ഇസങ്ങൾ

കഥ/കവിത
ഷാജി.എൻ .പുഷ്പാംഗദൻ
ഷാജി.എൻ .പുഷ്പാംഗദൻ

നീ മനസ്സിലാകാത്ത ചിത്രങ്ങളിൽ
ആധുനികതയുടെ അർത്ഥ മറിയാത്ത
അടിക്കുറിപ്പുകൾ ചാർത്തുമ്പോൾ,
ഞാൻ വിചിത്രമായതിനെ നിസ്സാരമെന്നു തള്ളികളയുകയായിരുന്നു
നീ എന്നെ നിയമങ്ങൾ കൊണ്ട് കുരുക്കിലാക്കുമ്പോൾ ,
അവൻ എന്നെ അലിഖിത മായ ബോധതലത്തിൽ
പ്രണയം കൊണ്ട് മൂടുകയായിരുന്നു.

നീ മതപ്രസംഗങ്ങൾ കൊണ്ട് മുറവിളി കൂട്ടുമ്പോൾ,
അവൻ എന്നെ മൌനത്തിന്റെ സംഗീത-
മാസ്വദിയ്ക്കാൻ കാതുകൾ കൊട്ടിയടക്കുകയായിരുന്നു ..
മതം എന്നെ അടിമയാക്കുമ്പോൾ,
എന്റെ ദൈവം എന്നെ സ്വതന്ത്രനാക്കി തുറന്നുവിടുന്നു .
നീ ഭൌധീകതയുടെ വർണ്ണ വിസ്മയങ്ങളിൽ , സുഖം നുകരുമ്പോൾ
ഞാൻ കണ്ണുകൾ ഇറുക്കി യടച്ച്ചു
ഹൃദയ ത്തിനുള്ളിലെ കാഴ്ച കാണാൻ പഠിയ്ക്കുകയായിരുന്നു .

നീ ദേവാലയങ്ങളിൽ തല തല്ലി കരയുമ്പോൾ,
ഞാൻ വീഞ്ഞിൻ കുപ്പികള ലെ നുരകളിൽ
പതഞ്ഞു പൊങ്ങുന്ന ലഹരിയെ ആശ്ലേഷിയ്ക്കുകയായിരുന്നു.

നീ മതങ്ങളുടെ അതിർവരബുകളിൽ മുള്ളുകൾ കുത്തി നിർത്തുമ്പോൾ ,
ഞാൻ മാനവികതയുടെ സ്നേഹ സമത്വത്തിൽ തലോടുകയായിരുന്നു.

മത വികാരജീവികൾ പുരോഗമന പ്രസ്ഥാനത്തിന്റെ
മേലങ്കികൾ അണിഞ്ഞു നാട്യമാടുന്നവരെ നോക്കി,
ഞാൻ കണ്ണകൾ ഇറുക്കിയടച്ച്‌ നടന്നകലുമ്പോൾ ,
മൌനത്തിനുള്ളിലെ ആത്മാവിൽ കവിതകൾ തീര്ക്കുന്നവരെ തേടി
ഞാൻ അലയുകയായിരുന്നു
ഈജിവിതം കൊണ്ട് ഒന്നും മനസ്സിലാക്കാൻ കഴിയില്ലന്നു ,
മനസ്സിലാക്കിയവരിൽ
ഞാൻ എന്നെ തന്നെ കാണാൻ തുടങ്ങുകയായിരുന്നു
————————————————-

കടപ്പാട്: ഓഷോ, സൂഫിസം , ബുദ്ധിസം

Leave a Reply

Your email address will not be published. Required fields are marked *