക്ഷിക്കാൻ ആരുമില്ലേ

റബ്ബറിന്റെ വിലയിടിവിനെ തുടർന്ന് സാധാരണ കർഷകർ പട്ടിണിയിലും കടത്തിലുമാണ്. സ്വന്തമായി ടാപ്പ് ചെയ്യുന്നവർ മാത്രമാണ് പിടിച്ചു നിൽക്കുന്നത്. തോട്ടങ്ങളെല്ലാം നാമ മാത്രമായാണ് പ്രവർത്തിക്കുന്നത്. വമ്പൻ ടയർ കമ്പനികളാകട്ടെ റബ്ബറിന്റെ വിപണി വിലയിടിക്കാനുള്ള ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്തു. ഇറക്കുമതി ചുങ്കം ഉയർത്തുകയും ചെയ്താൽ മാത്രമാണ് കർഷകന് പിടിച്ചു നില്ക്കാൻ കഴിയും. ദുരിതം ഇനിയും നീളുമെന്നുറപ്പാണ്. ബിജെപി ദേശീയ നേതാവ് അമിത് ഷായുടെ വരവിൽ ചില മത മേലധ്യക്ഷന്മാർ റബ്ബർ വിലയിടിവ് ശ്രദ്ധയിൽപ്പെടുത്തി. വേണ്ടത് ചെയ്യാമെന്ന് പതിവ് ഉറപ്പില്ലാതെ  മറ്റൊന്നും […]


Continue Reading

ഗുലാത്തിയുടെ വീടിന്റെ മതിലിടിഞ്ഞു

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ആസൂത്രണ വിദഗ്ദ്ധൻ ഐ.എസ്.ഗുലാത്തിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. ലാറി ബേക്കർ നിർമ്മിച്ച ഈ വീടിന്റെ പരിസരം മണ്ണെടുക്കലിനെ തുടർന്നാണ് മതിൽ ഇടിയുന്നിടത്തേക്ക് എത്തിയത്. പത്‌നി ലീല ഗുലാത്തി ഒറ്റയ്ക്കാണ് വീട്ടിൽ താമസം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മണ്ണെടുക്കലിനെ തുടർന്ന് ഗുലാത്തിയുടെ വീട്ടിലെ മതിൽ ഇടിഞ്ഞത്. മാധ്യമ വാർത്തകളെ തുടർന്ന് സർക്കാർ മതിൽ നിർമ്മിച്ച് കൊടുത്തിരുന്നു. അനധൃകൃത മണ്ണെടുക്കലിനെതിരെ നടപടിയും അന്വേഷണവും ഉണ്ടാകുമെന്നു അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വീടിന്റെ സുരക്ഷിതത്വവും മണ്ണെടുക്കലിനെ തുടർന്ന് ഭീഷണിയിലായിരിക്കുകയാണ്. .സ്റ്റാഫ് […]


Continue Reading

ബിഎഡ് കഴിഞ്ഞവർ എന്തു ചെയ്യണം

അധ്യാപക നിയമനങ്ങളിൽ അപ്രഖ്യാപിത നിരോധനം വന്നതോടെ ലക്ഷക്കണക്കിന് അധ്യാപക ബിരുദധാരികളാണ് വഴിയാധാരമാകുന്നത്.  ബിഎഡും ,എംഎഡും കഴിഞ്ഞവർ, സർക്കാർ അധ്യാപക നിയമനത്തിൽ പ്രതീക്ഷയർപ്പിച്ചാണ് പഠനം പൂർത്തിയാക്കിയത്. സർക്കാരിന്റെ സാമ്പത്തിക ബാധ്യതയെ തുടർന്ന്, നീട്ടി വച്ച പല റാങ്കു ലിസ്റ്റുകളും റദ്ദായി. ഇതോടെ, ബിഎഡ് ബിരുദധാരികൾക്ക് സർക്കാർ തൊഴിൽ സ്വപ്നമായി മാറുകയാണ്.    നേട്ടം എയിഡഡിന്  അധ്യാപക -വിദ്യാർത്ഥി അനുപാതത്തിൽ വ്യത്യാസം വരുത്തിയതോടെ അധ്യാപകർ അധികമാകുന്നു നിലയെത്തി. ഇതിനൊപ്പമാണ് വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക്. ഇതേതുടർന്ന് ഡിവിഷനുകൾ കുറഞ്ഞു. എയിഡഡ് സ്കൂളുകളിലെ […]


Continue Reading