കുടിവെള്ളത്തിനും കിടപ്പാടത്തിനും വേണ്ടി |കെ.രാജേന്ദ്രൻ|

പുസ്തക വായന

Photo0282

ആഗോള മൂലധനവും കുത്തക മുതലാളിത്തവും ഇരകളാക്കുന്ന ജനത്തിന്റെ കുടിവെള്ളവും കിടപ്പാടവുമെന്ന പ്രാഥമിക അവകാ ശത്തിന്റെ മാനിഫെസ്റ്റൊയാണ് കെ. രാജേന്ദ്രന്റെ കുടിവെള്ളത്തിനും കിടപ്പാടത്തിനും വേണ്ടി യെന്ന കൃതി. അതിജീവനം ഒരു രാഷ്ട്രീയ സംജ്ജയാണെന്ന് കെ.രാജേന്ദ്രൻ,ആന്ധ്രയിലെ ഖമ്മം ജില്ലയിലെ മുടിഗോണ്ടയിൽ ഭൂമിക്കു വേണ്ടി നടന്ന സമരത്തെ വിവരിച്ചു കൊണ്ട് നമ്മോടു പറയുന്നു. തെലങ്കാന സമരം കമ്മ്യു ണിസ്റ്റുകാരെ മാറ്റിയെ ടുത്തതും മുടിഗോണ്ടയിൽ നടന്ന വെടിവപ്പും ചരിത്രവും ആർഭാടങ്ങലഴിച്ചുവെച്ച ഭാഷയിലൂടെ കൃതി പങ്കു വെയ്ക്കുന്നു.

 

രാജസ്ഥാനിലെ വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി നടന്ന സമരത്തെ ചാതുർ വർണ്ണ്യത്തിന്റെ അഴുക്കുകൾക്കെതിരെയുള്ള പ്രഷെതമായി കൂടി വായിക്കാം.നന്ദിഗ്രാമിലും സിംഗൂ രിലും നടന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ ഒരിക്കൽകൂടി രാജേന്ദ്രൻ വിശകലനം ചെയൂന്നു.

 

കുടിവെള്ളത്തിനും കിടപ്പാടത്തിനും വേണ്ടി
കെ.രാജേന്ദ്രൻ
ചിന്ത പബ്ലിഷേഴ്സ്
തിരുവനന്തപുരം
വില 35 .00

 

Leave a Reply

Your email address will not be published. Required fields are marked *