‘ആദ്യരാത്രി’ തരംഗമാകുന്നു!

വാർത്ത

സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി പ്രവാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തയ്യാറാക്കിയ ‘ആദ്യരാത്രി’ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. ദുബൈ അല്‍ഖിസൈസില്‍ വെച്ച് നടന്ന ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെല്ലാം സംബന്ധിച്ചു.

സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ പ്രതികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തറവാട് ക്രിയേഷന്‍സിലെ പ്രവര്‍ത്തകര്‍ ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയത്. ദുബൈ കരാമയിലെ ഒരു ഫഌറ്റില്‍ പ്രത്യേകം മണിയറ ഒരുക്കിയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. വിവാഹ ദിവസത്തെ രാത്രിയില്‍ മണിയറയിലേക്ക് പ്രവേശിക്കുന്ന മണവാട്ടിയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്.

ഷാഫി ഓറഞ്ച് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റിയാസ് ചെന്ത്രാപ്പിന്നിയാണ്. തറവാട് ക്രിയേഷന്‍സിന് വേണ്ടി ഷെഫി ഈസ്റ്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

‘ആദ്യരാത്രി’ യുട്യൂബില്‍ കാണാം..

.സ്വന്തം ലേഖകൻ.

Leave a Reply

Your email address will not be published. Required fields are marked *