പ്ലാച്ചിമട ട്രിബ്യുണൽ ബിൽ, വീണ്ടും നിയമസഭ

സ്റ്റോപ്പ്‌ പ്രസ്‌
രാഷ്‌ട്രപതി തിരിച്ചയച്ച  പ്ലാച്ചിമട ട്രിബ്യുണൽ ബിൽ ഭേദഗതികളോടെ നിയമസഭയിൽ വച്ചേക്കും. പ്ലാച്ചിമടയിലെ കോള കമ്പനിയുടെ ജല ചൂഷണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക്‌ വേണ്ടി 2011 ൽ രൂപം കൊടുത്തതാണ് ബിൽ. ഇതിൽ ഇരകൾക്കു നഷ്ടപരിഹാരത്തിന് നിർദ്ദേശിച്ചിരുന്നു.
സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ബിൽ വീണ്ടും നിയമസഭയുടെ പരിഗണയ്ക്കു വിടുന്ന കാര്യം അറിയിച്ചത്. ഇതോടെ പ്ലാച്ചിമടയിൽ കോള കമ്പനി ഇരകളുടെ ദുരിതത്തിന് കൈത്താങ്ങാകും.

Leave a Reply

Your email address will not be published. Required fields are marked *