സോളി ഇടമറുക്: കാരിരുമ്പിന്റെ കരുത്ത് നേരിന്റെ തെളിമ

സ്റ്റോപ്പ്‌ പ്രസ്‌
ഇനി ഓർമ്മ:സോളി ഇടമറുക്
ഇനി ഓർമ്മ:സോളി ഇടമറുക്

ആശയങ്ങളുടെ പെരുമഴയിലൂടെ നടന്ന യൗവ്വനം. യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഇടമറുകിനോപ്പമുള്ള ജീവിതം. മിശ്ര വിവാഹത്തിന്റെ പേരിൽ കുടുംബത്തിലെ ഒറ്റപ്പെടൽ. വറുതിയോടും എതിർപ്പുകളോടുമുള്ള  സമരങ്ങളിലൂടെ സോളി ഇടമറുക്, കേരളത്തിലെ കരുത്തുറ്റ വനിതകളുടെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.

കടുത്ത യാഥാസ്ഥിതിക ബോധമുള്ള ഒരു കാലത്ത് യുക്തിവാദിയായ ഒരാളെ വിവാഹം ചെയ്തു ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിട്ട സ്ത്രീ.
ഒന്ന്
 
ജീവിതത്തിൽ അസാമാന്യ ധൈര്യവും കരുത്തും പ്രകടിപ്പിച്ചിരുന്നു സോളി ഇടമറുക്. മത തീവ്രവാദികളുടെ ഭീഷണികൾ അവരെ ബാധിച്ചില്ല.ഇടമറുകിനെ വിവാഹം ചെയ്തത് മുതൽ സോളിയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. എഴുത്തുകാർ, വാഗ്മികൾ, പത്ര പ്രവർത്തകർ,സംഘടനാ പ്രവർത്തകർ അങ്ങനെ ഇടമറുകിന്റെ സുഹൃദ് വലയത്തിലൊരാളായി സോളിയും.
രണ്ട്
ഇടമറുകിനൊപ്പമുള്ള ജീവിതമാണ് സോളിയെ മാറ്റി മറിച്ചത്. കല്യാണത്തെ തുടർന്ന് വീട്ടുകാർ ഇരുവരെയും പുറത്താക്കിയപ്പോൾ വാടക വീട്ടിലെ കുടുസ്സു മുറിയിൽ ജീവിതം തുടങ്ങി.സനൽ ഇടമറുകിനെ ഗർഭിണിയായിരിക്കുമ്പോഴുള്ള കാലം, സോളി ഇടമറുക് തന്റെ ആത്മകഥയിലും സംഘടനാ യോഗങ്ങളിലും ചിലപ്പോഴൊക്കെ പങ്കു വയ്ക്കാറുണ്ടായിരുന്നു.
ഒരു കനത്ത മഴ പെയ്യുന്ന രാത്രിയിൽ തന്നെയും  കൊണ്ട് ആശുപത്രിയിലേക്ക് നടന്നു പോകവേ പ്രസവ വേദന തുടങ്ങി. അങ്ങനെ റോഡിൽ പെരുമഴയത്ത് സനൽ ഇടമറുകിനെ പ്രസവിച്ചതു അവർ എപ്പോഴും ഓർക്കാറുണ്ടായിരുന്നു. ആകാശത്തെയും മഴയും നോക്കിയാണ് സനൽ ജനിച്ചു വീണതെന്നായിരുന്നു ഒരിക്കൽ ഇടമറുകിന്റെ പ്രതികരണം.
മൂന്ന് 
 
അടിയന്തിരാവസ്ഥക്കാലത്തെ ഇടമറുകിന്റെ ജയിൽവാസവും തുടർന്നുള്ള വിവാദങ്ങൾക്കും ശേഷമുള്ള സോളി ഇടമറുകിന്റെ ജീവിതം ദൽഹിയിലായിരുന്നു. മയൂർ വിഹാറിലെ ഫ്ലാറ്റിൽ സനൽ ഇടമറുക് ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേർസ് തുടങ്ങി.ഇടമറുക് കേരള ശബ്ദം ദൽഹി ബ്യുറോ ചീഫായി, ഇന്ത്യൻ യുക്തിവാദി സംഘം പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. യുക്തിവാദ ആശയ ചിന്താഗതിയുമായി പുതിയ തലമുറയിലെ ഒരു സംഘം എപ്പോഴും വന്നുകൊണ്ടിരുന്നു. തീർത്തും സജീവമായ ഒരു കാലഘട്ടം.

 

ഇടമറുക്: ഒരു കാലഘട്ടത്തിന്റെ മുന്നണിപ്പോരാളി
ഇടമറുക്: ഒരു കാലഘട്ടത്തിന്റെ മുന്നണിപ്പോരാളി
നാല് 
സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടും പ്രവർത്തനങ്ങളോടും സോളി ഇടമറുക് ഏറെ അടുപ്പം  പുലർത്തിയിരുന്നു. ഇന്ത്യൻ യുക്തിവാദി സംഘം പ്രവർത്തകർ കമ്മറ്റികളിൽ പങ്കെടുക്കാനെത്തുമ്പോൾ വീട്ടിലെ സ്ത്രീകളെ കൂടി കൂട്ടണമെന്ന് അവർ ഉപദേശിക്കാറുണ്ടായിരുന്നു.സ്ത്രീകൾ  മുഖ്യധാരയിൽ നിന്ന് പ്രവർത്തിക്കണമെന്നുള്ള ആഗ്രഹം നിരന്തരം പങ്കു വച്ചു.
അഞ്ച് 
 
മൂക്കുന്നിമലയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുമ്പോഴും വാർധക്യത്തിലെ അവശതകളിലും സോളി ഇടമറുകിന്റെ മനക്കരുത്ത് ദൃഡമായിരുന്നു. വീട്ടിൽ സന്ദർശനത്തിനെത്തു ന്നവരോടും ഇന്ത്യൻ യുക്തിവാദി സംഘം ജില്ലാ സെക്രടറി നാഗേഷിനോടും പറഞ്ഞതിത്ര മാത്രം:കുറച്ചു ദിവസം കണ്ടിലെങ്കിൽ ഒന്ന് വിളിച്ചേക്കണം.

 

മാതൃഭൂമി പ്രസിദ്ധീകരിച്ച ചരമക്കുറിപ്പ്‌
മാതൃഭൂമി പ്രസിദ്ധീകരിച്ച ചരമക്കുറിപ്പ്‌
ആറ്
യുക്തിവാദ പ്രവർത്തനം രാഷ്ട്രീയമല്ല.സ്ഥാനമാനങ്ങളിലും പ്രസക്തിയില്ല. ആശയമാണ് പ്രധാനം. മത രഹിതവും യുക്തിപരവുമായ ഒരു വീക്ഷണം രൂപപ്പെടും.അന്ധ വിശ്വാസങ്ങളിൽ നിന്നൊരു മോചനമുണ്ടാവുക.ഇടമറുകിന്റെ കറ തീർന്ന യുക്തിവാദ പ്രവർത്തനങ്ങൾക്കൊപ്പം മുന്നിൽ നില്ക്കുകയായിരുന്നു സോളി ഇടമറുക്.
ഏഴ്
മുംബൈയിലെ ഒരു പള്ളിയിലെ രൂപത്തിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയത സനൽ ഇടമറുക് വിശദീകരിച്ചിരുന്നു.ഇതിനെതിരെ പള്ളി വികാരി നല്കിയ പരാതിയിൽ അറസ്റ്റ് ഭീഷണിയുള്ളതിനാൽ , ഏറെക്കാലമായി അദ്ദേഹം വിദേശ രാജ്യത്ത്  അഭയാർഥിയാണ്.ഇപ്പോൾ ഫിൻലൻഡിൽ കഴിയുകയാണ്  സനൽ ഇടമറുക്.

എട്ട്

മുഖ്യധാരാ ജീവിതവുമായി കഴിയുന്നവർക്ക് സോളി ഇടമറുകിന്റെ ഒഴുക്കിനെതിരെയുള്ള ജീവിതം ഒരത്ഭുതമായിരിക്കും. വ്യവസ്ഥാപിത രീതികളോട് കലഹിക്കുകയും മാറ്റങ്ങൾക്കു വേണ്ടി ആഗ്രഹിക്കുകയും ചെയ്തിടത്താണ്, സോളി ഇടമറുകിനെ നാം പുനർ വായിക്കുന്നത്. ലാഭങ്ങൾക്കു വേണ്ടി ആശയങ്ങ ളെ പുറന്തള്ള്കയോ സമരസപ്പെടുത്തുകയോ അല്ലാതെ,സമര സന്നിഭമായും ജീവിതത്തെ പ്രകാശിതമാക്കാമെന്ന് സോളി ഇടമറുകിന്റെ ജീവിതം നമ്മോടു പറയുന്നു.
സനലിനെ രക്ഷിക്കണമെന്നു ആവശ്യപ്പെട്ടുള്ള ബ്ലോഗ്‌ പോസ്റ്റ്‌
സനലിനെ രക്ഷിക്കണമെന്നു ആവശ്യപ്പെട്ടുള്ള ബ്ലോഗ്‌ പോസ്റ്റ്‌
സോളി ഇടമറുകിന്റെ വേർപാട്, സ്നേഹിച്ചവർക്ക് തീരാത്ത വേദന നല്കിയിരിക്കുന്നു. അങ്ങനെ, പഴയ തലമുറയിലെ ഒരു പ്രമുഖ യുക്തിവാദി കൂടി ഓർമ്മയായിരിക്കുന്നു.
 .ആദർശ് അഞ്ചൽ .

1 thought on “സോളി ഇടമറുക്: കാരിരുമ്പിന്റെ കരുത്ത് നേരിന്റെ തെളിമ

  1. സോള്ളി edamarukinete മരണം എനിക്ക് ente മാതാവിനെ നഷ്ടപെട്ട അനുഭവം ആയിരുന്നു. ആ മുഖ്കം ഒന്ന് കാണുവാൻ മാത്രം ഞാൻ kottayamthu നിന്നും യാത്ര തിരിച്ചു. എന്നും ഞാൻ അമ്മയെ ente കുടുംബയോഗമായി
    bandamulla കൊച്ചമ്മയെ ഓര്ക്കും.

    എബി എബ്രഹാം , അഡ്വക്കേറ്റ് , കോട്ടയം. ഫോണ്‍ 9496725099

Leave a Reply

Your email address will not be published. Required fields are marked *