പ്രണയാക്ഷരങ്ങൾ ധനലക്ഷ്മിക്ക് ഒന്നാം സ്ഥാനം

വാർത്ത
 

മലയാളം ബ്ലോഗ്‌ റെറ്റെഴ്സ് സംഖടിപ്പിച്ച പ്രണയാക്ഷരങ്ങൾ സാഹിത്യ മത്സരത്തി ൽ വിജയികളെ പ്രഖ്യാപിച്ചു .ഒന്നാം സ്ഥാനം : ധനലക്ഷ്മി (സമ്മാനം : മോണ്ട് ബ്ലാങ്ക് പേന)രണ്ടാം സ്ഥാനം : സജി ഷൈനറാക്മൂന്നാം സ്ഥാനം : കൃഷ്ണ പ്രസാദ്

വളരെ സുതാര്യവും ജനകീയവുമായ മത്സരത്തിൽ 70 ഓളം പേരുടെ 100 -ഓളം രചനകൾ ഉണ്ടായിരുന്നു. അതിൽ നിന്നും വായനക്കാരും ജൂറിയും തെരഞ്ഞെടുത്ത മികച്ച കഥകൾ പോളിനിട്ടതിൽ നിന്നും ലഭിച്ച വോട്ടുകൾ പ്രകാരമാണ് ഈ ഫല പ്രഖ്യാപനമെന്നു  ഫോറത്തിന്റെ അഡ്മിൻ ഫേസ് ബുക്ക്‌ പേജിൽ പറയുന്നു.

അവസാന റൌണ്ടിലേക്ക് വന്ന രചനകളുടെ രചയിതാക്കളായ ഹർഷ മോഹൻ, ജിലു ജോസഫ്, മിനി പിസി, റജീഷ് രഘുരാമൻ, ബാസിൽ, ആർഷ അഭിലാഷ്, സുനീഷ് രാജൻ, അരുൺ ആർഷ, ശ്രീക്കുട്ടൻ, ഷബീർ അലി, നാമൂസ്, മൊഹിയുദ്ദീൻ എന്നീ ഒരുപിടി മികച്ച എഴുത്തുകാരുടെ രചനകൾ മത്സരത്തെ ധന്യമാക്കി.

രചനകളുടെ ബാഹുല്യം കൊണ്ട് വളരെ സങ്കീർണ്ണമായ ഈ മത്സരത്തിന്റെ വിധി പ്രഖ്യാപനവും രചനകളെ തെരഞ്ഞെടുക്കലും ജൂറിക്ക് അല്പം പ്രയാസമുണ്ടാക്കിയെങ്കിലും വളരെ നീതിയുക്തമായി മത്സര വിജയികളെ നാം ഒരുമിച്ച് ഒത്തൊരുമയോടെ തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചു എന്നതൊരു കൂട്ടായ്മയുടെ വിജയം തന്നെയാണ്. ജൂറി സ്വമേധയാ തെരഞ്ഞെടുത്ത രചനകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയതെന്നത് മത്സരത്തിന്റെ രീതീയെ കുറ്റമറ്റതാക്കുന്നു വെന്ന് പേജിൽ പറഞ്ഞു .

http://www.facebook.com/malayalamblogwriters

Leave a Reply

Your email address will not be published. Required fields are marked *