ബീഫ് സ്വാതന്ത്ര്യമാണ്

ഭക്ഷണത്തിനു വേണ്ടിയുള്ള പൊരുതലാണ് ജീവിതം. ഇത്തരമൊരു ആവശ്യമില്ലെങ്കിൽ, പണിയെടുക്കേണ്ട കാര്യം തന്നെയില്ലെന്നു പറയണം. ഭക്ഷണത്തിനു മേൽ മതവും ഭരണകൂടവും ഇടപെടാൻ തുടങ്ങിയതിനു, ഏറെ ചരിത്രം പറയാനുണ്ട്. വടക്കേയിന്ത്യയിൽ പശുവിനെ പൂജിക്കുമ്പോൾ തെക്കേഇന്ത്യയിൽ അതെ വിശ്വാസം പുലർത്തുന്ന ആരാധനാലയങ്ങളിൽ ഇത്തരം സാങ്കേതികതകളില്ലെന്നു കാണാം.  ബീഫിന് മേൽ നിയന്ത്രണം ബീഫിന്റെ വിപണിയിൽ ഇടപെടലാണ് കേന്ദ്രത്തിന്റെ  പുതിയ നയം. കന്നുകാലി കശാപ്പിന് വേണ്ടിയുള്ള വില്പന ചന്തകളിൽ പാടില്ലെന്ന് പറയുമ്പോൾ, സാധാരണ മാട്ടിറച്ചി കച്ചവടക്കാരന് മാടിനെ കിട്ടുന്നതെങ്ങനെയാണ്. ഫാമുകളിൽ വളർത്തി വില്പന ഏറെ പ്രചാരമില്ലാത്തതാണ്. […]


Continue Reading

സൈബർ എഴുത്തുകാർ വസ്തുതകളെ വളച്ചൊടിക്കരുത് 

സൈബർ എഴുത്തുകാർ വസ്തുതകളെ വളച്ചൊടിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തോന്നുന്ന പോലെ എഴുതുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമാകും. എഴുതുന്നവർ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം, എന്തെങ്കിലും കാര്യമുണ്ടാകുമ്പോൾ സംയമനം പാലിച്ചു വസ്തുതകൾ വേണം അവതരിപ്പിക്കാൻ.


Continue Reading

ചേകന്നൂർ മൗലവിയുടെ തിരോധാനം: 25 ആണ്ട്

# സ്വന്തം ലേഖകൻ മത വിമർശനം നടത്തിയ ചേകന്നൂർ മൗലവിയുടെ വധത്തിനു കാൽ നൂറ്റാണ്ട്. മലപ്പുറത്തെ മത പണ്ഡിതനായ ചേകന്നൂർ മതത്തെ നിരാകരിക്കുകയല്ല മതത്തിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ ആവശ്യപ്പെടുകയാണുണ്ടായത്. സ്ത്രീ പുരുഷ സമത്വം പൊതു ജീവിതത്തിലും വിവാഹത്തിലും വേണമെന്ന് ആ കാലങ്ങളിൽ മൗലവി പൊതു പ്രഭാഷങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഒപ്പം ചേകന്നൂർ പക്ഷം എന്ന ബൗദ്ധിക സംഘവും നിരീക്ഷണം എന്ന മാസികയും മത നവീകരണ പ്രസ്ഥാനത്തിന് 1967 മുതൽ തിരി കൊളുത്തുകയായിരുന്നു. ആസൂത്രിതം മൗലവി കൊല്ലപ്പെട്ടതാണെന്നു ഉറപ്പാണെങ്കിലും മൃതദേഹം പോലും കിട്ടാത്ത […]


Continue Reading

വിവര സംരക്ഷണ ബിൽ ഉടൻ നിയമമായേക്കും

#സ്വന്തം ലേഖകൻ വിവര സംരക്ഷണ ബില്ലിന്റെ ഭാവി ഉടൻ തീരുമാനമാകും. ബില്ലിനെ കുറിച്ചുള്ള റിട്ട.ജസ്റ്റിസ് ബി. എൻ.ശ്രീകൃഷ്ണയുടെ റിപ്പോർട്ട് ഐ. ടി. മന്ത്രി രവി ശങ്കർ പ്രസാദിന് മുൻപാകെ സമർപ്പിച്ചു. ഡേറ്റ വിനിമയം ചെയ്യപ്പെടുന്നത് നിയമത്തിലൂടെ  നിരീക്ഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് ബിൽ വിഭാവന ചെയ്‌യുന്നത്.   ഇന്റർ നെറ്റും ഡാറ്റയും വ്യക്തിയുടെ മൗലികാവകാശമാണ് മാറുമെന്നതാണ് പ്രധാന കാര്യം. വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനോ അപഗ്രഥിക്കാനോ പാടില്ലായെന്നും വരും. സ്വകാര്യ വിവര സംരക്ഷണ ബിൽ 2018, പൗരന്മാർക്ക് നിരവധി അവകാശങ്ങൾ […]


Continue Reading