ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ‘സ്വാതന്ത്ര്യം’!

ഫസ്റ്റ് സ്റ്റോപ്പ്‌ പ്രസ്‌
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ

പത്ര സ്വാതന്ത്ര്യം ലംഘിക്കപ്പെട്ട  ഒരു സംഭവം. ചാർളി എബ്ദൊ ആക്രമിക്കപ്പെട്ടതിനെ ലോകമങ്ങനെ കാണുന്നു. .10 ലക്ഷം പേരും 40 രാജ്യ ങ്ങളുടെ പ്രതിനിധി കളും അണി ചേർന്ന റാലിക്ക് പിന്നാലെ , 100000 ട്രൂപ്പ് പട്ടാളക്കാരെ സ്കൂളു കൾ ക്ക് മുന്നിൽ നിയോഗിക്കാൻ ഫ്രാൻസ് തീരുമാനമെടുത്തു കഴിഞ്ഞു. പാരീസിലെമ്പാടും കൂടുതൽ സുരക്ഷ ശക്തമാക്കാനാണ് ഫ്രാൻസ് നീങ്ങുന്നത്‌ .കഴിഞ്ഞ ദിവസം ജർമ്മനിയിലും ഇതേ മാതൃക യിൽ അക്രമം നടന്നിരുന്നു. ഭീകരാക്രമണത്തിൽ ഭീതിദമായ നിലയിലാണ് ഫ്രാൻസ്. എന്നാൽ,പ്രതിഷേധ റാലിയിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഒബാമ പങ്കെടുത്തില്ലെന്നത്  ചർച്ചയായി കഴിഞ്ഞു.

         മത സ്വാതന്ത്ര്യത്തെയും അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തെയും രണ്ടായി കാണണമെന്നു അക്രമത്തെ അപലപിക്കുന്നവർ പറയുന്നു. ജനാധിപത്യം അത് വിഭാവന ചെയ്യുന്നുണ്ട്.  അത്തരമൊരു പുരോഗമന കാഴ്ചപ്പാട് അംഗീകരിക്കുന്നതിനു മടി കാട്ടുന്നതായും അവരുടെ വാക്കുകൾ. പാരീസിലെ റാലിയിൽ അമേരിക്കയെ പ്രതിനിധീകരിച്ചു അംബാസിഡർ ജെയിൻ ഹർറ്റ്  ലെയാണ് റാലിയ്ക്കൊപ്പം കൂടിയത്. എന്നാൽ മന്ത്രി സഭയിൽ നിന്ന് ആരുടെയും പ്രാതിനിധ്യം ഉണ്ടായില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.
         വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത  ഒരു ഉദ്യോഗസ്ഥന്റെതായി വന്ന വെളിപ്പെടുത്തൽ , ഇത്തരമൊരു റാലിയിൽ പ്രസിടന്റ്റ് വൈസ് പ്രസിടന്റ്റ് എന്നിവർക്ക് സുരക്ഷ ഏർപ്പെടുത്തുകയെന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ്. എന്നാൽ റാലിയിൽ പങ്കെടുത്ത മറ്റു നേതാക്കന്മാരുടെ സുരക്ഷ യെ ക്കുറിച്ച് ഉദ്യോഗസ്ഥൻ മൗനം പാലിച്ചു. എന്നാൽ അത്തരം ഭീഷണികൾക്കിടയിൽ ഒട്ടേറെ നേതാക്കൾ പങ്കെടുത്തിരുന്നു.
        തീവ്രവാദ  ഭീഷണി തുടരുന്ന സാഹചര്യത്തിൽ അതിനെ [പ്രതിരോധിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവ ശ്യമായി വരും.  ചാർളി എബ്ദൊ ആക്രമിക്കപ്പെട്ടതിനെ ഇന്ത്യയിൽ കടുത്ത പ്രതിഷേധങ്ങൾ വന്നിലെന്നത് ശ്രദ്ധേയമാണ്. ഹഫിംഗ്ടാൻ പോസ്റ്റിൽ നിലഞ്ജന എസ് .റോയി http://www.huffingtonpost.com/nilanjana-s-roy/charlie-hebdo-india_b_6447482.html?ir=India ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് വന്ന പ്രതികരണങ്ങളിൽ, ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്തിനെന്നു ചോദ്യം, കിരണ്‍ ബേദി തന്റെ ട്വീടിൽ ഉന്നയിക്കുന്നുണ്ട്‌.
       ഡാനിഷ് കാർട്ടൂണ്‍ വിവാദത്തിൽ വിഷയത്തിൽ ഒരു അഭിപ്രായ പ്രകടനമെന്ന നിലയ്ക്കാണ് ചാർളി എബ്ദൊ ഇതിൽ ഇടപെടുന്നതെന്ന് നിലഞ്ജന എസ് .റോയി പറയുന്നു.
       ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ ചിക്കാഗോ ട്രിബ്യൂണ്‍ ഡോട്ട് കോമിൽ എഴുതിയ ലേഖനത്തിലും http://www.chicagotribune.com/news/opinion/commentary/ct-cartoonists-rights-free-speech-paris-perspec-0109-20150108-story.html പ്രശ്നത്തിൽ ചാർളി എബ്ദൊയ്ക്കൊപ്പം പിന്തുണയുമായി അധികം പേരില്ലെന്ന് വ്യകതമാക്കുന്നു.  അമേരിക്കയിലെ കാത്തോലിക് ലീഗിന്റെ പ്രസിടന്റ്റ് ബിൽ ഡോനോഹ്യു, താൻ പ്രതിഷേധിക്കുന്നവരോടോപ്പമാണെന്നു  പ്രസ്താവന പുറത്തിറ ക്കിയിട്ടുണ്ടെന്നു ലേഖനം പറയുന്നു. ” ചാർളി  എബ്ദൊ  ചീഫ് എഡിറ്റർ സ്റ്റീഫെൻ ചാർബോനിയെർ  ഇത്രയ്ക്ക് അരാജകവാദിയാകാൻ പാടില്ലായിരുന്നു.അല്ലെങ്കിൽ കുറച്ചു കാലം കൂടി ജീവിച്ചി രുന്നെനെയെന്നു  പ്രസ്താവനയിൽ പറയുന്നതായി  ഇഷാൻ തരൂർ ലേഖനത്തിൽ  വ്യക്തമാക്കുന്നു. അധിക്ഷേപിക്കുന്നതിന് പകരം കൊലപ്പെടുത്തുന്നത് എതിർക്കപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ പാരീസിൽ നടന്ന സംഭവം ഇനി അനുവദിക്കാനാകില്ല, ഡോനോഹ്യു പറയുന്നു.
      പത്ര സ്ഥാപനം ആക്രമിക്കപ്പെട്ടത്തിൽ പത്ര പ്രവർത്തകരുടേതായ പ്രതിഷേധം മാത്രമാണ് കേരളത്തിൽ നടന്നതെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. സംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളുമടങ്ങുന്ന സമൂഹം നിശബ്ദത പാലിക്കുകയായിരുന്നെന്നു അവർ പറയുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ‘സ്വാതന്ത്ര്യം’എവിടെവരെയെന്നായിരിക്കും ഇനി ചർച്ച ചെയ്യേണ്ടി വരുകയെന്നു കരുതേണ്ടിയിരിക്കുന്നു.
.സ്വന്തം ലേഖകൻ. 
 വായനക്കാർക്ക് ഇക്കാര്യത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാം. താഴെ കാണുന്ന Leave A Reply ഭാഗത്ത്‌ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ കഴിയും.പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു -ചീഫ് എഡിറ്റർ

1 thought on “ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ‘സ്വാതന്ത്ര്യം’!

  1. i think no religion or religious people would not be avoided to praise or criticise unless they are complete. here islam religious people are incomplete so they under criticism. why these people so hurrid on hearing on criticism

Leave a Reply

Your email address will not be published. Required fields are marked *