ക്ഷരങ്ങൾ ചേർത്തുവച്ച്
ഒരുപെണ്ണിനെ ഉണ്ടാക്കണം .
കുത്തിവരച്ച്
അവളുടെ നഗ്നതമാറ്റണം ,
ഏടുകൾകൊണ്ട്
ഒരു കിടക്കയുണ്ടാക്കണം ,
കുത്തും,കോമയുംകൊണ്ട്
അവളെ ഇക്കിളിപ്പെടുത്തണം ,
അക്ഷരങ്ങളുടെ മൂർദ്ധാവിൽ
എനിക്ക് ചുംബിക്കണം ,
എന്റെ ചിന്തകളെ ഗർഭം
ധരിക്കുംവരെ മാത്രം
നീ കന്യകയാണ്

വിലാസം:dipinkkl@gmail.com