സിംഹമുദ്ര

സിംഹമുദ്ര

ലളിതവും ഭാവാത്മക വുമായ 14 കഥകളുടെ  സമാഹാരമാണ് എസ്. സരോജത്തിന്റെ  സിംഹമുദ്ര . കഥകളെ ഭാഷാപരമായ കലർപ്പുകളിലേക്ക് വഴി തെളി ക്കാതെ, പ്രസന്നവദനരായി അവതരിപ്പിച്ചിരിക്കുന്നു.

വെറുമൊരു സുധാകരൻ എന്ന കഥയിൽ തുടങ്ങി ചുവന്ന കല്ലുള്ള വെളുത്ത മുത്ത്‌ വരെ   വായനക്കാരെ  ഗൃഹാതുരത്വത്തി ലേക്ക് കൂട്ടികൊണ്ട് പോകുന്നു. ഒഴുക്കുള്ള പുഴയിലെ മുങ്ങിക്കുളി പോലെയാണ് നഗരത്തിലെ ജീവിതമെന്നു നിരീക്ഷിച്ചു കൊണ്ട് തിരിച്ചറിയാനാകാത്ത വ്യക്തി ത്വ ങ്ങളിലേക്ക് ആശങ്കപ്പെടുത്തുന്ന ഓർമ്മകളോടെ യാണ് ഓരോ കഥയും കടക്കുന്നത്‌. വ്യവസ്ഥാപിതമായ കഥാ സന്ദ ർ ഭങ്ങളെയും ശൈലികളെയും നിരാകരിക്കുകയും ലളിതമായ പുതു കാഴ്ചകൾ നമ്മെ കാണിച്ചു തരുകയും ചെയ്യുന്നു.കഥാ വായനയെ തത്ത്വചിന്താക്ലാസുകളാക്കാത്ത ഒരു സമാഹാരം . ജീവിതമാണ് തത്ത്വ ചിന്തയെന്നു അതിലെ കഥകൾ പറയുന്നു.

സിംഹമുദ്ര (കഥകൾ )
എസ്.സരോജം
സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില:40