കാലം മാറുകയാണ്. വാർദ്ധക്യവും. മനുഷ്യന്റെ ആയുർ ദൈർഖ്യം ശരാശരി 90 വയസിലെത്തുമെന്ന് പഠനങ്ങൾ.മികച്ച ആരോഗ്യ പരിരക്ഷയും വൈദ്യ മേഘലയിലെ വളർച്ചയുമാണ് പ്രധാന കാരണങ്ങൾ.
ഇതോടെ, ഏറെ നാൾ ജീവിച്ചിരിക്കാമെന്ന സന്തോഷത്തോടൊപ്പം ചിലരെ ദുഖവും അലട്ടി തുടങ്ങും. 55- 60 വയസ്സിൽ വിരമിച്ചവർക്ക് 90 വയസ്സ് വരെയുള്ള ചിലവ് നേരിടേണ്ടി വരും. പെൻഷൻ ഇല്ലാത്തവരാണെങ്കിൽ മറ്റു മാർഗങ്ങളും നേരിടേണ്ടി വരും.
 
യു.കെ മെഡിക്കൽ റിസർച്ച് കൗൺസിലും അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയും ചേർന്നാണ് ഈ പഠനം സംഘടിപ്പിച്ചത്.
2030 മുതലാണ് ആയുർദൈർഖ്യത്തിൽ മാറ്റം പ്രവചിക്കുന്നത്. സൗത്ത് കൊറിയ,കച്ഛ് ,മെക്സിക്കോ ,ഫ്രാൻസ്, ജപ്പാൻ ,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. വൃദ്ധ തലമുറ വളരുന്നത്തോടെ സംരക്ഷണം വേണ്ട ഒരു ജനത കൂടി ഉണ്ടാവുകയാണ്.