കമ്മ്യൂണിസ്റ്റ് മാർക്വേസ്

ഫസ്റ്റ് സ്റ്റോപ്പ്‌ പ്രസ്‌

ഗബ്രിയേൽ ഗാർസിയ മാർക്വേസ്
ഗബ്രിയേൽ ഗാർസിയ മാർക്വേസ്

ഗബ്രിയേൽ ഗാർസിയ മാർക്വേസ് കമ്മ്യൂണിസ്റ്റായിരുന്നു. നിലപാടുകൾ തുറന്നു പ്രഖ്യാപിക്കാൻ ഒട്ടും മടി കാട്ടാത്തയാൾ.സാമ്രാജ്യത്വത്തിനെതിരായ നിലപാട് അദ്ദേഹം ഉയർത്തിക്കാട്ടി.ക്യുബയെ, ഫിദൽ കാസ്ട്രോയെ സ്നേഹിച്ചു.ലാറ്റിനമേരിക്കൻ എഴുത്തുകാരിൽ പലരെയും പിണക്കികൊണ്ട്,മാർക്വേസ് ഇടതു ചേരിയിൽ ഉറച്ചു നിന്നു.
one hundred years of solitude
കാസ്ട്രോയുമായുള്ള ബന്ധത്തിലൂടെ ക്യുബൻ തടവറകളിൽ കഴിഞ്ഞിരുന്ന പലരെയും മോചിപ്പിച്ചു. ഈവിൾ ഹവർ(1962) 1950 കളിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒരു ലക്ഷം പേരുടെ മരണമാണ്‌ അന്നുണ്ടായത്. കൊളംബിയയിലെ അഭ്യന്തര കലാപം, മാർക്വേസിനെ പ്രവാസിയാക്കിയിരുന്നു.ആൾട്ടർനേറ്റീവ് മാസിക തുടങ്ങാനും സോഷ്യലിസ്റ്റ്‌ ചിന്തകൾ പങ്കു വയ്ക്കാനും മാർക്വേസ് ശ്രമിച്ചു.1990 കളിൽ കൊളംബിയൻ പ്രസിഡന്റ് പദവിയിലെക്കെത്തുമെന്നു അഭ്യൂഹം പരന്നിരുന്നു.പക്ഷെ, പ്രചാരണ രംഗത്തിറങ്ങാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല.
of love and other demos
കൊളംബിയയിലെ കലാപം, അക്രമം എന്നിവയിലെ വേദന പങ്കു വയ്ക്കലാണ് ന്യൂസ്‌ ഓഫ് ദി കിഡ്നാപ്പിംഗ് (1996) പറയുന്നത്.ലാറ്റിനമേരിക്കയിലെ മിലിട്ടറി ഭരണകൂടങ്ങളെ മാർക്വേസ് എതിർത്തു. ചിലി മേധാവി അഗസ്റ്റൊ പിനോച്ചി ഒഴിയുന്നത് വരെ താൻ എഴുതില്ലെന്ന് 1995 ൽ മാർക്വേസ് പറഞ്ഞിരുന്നു. എന്നാൽ 1981 ൽ എഴുത്തിലേക്ക്‌ വീണ്ടും തിരിച്ചെത്തി. ബ്രിട്ടീഷ് വിരോധിയായ മാർക്വേസ് ഫോക്ലാൻഡ്‌ ദ്വീപിനെ ബ്രിട്ടണ്‍ സ്വതന്ത്രമാക്കണമെന്നു നിലപാടെടുത്തു.നല്ലൊരു കളിക്കമ്പക്കാരനായിരുന്നു. ക്യൂബയിൽ കാസ്ട്രോയുടെ വീട്ടിൽ അമേരിക്കൻ സാറ്റലൈറ്റ് ടി.വി.ഇല്ലാത്തതിനാൽ കളി കാണാൻ പുറത്തു പോകുമായിരുന്നു.പിന്നീടു തിരിച്ചെത്തി കഥ പറയും.

എന്നാൽ പൊതു സമൂഹത്തിൽ ഒച്ചപ്പാടുണ്ടാക്കുന്ന അഭിപ്രായങ്ങൾ പറയുന്ന മാർക്വേസ് വളരെ ശാന്തപ്രകൃതമായിരുന്നു. 1995 ലാണ് ആദ്യമായി മാർക്വേസിൽ അസുഖം കണ്ടെത്തുന്നത്. പിന്നീടു അസുഖം അൽഷിമേഴ്സ് എന്നു സ്ഥിരീകരിച്ചു.

സംസ്കാരം
സ്വകാര്യ ചടങ്ങിൽ വച്ച് തിങ്കളാഴ്ചയാണ് സംസ്കാരം. മെക്സിക്കൊയിലെ പലേസിയോ ദേ ബെല്ലാസ് ആർട്സ് കൾച്ചറൽ സെന്ററിൽ വച്ച് തുടർന്ന് അനുസ്മരണ ചടങ്ങ് നടക്കും. അങ്ങനെ 1927 മാർച്ച്‌ 6 നു ജനിച്ച മാർക്വസിന്റെ ജീവിതം ചരിത്രമാകും.
.ആദർശ് അഞ്ചൽ.

Leave a Reply

Your email address will not be published. Required fields are marked *