മഴ നനഞ്ഞ സമരക്കാലം

ഫസ്റ്റ് സ്റ്റോപ്പ്‌ പ്രസ്‌
സമരം ഉത്സവമായിരുന്നു  (പെയിന്റിംഗ് കടപ്പാട്: സ്വിസ്ഇൻഫോ. ചെ )
സമരം ഉത്സവമായിരുന്നു
(പെയിന്റിംഗ് കടപ്പാട്: സ്വിസ്ഇൻഫോ. ചെ )

നീണ്ട സ്കൂൾ വരാന്ത.ജൂണ്‍ കാലത്തിന്റെ മഴയ്ക്കൊപ്പം ഒരു സംഘം നടന്നു വരുന്നു.പ്രത്യേക താളത്തിൽ ഉയരുന്ന മുഷ്ടി.ഉച്ചത്തിൽ ഒരു ശബ്ദം ഉയരുന്നുണ്ട്. അത്, മുദ്രാവാക്യത്തിന്റെതാണ്.

മുദ്രാവാക്യ സംഘം കടന്നു പോകുന്ന ക്ലാസ്സ്‌ മുറികളിലോരോന്നിലും ആരവം.
പുസ്തകം ധൃതിയിൽ ഒതുക്കുന്നവർ.
ചോറു പാത്രം വീട്ടിലേക്കിനി കൊണ്ടു പോകണമെന്നോർത്തു ആവലാതിപ്പെടുന്നവർ.

ചിലർ, എന്തിനാണീ സമരമെന്നു തിരക്കുന്നവർ.
നമ്മൾ പഠിച്ച സ്കൂളുകളിലെല്ലാം, സമരം ഇങ്ങനെയായിരുന്നു.
ഗേറ്റിൽ, അവർ,സമരക്കാർ,കാത്തു നില്പ്പുണ്ടാവും .അവർക്കൊപ്പം കുറച്ചു മുദ്രാവാക്യം വിളി .
പിന്നെ, വീട്ടിലേക്കുള്ള നടത്തം.

വഴി നീളെ സമരക്കാര്യം പറയണം.
എന്താടന്നു സ്കൂളില്ലേന്ന് ചോദ്യങ്ങൾക്ക്. ചിലർ ക്രിക്കറ്റ് കളിയിലേക്ക്, ചിലർ കുന്നും തോടും കാണാൻ പോകും.
മറ്റു ചിലർ, പണ്ട് കരുതി വച്ച അടി കൂട്ടുകാരനു പകരുകയായിരിക്കും.

വരമ്പത്ത്, അതും കണ്ടങ്ങനെ അവർ.
ഒരു സ്കൂൾ കാലം, സമരക്കാലം കൂടിയാണ്.
അവിടെ വച്ചാണ്, നമുക്കും ചില അവകാശങ്ങളുണ്ടെന്നു അറിഞ്ഞത്.
അത്, സമരം ചെയ്താലാണ് കിട്ടുകയെന്നറിഞ്ഞത്.

.ആദർശ് അഞ്ചൽ.

Leave a Reply

Your email address will not be published. Required fields are marked *