മോഹൻലാൽ മലയാളിയുടെ ജീവിതം|എ .ചന്ദ്രശേഖർ,ഗിരീഷ്‌ ബാലകൃഷ്ണൻ

പുസ്തക വായന

Photo0284
താരാരാധനയിൽ മുഴുകാത്ത ഒരു പുസ്തകമെന്ന കെ.ജയകുമാറിന്റെ ആമുഖത്തോടെയാണ് കൃതിയുടെ തുടക്കം. ജനപ്രിയ നടനായ മോഹൻലാലിനെ അഭിനയത്തിന്റെ ആഴങ്ങളിലൂടെ കാണുമ്പോഴും അത്തരം സിനിമകൾ ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തലാണ്. ഈ കൃതിയുടെ ഉള്ളടക്കം നമ്മോടു പറയുന്നത്. .അതിഭാവുകത്വത്തിലേക്ക് വഴുതിപ്പൊകാത്ത ഭാഷയിൽ കപടമായ ജാട്യ ങ്ങളൊന്നുന്നുമി ല്ലാതെ നടന്റെ സംസ്കാരം ,താരസ്വരൂപത്തെ കുറിച്ചുള്ള വിശകലനം, താരാരാധനയുടെ രസതന്ത്രം തുടങ്ങിയ നിരീക്ഷണ ങ്ങ ളിലൂടെ മോഹൻലാലിനെ അവർ കണ്ടെത്തുന്നു,.

 

ലാലിസം എന്നൊരു ലാൽ ഫിലോസഫിയുടെ പരിണാമത്തെ കൃതി നടനിൽ നിന്ന് വായിച്ചെടുക്കുന്നു. മോഹൻലാലിന്റെ സിനിമകളും അത് നടനിൽ വരുത്തിയ മാറ്റങ്ങളെയും അതിലൂടെ മലയാളിയുടെ ഒരു കാലത്തിലെ ജീവിതത്തെയും ഇത്രയും ആഴത്തിൽ വായിച്ചെടുക്കുന്ന മറ്റൊരു കൃതിയും വന്നിട്ടില്ല. 2009 ൽ പുറത്തിറങ്ങിയ കൃതി അതിന്റെ സവിശേഷത കൊണ്ട് തന്നെ ഇപ്പോഴും വിശകലനം ആവശ്യപ്പെടുന്നു

 

പ്രസാധകർ:വ്യൂ പോയിന്റ്‌ ,തിരുവനന്തപുരം viewpoint@gmail.com
വില:120.00

 

 

Leave a Reply

Your email address will not be published. Required fields are marked *