ഇറോം ഷർമിള: സമരം വിജയിക്കുമോ ?

സ്റ്റോപ്പ്‌ പ്രസ്‌

width="643"
ഇറോം ഷർമിള: ഐതിഹാസിക സമരം വിജയിക്കുമെന്നാണ് പ്രതീക്ഷ

മണിപ്പൂരിന്റെ ഉരുക്കു വനിത. എല്ലാ രുചികളും സ്വയം നിഷേധിച്ചു നിരാഹാരത്തിന്റെ ജയിലിലേക്ക് പോയ വനിത. വീണ്ടും ഇറോം ഷർമിള വാർത്തകളിൽ നിറയുകയാണ്. സമാധാനപരമായി നീണ്ട 500 ആഴ്ചകളിലധികമായി നിരാഹാരം അനുഷ്ടിക്കുന്ന സമര നായികയെ,ഭരണകൂടങ്ങൾ ഇക്കാലമാത്രയും അവഗണിച്ചിരുന്നുവെന്നു, ഓർത്തെടുക്കേണ്ടതുണ്ട്.

മണിപ്പൂരിൽ സായുധ സൈന്യത്തിനു ലഭിച്ച പ്രത്യേക അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഇറോം ഷർമിള ഉന്നയിക്കുന്ന ആരോപണം.2000 നവംബർ 2 നു മാലോം പട്ടണത്തിൽ പത്തു നാട്ടുകാർ വെടിയേറ്റു മരിച്ചിടത്ത് നിന്നാണ് തുടക്കം.അന്ന് മരിച്ചവരിൽ, കുട്ടികൾക്കുള്ള ദേശീയ ധീരതാ അവാർഡ് നേടിയ ചന്ദ്രമണി (18)യുമുണ്ടായിരുന്നു.അന്ന് 28 വയസ്സുള്ള ഷർമിള, ഒരു വ്യാഴാഴ്ചയാണ് സമരം തുടങ്ങുന്നത്. ഇതേക്കുറിച്ച് സഹോദരൻ സിംഗ്ഗജിത് സിംഗ് പറയുന്നതിങ്ങനെ: അതൊരു വ്യാഴാഴ്ചയായിരുന്നു.കുട്ടിയായിരിക്കുമ്പോഴേ,ഷർമിള നിരാഹാര വൃതത്തിനു വ്യാഴാഴ്ചയാണ് തിരഞ്ഞെടുക്കാറ്. അന്ന് തുടങ്ങിയ സമരം ഇന്നും തുടരുന്നു.

സമരത്തിന്റെ രൂപങ്ങൾ

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയുള്ള അറസ്റ്റുകൾ,വിട്ടയയ്ക്കലുകൾ.1958 ൽ പാസ്സാക്കിയ ആംഡ് ഫോഴ്സ് (സ്പെഷ്യൽ പവേര്സ് ആക്ട്‌) പിൻവലിക്കണമെന്ന ആവശ്യം,മണിപ്പൂരിന് വേണ്ടി മാത്രമായിരുന്നില്ല. എന്നാൽ, സമരം നീളുകയായിരുന്നു.
……………………………………………………………………………………………………….
ഷോമ ചൗധരി,മുൻ ഡപ്യൂട്ടി എഡിറ്റർ,തെഹൽക്ക

ഇറോം ഷർമിളയുടെ കഥ നമ്മെ പിടിച്ചു കുലുക്കുന്നില്ലെങ്കിൽ ഒന്നിനുമാകില്ല.ഇതു അസാധാരണമായ ഒരു കഥയാണ്‌. അസാധാരണമായ ധൈര്യത്തിന്റേത്.അസാധാരണമായ ലാളിത്യത്തിന്റെത്. അസാധാരണമായ പ്രതീക്ഷയുടെത്.വാർത്തകളുടെയും തിരക്കുകളുടെയും ഇടയ്ക്ക് നിങ്ങൾക്കിത് കേൾക്കാനായെന്നു വരില്ല.പക്ഷെ, ഇറോം ഷർമിളയുടെ കഥ നമ്മെ പിടിച്ചു നിർത്തുന്നില്ലെങ്കിൽ, മറ്റൊന്നിനുമാകില്ല.
……………………………………………………………………………………………………….
എന്നാൽ ഭരണകൂടം നിസ്സംഗത ഭാവിച്ചു. ഇതിനിടെ എത്രയോ അക്രമങ്ങൾ.നഗ്നരായ അമ്മമാരുടെ പ്രതിഷേധം.മണിപ്പൂർ ശരിക്കും കത്തുകയായിരുന്നു.

മണിപ്പൂർ ഒരു പെയിന്റിംഗ് .കടപ്പാട് e-pao.net
മണിപ്പൂർ ഒരു പെയിന്റിംഗ് .കടപ്പാട് e-pao.net

ലോക ശ്രദ്ധയിലേക്ക്

ദക്ഷിണ കൊറിയയുടെ മനുഷ്യാവകാശത്തിനുള്ള അവാർഡ് ഗ്വാൻജു പ്രൈസ് 2007ൽ ഇറോം ഷർമിളയ്ക്ക് നല്കി.പിന്നീടു 2011ൽ ഇതേ പുരസ്കാരം ബിനായക് സെന്നിനും ലഭിച്ചിരുന്നു.

രാഷ്ട്രീയ മാറ്റങ്ങൾ

ഇറോം ഷർമിള ലോക ശ്രദ്ധയാകർഷിച്ചതിന്റെ നേട്ടമേറ്റെദുക്കാൻ ചില രാഷ്ട്രീയ കക്ഷികളെത്തിയതാണ് ഏറ്റവും പുതിയ കാഴ്ച.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുമായി കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. മണിപ്പൂർ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംങ്ങിനോട് കൊണ്ഗ്രെസ്സ് പിന്തുണ നിരസിച്ചതായി അവർ അറിയിച്ചു. മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ആം ആദ്മി പാർട്ടിയോട് അവർ പ്രതിപത്തി കാട്ടി. ഇക്കുറി വോട്ട് ചെയ്യാൻ ഷർമിള ശ്രമിച്ചെങ്കിലും ഫലിച്ചിരുന്നില്ല.ജയിലിലായ വ്യക്തിക്ക് നിയമപ്രകാരം വോട്ട് ചെയ്യാനാകില്ലെന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ അവരെ അറിയിക്കുകയായിരുന്നു.

നിസ്സംഗത മാത്രം

മണിപ്പൂരിൽ അഫ്സയെകുറിച്ച് ജനഹിതം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകരുണ്ട്.ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിസ്സംഗത തുടരുകയാണ്.ഇക്കുറി ഷർമിള ശ്രമിക്കുന്നതും അനുകൂലമായ ഒരു മറുപടിക്കാണ്.

മോദിയുടെ സർക്കാർ

ഇക്കാര്യത്തിൽ വ്യത്യസ്തമായി തീരുമാനമെടുക്കാൻ മോദി ശ്രമിക്കുമെന്നാണ് ഷർമിളയുടെ പ്രതീക്ഷ.അവർ അങ്ങനെയാണ്, വലിയ പ്രതീക്ഷകൾ വച്ച് പുലർത്തുന്ന അസാധാരണ വ്യക്തിയാണ്. ദൽഹിയിൽ വച്ച് പ്രധാനമന്ത്രിയെ കാണാനുള്ള ശ്രമം വിഫലമായതിന്റെ നിരാശയല്ല, മറിച്ചു അനുകൂല തീരുമാനമുണ്ടായാൽ തനിക്ക് ഭക്ഷണം കഴിക്കാനാകുമെന്ന വ്യത്യസ്തമായൊരു പ്രതീക്ഷയാണ് അവർ പങ്കു വയ്ക്കുന്നത്.നയങ്ങളിൽ കീഴ്വഴക്കങ്ങൾ ലംഘിക്കുന്ന മോദിയുടെ ശൈലിയിലാണ് ഇറോം ഷർമിളയുടെ പ്രതീക്ഷയും.

ലോകത്തെ ദൈർഘ്യമേറിയ നിരാഹാര വൃതം നടത്തിയാൾ എന്നൊരു ബഹുമതി കൂടിയുണ്ട് ഷർമിളയ്ക്ക്. നാല്പത്തിരണ്ടു കാരിയായ ഇറോം ഷർമിള സമരം തുടരുകയാണ്. നീണ്ട പതിനാലു വർഷത്തെ സമര ജീവിതം, ശുഭ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനാണ് അവരെ പ്രേരിപ്പികുന്നത്.

.സ്വന്തം ലേഖകൻ.

റഫറൻസ്:
വിക്കിപീഡിയ.ഓർഗ്
തെഹൽക.കോം
ഇ-പാഒ.നെറ്റ്

വായനക്കാരോട്

ഈ റിപ്പോർട്ടിനോടുള്ള അഭിപ്രായങ്ങൾ അറിയിക്കൂ . അഭിപ്രായങ്ങൾ ഹൃസ്വമോ ദീർഘമോ ആകാം. താഴെ കമന്റ് കോളത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാം.മംഗ്ലീഷ് ശൈലിയിൽ ടൈപ്പ് ചെയ്തു സബ്മിറ്റ് ചെയ്തോളു. ഈ റിപ്പോർട്ടിനോട് ചേരുന്ന നിങ്ങളുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റും ഇവിടെ നല്കാവുന്നതാണ്.

2 thoughts on “ഇറോം ഷർമിള: സമരം വിജയിക്കുമോ ?

Leave a Reply

Your email address will not be published. Required fields are marked *