വീണ്ടും പാഠം

വാർത്ത
പാഠം വീണ്ടും ചർച്ചയിലേക്ക്
പാഠം വീണ്ടും ചർച്ചയിലേക്ക്

സ്വന്തം ലേഖകൻ 

പാഠം വീണ്ടും മലയാള സർഗ സൗന്ദര്യങ്ങളെ യും രാഷ്ട്രീയത്തെയും പുനർ  വായന നടത്തുന്നു. എസ്.സുധീഷ്‌ എഡിറ്റ്‌ ചെയുന്ന പാഠം,ഒക്ടോബർ ലക്കം എം.എൻ.വിജയൻ മാഷിനെ കാലത്തിന്റെ മുറിവുകളായി ഓര്ക്കുന്നുണ്ട്‌.

 മരണം മാഷിന്റെ അസാന്നിധ്യത്തെ സ്ഥിരീകരിക്കുകയോ നീണ്ട നിശബ്ദതയുടെ ഇടവേളകൾ ഓർമ്മയുടെ സബ്ദതെ മുറിച്ചുമാറ്റു കയോ ചെയ്യുന്നില്ലെന്നു എഡിറ്റോറിയലിൽ എസ്.സുധീഷ്‌. ഒപ്പം ഫണ്ടിംഗ് രാഷ്രീയവും അഴിമതിയും നിശിത വിമർശനത്തിന് ഇരയാകുന്നുണ്ട്‌.
 സത്നാം സിംഗ്, ടി.പി .ചന്ദ്രശേഖരൻ,സി.എച്ച്.അശോകൻ :മൂന്നു കൊലപാതകത്തിന്റെ
 വിശകലനമാണ് എഡിറ്റർ പ്രത്യേകമായി ചെയ്തിരിക്കുന്നത്.
സോളാർ വ്യാപാരത്തിന്റെ രഹസ്യങ്ങളെ ആഗോള തലത്തിലൂടെ പാഠം ഇവിടെ അവതരിപ്പിക്കുന്നുണ്ട്. “ഏറ്റവും വമ്പൻ സോളാർ വ്യാപാരം നടത്തുന്ന യു.എസിൽ തന്നെയും ബരാക് ഒബാമ ഭരണകൂടത്തിന്റെ വായ്പാധനം സ്വീകരിച്ചു പ്രവർത്തിച്ച സോളി ആണ്ട്രി എന്നാ കമ്പനി പൂട്ടേണ്ടുന്ന അവസരം ഉണ്ടാവുകയും എഫ്.ബി.ഐ കമ്പനിയ്ക്കെതിരെ സർച്ച് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.”; പാഠം പറയുന്നു.
സോളാർ കമ്പനികൾ തകർന്നു ഏറെപ്പേർ  തൊഴിൽരഹിതരാകുകയും വ്യാപാരത്തിൽ തകർച്ച ഉണ്ടായപ്പോഴാണ് ഡബ്ല്യു.ടി.ഒ ഇന്ത്യയുമായി കരാർ ഉണ്ടാക്കിയതെന്ന് ലേഖനം പറയുന്നു.
കൊല്ലം, എം.എൻ .വിജയൻ സാംസ്ക്കാരിക വേദിയാണ് ഇപ്പോൾ പാഠം പ്രസിദ്ധീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *