ഗാബോ , ഇനി വിട

ഫസ്റ്റ് സ്റ്റോപ്പ്‌ പ്രസ്‌

ഗബ്രിയേൽ ഗാസിയ മാർക്വേസ്
ഗബ്രിയേൽ ഗാസിയ മാർക്വേസ്

ഗബ്രിയേൽ ഗാസിയ മാർക്വേസ് ഇനി ഓർമകളിലേക്ക്.മലയാളം സ്വന്തം ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയ എഴുത്തുകാരൻ. ചിലർ അങ്ങനെയാണ്,അവരുടെ നോവലുകൾ അവരുടെ ഭാഷയിലെ മാസ്റ്റർ പീസുകളെന്നു വാഴ്ത്തപ്പെടുക മാത്രമല്ല മറ്റു രാജ്യങ്ങളിലെയും ഭാഷകളിലെയും രുചി ഭേദങ്ങളെ മാറ്റി മറിക്കും.87 വയസ്സിൽ അൽഷിമേഴ്സ് ബാധിച്ചു ഓർമ്മയാകുമ്പോൾ, ലോകമെങ്ങും ആരാധകരുമായി ഒരേ ഒരു മാർക്വേസ്.

അല്പം ഫ്ലാഷ് ബാക്ക്
കൊളംബിയയിലെ കരീബിയൻ തീരത്തെ അരക്കാട്ടുകഎന്നാ ചെറു ഗ്രാമം.ഗാബോയെന്ന വിളിപ്പേരിൽ സ്പാനിഷും കറുപ്പും മറ്റെതല്ലാമോ സംസകാരികതകളും ചേർന്ന് മാർക്വേസ് രൂപമെടുക്കുകയായിരുന്നു. കൊളംബിയയിൽ നിന്നു പാരീസിലും പിന്നെ മെക്സിക്കൊയിലേക്കുമൊരു യാത്ര.ബാല്യകാലത്തെ കടൽത്തീര ജീവിതം ഇളകി മറിയുന്ന കടലോളം ബിംബങ്ങളാണ്‌ മാർക്വേസിന് സമ്മാനിച്ചത്‌. പിതാവ് ടെലഗ്രാഫ് ഓപ്പരേറ്റരായിരുന്നു.മുത്തശ്ചൻ മാർക്വേസിന് 19)൦ നൂറ്റാണ്ടിൽ നടന്ന കൊളംബിയ സിവിൽ യുദ്ധത്തെകുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുത്തു.അമ്മൂമ്മ തികഞ്ഞ അന്ധവിശ്വാസിയായിരുന്നു.അവരും മാർക്വേസിന് കഥകൾ പങ്കു വച്ചു.ഇത്തരമൊരു യാഥാർത്യത്തിന്റെയും സ്വപ്നങ്ങളുടെയും നൂല്പ്പാലത്തിലൂടെ മാർക്വേസ് വളർന്നതുകൊണ്ടാകണം, തന്റെ കൃതികളെ മാജിക്കൽ റിയലിസത്തിലേക്കെത്തിക്കാനായത്.

കോളറക്കാലത്തെ പ്രണയം - ഇംഗ്ലീഷ് ഭാഷയിൽ
കോളറക്കാലത്തെ പ്രണയം – ഇംഗ്ലീഷ് ഭാഷയിൽ

പഠനം
ബോഗോട്ടയിലാണ് പഠനം.മൃദുഭാഷി. സാഹിത്യ തല്പരൻ.മാർക്വേസ് തന്നെ സ്വയം വിലയിരുത്തിയിരുന്നത് ഒരു കവിയാണെന്നായിരുന്നു. അക്കാലത്ത് കൊളംബിയക്കാരെല്ലാം കവികളായിരുന്നു.! 20)൦ വയസ്സിൽ നിയമ പഠനം വലിച്ചെറിഞ്ഞു മാർക്വേസ് എഴുത്തിന്റെ ലോകത്തെക്കിറങ്ങിപ്പോയി.
1950 ൽ പത്ര ലേഖകനായാണ് പിന്നീടുള്ള ജീവിതം തുടങ്ങുന്നത്.എൽ എസ്പെക്ടഡോർ. കൊളംബിയയിൽ ഏറെ വിവാദമുണ്ടാക്കിയ ഒട്ടേറെ വാർത്തകളുടെ എക്സ്ക്ലൂസീവ് മാർക്വേസ് റിപ്പോർട്ട്‌ ചെയ്തു.

പത്രപ്രവർത്തനം
മാർക്വേസിന്റെ സ്വപ്നമായിരുന്നു പത്ര പ്രവർത്തനം.വാർത്തയെഴുത്തിൽ നിന്നാണ് കഥ പറച്ചിലിന്റെ രസതന്ത്രം മാർക്വേസ് പിടിച്ചെടുക്കുന്നത്.കടുത്ത സിനിമാ ഭ്രാന്തൻ കൂടിയായിരുന്നു. നിരവധി സിനിമകൾക്ക്‌ തിരക്കഥയെഴുതി.പൈങ്കിളി സീരിയലുകൾക്ക് ഡബ്ബിംഗ് നിർവ്വഹിച്ചു. 1950 ൽ എക്സ്പെരിമെന്റൽ ഫിലിം സ്കൂൾ വിദ്യാർഥി കൂടിയായിരുന്നത്തിന്റെ സ്വാധീനം കൂടിയുണ്ടായിരുന്നു.
1980 ആകുമ്പോഴേക്ക് ഹവാനയിൽ ഒരു അന്തർദ്ദെശീയ ചലച്ചിത്ര പഠന സ്കൂൾ സ്ഥാപിക്കാനായി. 1994 ൽ തന്റെ കനത്ത റോയൽറ്റി തുക കൊണ്ട് കർട്ടജെന്യ ദേ ഇന്ത്യാസ് എന്ന കരീബിയൻ തീരത്തെ ഒരു ജേർണലിസം സ്കൂൾ തുടങ്ങി.

നോബൽ @ 1982
1982 ലാണ് നോബൽ പുരസ്കാരം അഭിക്കുന്നത്. നോബൽ കമ്മിറ്റി ഇങ്ങനെ എഴുതി :”ദ്വീപിലെ ജീവിതവും വൈരുധ്യവും നിറയുന്ന മാർക്വേസിന്റെ നോവലുകളും കഥകളും ഭാവനയുടെയും യാഥാർധ്യത്തിന്റെയും കലർപ്പും കൊണ്ട് സമ്പന്നമാണ്.”

പത്നി മേഴ്സിടസ് സർച്ച പർടോ .രണ്ടാണ്‍മ്മക്കൾ റോഡ്രിഗോ ,ഗോണ്‍സാലോ

Leave a Reply

Your email address will not be published. Required fields are marked *