# സ്റ്റിംഗുകൾ വരട്ടെ, രംഗം കൊഴുക്കട്ടെ !

എഡിറ്റോറിയൽ
സ്റ്റിങ് ഓപ്പറേഷന്റെ ചർച്ചകൾക്കു തുടക്കമിട്ടത്, തെഹെൽകയാണ്. അതിനു മുൻപ് ഇത്തരം സംഗതികൾ നടന്നിരുന്നുവോയെന്ന് വ്യക്തമല്ല. ആയുധ വ്യാപാരവും, കോഴയും രാഷ്ട്രീയ ദുഷ്പ്രഭുത്വവും ചർച്ച ചെയ്യപ്പെടുന്ന തെഹെല്കയുടെ സ്റ്റിങുകൾ രാഷ്ട്രീയ മാധ്യമ ഇന്ത്യയുടെ ഭൂത കാലത്തെ പലതവണ മാറ്റി വരച്ചു.
 
വടക്കേന്ത്യൻ ചാനൽ മത്സരം 
 
വ്യവസായ ലോബികളുടെ നേതൃത്വത്തിലാണ് മിക്ക ഹിന്ദി ചാനലുകളുടെയും പിറവി. പത്ര മാനേജ്‌മെന്റുകളുടെ ചാനലുകളും ഇവയ്‌ക്കൊപ്പമുണ്ട്. ചാനലുകൾ വാർത്തകളിൽ നടത്തിയ മത്സരം, വടക്കേന്ത്യൻ ചാനൽ ശൃംഖല സന്ദർശിക്കുന്നവർക്ക് മനസ്സിലാകും.വിനോദ ചാനലുകൾ വളിപ്പ് പരിപാടികളുടെ കേന്ദ്രമാകാതെ നിലവാരം നിലനിർത്താനും ശ്രമിക്കുന്നുണ്ട്.വാർത്തകളിൽ സി.എൻ.എൻ.,ബി.ബി.സി പോലുള്ള അന്തർദേശീയ ചാനലുകൾ ഇവർക്ക് മാർഗ്ഗദർശിയാകുന്നു. മലയാളത്തിൽ, ഒരു റോൾ മോഡലില്ലെന്നു ചേർച്ചയായും പറയണം.
ഇന്ത്യാവിഷന്റെ പതനം 
 
മലയാള വാർത്താ ചാനലുകളിൽ അത്ഭുതമായിരുന്നു ഇന്ത്യാവിഷൻ. തികച്ചും സ്വതന്ത്രവും ശക്തവുമായൊരു ചാനലായി ഇന്ത്യാവിഷൻ മാറിയത് ചരിത്രമാണ്. ഒപ്പം, എം.വി. നികേഷ് കുമാറെന്ന പ്രഗത്ഭനായ എഡിറ്ററുടെ ക്രിയാത്മകമകതയും. ഒന്നും ആർക്കും ഒളിച്ചു വയ്ക്കാനാകില്ലെന്നു തോന്നിത്തുടങ്ങിയത്, ഇന്ത്യാവിഷൻ വന്ന ശേഷമാണ്. എന്തൊക്കെ പിന്നാമ്പുറ കഥകൾ പറഞ്ഞാലും, ഇന്ത്യാവിഷൻ തീർത്ത വിടവ് നികത്താൻ, പിന്നീട് വന്ന ചാനലുകൾക്കോ ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കോ കഴിഞ്ഞില്ല.
 
സ്റ്റിങ് ചാനൽ 
 
ശശീന്ദ്രന്റെ ശബ്ദരേഖയെ, സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമെന്ന് ആദ്യമേ വ്യക്തമാക്കിരുന്നെങ്കിൽ , സംഭവത്തിന്റെ മാനംഇതൊന്നുമാകുമായിരുന്നില്ല. ഒരു പക്ഷെ, സ്വകാര്യതയുടെ വിഷയമായി ചർച്ച ചെയ്യപ്പെട്ടേക്കാം. തികഞ്ഞ മനുഷ്യ സ്നേഹിയായ എം.സി. വർഗീസിന്റെ മംഗളം ദിനപ്പത്രത്തിന്റെ ആക്ടിവിസ്റ് പത്രപ്രവർത്തനത്തെ ആർക്കും മറക്കാനാവില്ല. ചാനൽ വന്നപ്പോൾ കഥ മാറിയെന്നത് വേറെ കാര്യം. മംഗളം വാരികയിലെ ഇരുളും വെളിച്ചവുമെന്ന കെ.എം.റോയിയുടെ പംക്തിയും ഏറെ ഹൃദ്യമായിരുന്നു. കോട്ടയത്തെ, ‘മ ‘വാരികയിൽ നിന്ന് വാർത്തയുടെ കാണാം കൊണ്ടു, പത്രം വിറ്റഴിയുന്നുവെന്നു അഭിമാനത്തോടെ പറയാൻ കെല്പുള്ള മംഗളത്തിന് ഈ സംഭവം കളങ്കമായിപ്പോയെന്നു പറയാതിരിക്കാനാവില്ല. ഇത്, സ്റ്റിങ് ഓപ്പറേഷനെന്നു പറയുമ്പോൾ, ഉദ്ദേശശുദ്ധി സംശയാതീതമായി വെളിപ്പെടുത്താനാകുന്നുണ്ടോ ?
അവസാനം 
ഈ സംഭവത്തോടെ സ്റ്റിങ് ഓപ്പറേഷനുകളുടെ അവസാനമാകുന്നില്ല. എന്നാൽ, കളങ്കിതമാകുന്ന സ്റ്റിങ്ങുകൾ ഉണ്ടാകരുതെന്ന് തന്നെയാകണം  നിലപാട്. ഒരു വാർത്ത കൊണ്ട്, മാറ്റത്തെ കുറിച്ച് പറഞ്ഞില്ലെങ്കിൽ അതിനെന്തു അർത്ഥമാണുള്ളത്. പുതു ചാനലുകളുടെ നിലപാടും, നിലപ്പിൽപും , ഇത്തരം പുതുതായി കണ്ടെത്തപ്പെടുന്ന വാർത്തകളെ ചുറ്റിപ്പറ്റിയാകും. മലയാളിയുടെ വാർത്താ പരിസരം, പുതിയൊരു ഗന്ധം തേടുന്നുണ്ട്.
.ആദർശ് അഞ്ചൽ.
adarshanchaltvm@rediffmail.com

Leave a Reply

Your email address will not be published. Required fields are marked *