അന്ന്പഠിക്കുമ്പോൾ രവി മിടുക്കനായിരുന്നു.കണക്കു മാത്രം മനസ്സിലായില്ല .
ഭൂമിശാസ്ത്രവും സാമൂഹ്യ പാഠവും ജയിക്കാനുള്ളതായപ്പോൾ,ഹിന്ദിയിലേക്ക് കടന്നു. ഹൃതിക് റോഷനും വിദ്യ ബാലനും നിറഞ്ഞു നില്ക്കുന്ന വേദി. അക്ഷരാഭ്യാസമില്ലാതെ ഷോലേ കാണുന്നതെങ്ങനെ. ഒക്കെ കണ്ടു. അപ്പോഴാണ് ഹിന്ദിയേക്കാൾ മിടുക്കൻ മറാത്തി യാണെന്ന്, ഒരാൾ ഗുലാബ് ജാം നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ പറഞ്ഞത് .കാരണം, സച്ചിൻ മറാത്തിയാണല്ലോ.
അത് പഠിക്കാനിരിക്കവേ, ഭാരതത്തിന്റെ മൂല ഭാഷ സംസ്കൃതമാണെന്ന് ഓര്‍ക്കുന്നത്. നീണ്ട മരക്കമ്പിൽ തൂങ്ങി നിന്ന പാവം അക്ഷരങ്ങൾ. അത് പഠിക്കണം.
തിരുവന്തോരത്ത് വന്നാൽ ഫ്രഞ്ച് പഠിക്കണ്ടേ. അല്പം റഷ്യൻ; അല്ലെ റഷ്യൻ നർത്തകർ വന്നാൽ എന്തു മിണ്ടും. പക്ഷെ, ജർമ്മനാണ് താരം. ഒക്കെ എലൈറ്റ് പിള്ളേർ. വല്ല ലൈനും ഒത്താൽ ലൈഫ്!
പക്ഷെ ,ശവീ , കളിയാക്കരുത്. രവിക്കൊരു കോപ്പുമറിയില്ല. വല്ല ചാനലിന്റെ അവതാരകനാകാൻ പറ്റുമായിരിക്കും.
നമുക്കിനി അടുത്ത പാട്ടു കേട്ട് തിരിച്ചു വരാം . നിങ്ങൾ കേട്ട് കൊണ്ടിരിക്കുന്നത് ഒരു പാവം എഫ്.എം. സ്റ്റേഷന്റെ
പാവം തൊഴിലാളിയുടെ ശബ്ദം.