നവോത്ഥാന മൂല്യങ്ങൾ വളരുന്നില്ല: സാറാ ജോസഫ്

ഒത്തുതീർപ്പും, പരിഷ്കാരങ്ങളും വഴി ലഭിച്ച അവകാശങ്ങൾ മാത്രമാണ് സ്ത്രീകൾക്കുള്ളതെന്നും നവോഥാനമൂല്യങ്ങൾ കാലാനുസൃതമായി വളരാത്തതിന് പിന്നിൽ ചില രാഷ്ട്രീയപാർട്ടികൾക്കുള്ള പങ്ക് തിരിച്ചറിയപ്പെടണമെന്നും സാറാജോസഫ് പറഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ കോർപറേറ്റുകളെ കൂട്ടുപിടിച്ചു സ്ത്രീ വിരുദ്ധവും, ദളിത് വിരുദ്ധവുമായ വികസന നയമാണ് നടപ്പിലാക്കുന്നത്. ഇത്തരത്തിലുള്ള സമരങ്ങളുടെ തുടർച്ചയാണ് ശബരിമലയിൽ നടക്കുന്നത്. എറണാകുളത്തു സ്‌ത്രീ അഭിമാന സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ  സമൂഹത്തിനും ഇന്നും നീതി അകലെയാണ്. ഭരണഘടനാപരമായ തുല്യതാബോധം സൃഷ്ടിക്കുന്നതിന് ജനാധിപത്യപരമായ കൂട്ടായ്മ […]


Continue Reading

സുധാകരന്റെ ഭാര്യ പദവി രാജിവച്ചു

തിരുവനന്തപുരം: ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ പദവി രാജിവച്ചു. കേരള സർവ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം ടെക് ഡയക്ടറായി ജൂബിലി നവപ്രഭക്ക് സ്ഥിരം നിയമനം നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്ന് ആരോപണമുയർന്നിരുന്നു,​. ആരുടെയും ശുപാർശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വർദ്ധിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും നവപ്രഭ വ്യക്തമാക്കി. എന്നാൽ വിവാദം ഉയർന്നതിന്റെ പേരിൽ രാജിവയ്‌ക്കുകയാണെന്നും അവർ വ്യക്തമാക്കി.


Continue Reading

ലോകകവി സമ്മേളനം 2019 ഒക്ടോബറിൽ

 2019 ഒക്ടോബറിൽ  വേൾഡ് അക്കാഡമി ഒഫ് ആർട്സ് ആൻഡ് കൾച്ചറും കലിംഗ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയും സംയുക്തമായ കവിസമ്മേളനം  നടത്തുമെന്ന് 39-ാമത് ലോകകവി സമ്മേളന സംഘാടനസമിതി പ്രസിഡന്റും കെ.ഐ.ഐ.ടി സ്ഥാപകനുമായ പ്രൊഫ. അച്യുത സാമന്ത  പറഞ്ഞു. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി നോബൽ ജേതാക്കൾ ഉൾപ്പെടെ 500ലേറെ കവികളും എഴുത്തുകാരും 2,000ത്തിലേറെ പ്രതിനിധികളും പങ്കെടുക്കും. ചൈനയിലെ സ്യൂയാങിൽ ഒക്ടോബർ 10 മുതൽ16 വടെ നടന്ന ലോക കവിസമ്മേളനത്തിലാണ് അടുത്ത വർഷത്തെ സമ്മേളനം കലിംഗയിൽ നടത്താൻ തീരുമാനിച്ചത്. മഹാത്മാഗാന്ധിയുടെ […]


Continue Reading

‘മീശ’ക്ക് പ്രകാശന വിലക്ക്

മീശ ക്കെതിരെ പുസ്തകപ്രകാശനം വിലക്കുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. തൃശൂരിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയിലാണ് ഡിസിബുക്സ് മീശയുടെ പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.  നവംബർ 10ന് ആരംഭിച്ച പുസ്തകമേളയിൽ മീശയുടെ പ്രകാശനം തടയുക മാത്രമല്ല വേളയിൽ പോലും പുസ്തകം പ്രദർശിപ്പിക്കരുതെന്ന് സംഘാടകർ വാശിപിടിച്ചു. പാറമേക്കാവ് ദേവസ്വം ആണ് കഴിഞ്ഞദിവസം  പ്രസാധകരെ ബന്ധപ്പെട്ട ഈ പുസ്തകമേളയുടെ അനുമതി പിൻവലിക്കണമെന്ന് വിവരം അറിയിച്ചത്.  വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പ്രതിഷേധമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. ഹിന്ദുവിരുദ്ധ പരാമർശമുള്ള മീശ വിൽക്കാൻ പാടില്ലെന്നായിരുന്നു സംഘാടക പ്രധാന […]


Continue Reading