മലയാളഭാഷയ്ക്കു നൂതന നിർദ്ദേശങ്ങളോടെ കിളിപ്പാട്ട് മാസിക

വാർത്ത
മലയാളം ശ്രേഷ്ഠ ഭാഷയാകുന്നതിന്റെ പൊലിമയാണ് ഇക്കുറി എഡിറ്റോറിയൽ
മലയാളം ശ്രേഷ്ഠ ഭാഷയാകുന്നതിന്റെ പൊലിമയാണ് ഇക്കുറി എഡിറ്റോറിയൽ

മലയാളം ശ്രേഷ്ഠ ഭാഷയാകുന്നതിന്റെ   പൊലിമയാണ് ഇക്കുറി എഡിറ്റോറിയലിൽ കിളിപ്പാട്ട് മാസികയുടെത്. ഡോ.എം. ലീലാവതി,സി. രാധാകൃഷ്ണൻ ഡോ.ജോർജ് ഓണക്കൂർ ഡോ.എം.എൻ.കാരശ്ശേരി,പ്രൊഫ. ജി.ബാലചന്ദ്രൻ ഡോ.ഷോർണൂർ കാർത്തികേയൻ,ഡോ.പി .സേതുനാഥൻ  തുടങ്ങിയ പ്രമുഖരുടെ ഒരു നിര എഡിറ്റർ ടി.ജി.ഹരികുമാറി നൊപ്പം കിളിപ്പാട്ടിന് പിന്നിലുണ്ട്.

 
സ്വന്തം ലേഖകൻ 
മലയാളം ശ്രേഷ്ഠ ഭാഷയാകണമെങ്കിൽ മലയാളികൾ ഉണരണം എന്ന ഡിസംബർ ലക്കത്തെ എഡിറ്റോറിയലാണ് ഇക്കുറി  കിളിപ്പാട്ട് മാസികയെ ശ്രദ്ധേയമാക്കുന്നതിൽ , പ്രധാനം. കിളിപ്പാട്ട്, മികച്ച നിലവാരമുള്ള ഒരു മാസികയാണ്. നൂതനമായ ഒത്തിരി നിർദ്ദേശങ്ങളാണ് എഡിറ്റർ ടി.ജി.ഹരികുമാറിനുള്ളത്.
1.മലയാളത്തിൽ പേരിടുന്ന സിനിമകൾക്ക്‌ സംസ്ഥാന സർക്കാർ സബ്സിഡി നല്കണം.ഇംഗ്ലീഷിൽ പേരിടുന്ന മലയാള സിനിമകൾക്ക്‌ പ്രത്യേക നികുതി ഏർപ്പെടുത്തണം . സ്ഥാപനം / ആഫിസ് എന്നിവയുടെ ബോർഡുകൾ മലയാളത്തിൽ എഴുതാൻ നിർദ്ദേ ശിക്കണം.
ഇംഗ്ലീഷ് പത്രങ്ങളുടെ പേര് കേരള എഡിഷനുകളിൽ മലയാളത്തിലും എഴുതാൻ നിർദ്ദേശിക്കുക .സെക്രട്ടറി യേറ്റ് കെട്ടിടങ്ങളെ വേർതിരിക്കുന്ന വിവിധ ബ്ലോക്കുകളെ എഴുത്തച്ചൻ,ചെറുശ്ശേരി,കുഞ്ചൻ നമ്പ്യാർ എന്നിങ്ങനെ കവികളുടെ പേര് കൊടുക്കാം.
സർക്കാരിനു നല്കുന്ന അപേക്ഷകൾ മലയാളത്തിലായിരിക്കണം. മറുപടിയും അങ്ങനെ തന്നെയാകണം.
ശാസ്ത്ര-ചരിത്ര  ഗ്രന്ഥങ്ങൾ കൂടുതലായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പുറത്തിറക്കണമെന്നും എഡിറ്റോറിയലിൽ പറയുന്നു.
ഡോ .വി.ആർ .പ്രബോധ ചന്ദ്രൻനായരുടെ ഭാഷയിലൂടെ എന്ന പംക്തി പഴയ ലിപിയിൽ നിന്ന് പുതിയ ലിപിയിലെക്കെന്ന വാർത്തകളുടെ ആശയക്കുഴപ്പത്തെ ചൂണ്ടിക്കാട്ടുന്നു.ഒപ്പം ചെമ്മനം ചാക്കോയുടെ വിമർശന  ഹാസ്യം ,ജി. എന പണിക്കരുടെ ഉൾക്കാഴ്ച എന്ന പംക്തികളും ശ്രദ്ധേയമാണ്.
തിരുവനന്തപുരത്തിന്റെ ചരിത്രം പറയുന്ന, കെ.ജി.ബി .നായരുടെ തിരുവന്തോരം,അനീറ്റ ഷാജിയുടെ തക്ഷൻ കുന്നിന്റെ പ്രകൃതി നിയമം  എന്നിവ വേറിട്ട്‌ നില്ക്കുന്നവയാണ്. ആർട്ടിസ്റ്റ് കാട്ടൂർ നാരായണ പിള്ളയുടെ ചിത്രകലകളെ കുറിച്ചുള്ള ലേഖനവും നല്കിയിട്ടുണ്ട്. ഉണ്ണി ചാഴിയാട്ടിരി \യുടെ നോവൽ ,ഉള്ളറകൾ പഴമയുടെ ജീവിതം പകരുന്നത്തിന്റെ ലഹരി വായനക്കാരനോട് പങ്കു വയ്ക്കുന്നു. ഹൃദ്യമായ ഭാഷയിൽ നോവലിസ്റ്റ് കഥ പറയുന്നു.
ഒപ്പം, സി.പി.നായരുടെ പുസ്തക വായനയും .നളിനി ശ്രീധരൻ,ഓ.പി.ജോസഫ് ,വിഭൂതിഭൂഷൻ ബന്ദ്യൊപാധ്യായ ,ജോയ് ജെ.കൈമപ്പറമ്പൻ എന്നിവരുടെ കഥകൾ കിളിപ്പട്ടിലുണ്ട്. കുഞ്ഞച്ചൻ മത്തായി പുന്നത്തല ,ജൊസ്പെഹ് മാത്യു ആഞ്ഞിരവേലിൽ ,വി.ആര.പി. കൊട്ടേക്കാട് ബി. സുധാകര പണിക്കര്, കെ. ജയലക്ഷ്മി എന്നിവരുടെ കവിതകളും ഡിസംബർ ലക്കത്തിൽ ഉൾപ്പെ ടുത്തിയിട്ടുണ്ട്.
കിളിപ്പാട്ട് മാസിക ,തുഞ്ചാൻ സ്മാരകം,ഐരാണിമുട്ടം,മണക്കാട്.പി.ഒ ,തിരുവനന്തപുരം -9

Leave a Reply

Your email address will not be published. Required fields are marked *