സമ്മേളനത്തിന് വിളമ്പിയ ഒരു പ്ലേറ്റ് ഭക്ഷണത്തിനു 16025 രൂപ വിലയിട്ടപ്പോൾ കുടുങ്ങിയത് ഡൽഹിയിലെ എ എ പി സർക്കാരാണ്. ഫെബ്രുവരി 11,12  തീയതികളിൽ നടന്ന ചടങ്ങിൽ 80 പേർക്കാണ് ഭക്ഷണം നൽകിയത്. തുകയാകട്ടെ 16025. 12472 എന്നിങ്ങനെ. ഒരു പ്ലേറ്റിന് ഈ നിരക്ക് ഈടാക്കിയത് ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട് ഡെവലപ്‌മെന്റ് കോർപറേഷൻ.
സോഷ്യൽ മീഡിയ
വമ്പൻ ഭക്ഷണ നിരക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വാളിൽ ചർച്ചകൾ മുറുകി. ഫയൽ തന്റെയടുത്തു അനുമതിയ്ക്കായി എത്തിയിരുന്നെന്നും എന്നാൽ വാൻ തുകയുടെ ബിൽ കണ്ടു, അനുമതി നൽകാതെ മടക്കുകയായിരുന്നെന്നു ഡൽഹി അപ്പ് മുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. മൊത്തം 11 ലക്ഷം രൂപയാണ് എൺപതു പേരുടെ രണ്ടു ദിവസത്തെ ഭക്ഷണ ചിലവായി കോർപറേഷൻ ചോദിച്ചതു. ഏതു സർക്കാരിന്റെ ധൂർത്തായി ബിജെപി വിശേഷിപ്പിച്ചു.ഒരു പാത്രം ഭക്ഷണത്തിനു പതിനാറായിരം ചെലവാക്കുന്നത് പൊതു ധൂർത്താണെന്നു ബിജെപിയുടെ ഡൽഹി വക്താവ് ഹരീഷ് ഖുറാന പറഞ്ഞു. പ്രശ്ന ങ്ങൾക്കു പിന്നിൽ ബിജെപിയാണെന്ന് സിസോദിയയും പറയുന്നു.പ്രതിപക്ഷ നേതാവ് വിജേന്ദ്ര ഗുപതയും ഈ ആരോപണത്തിൽ എ എ പിയെ വിമർശിച്ചു.
 
ഇതിനിടെ , ഡൽഹിയിൽ എ എ പിക്ക് ആഫീസ് അനുവദിച്ചത് റദ്ദാക്കിയ ലെഫ്. ഗവർണർ അനിൽ ബൈജലിന്റെ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി കേജരിവാൾ രംഗത്ത് വന്നു. തങ്ങൾ തെരുവിൽ നിന്ന് കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാണ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാനത്തു ഭരണമുള്ള ഒരു പാർട്ടിക്ക് ആഫീസ് പ്രവർത്തിപ്പിക്കാൻ അനുവദിക്കാത്തതെന്നു അദ്ദേഹം പറഞ്ഞു.
.ഡൽഹി ബ്യൂറോ .