ടെക്കികൾ തെറ്റിയാറിനെ ശുചീകരിച്ചു

വാർത്ത
തിരുവനന്തപുരം: തെറ്റിയാർ കനാലിനെ ശുചിയാക്കാൻ ഒരു സംഘം ടെക്കികൾ. അണ്ടൂർക്കോണത്ത് തുടങ്ങി ചിറയിൻകീഴിലൂടെ ഒഴുകി ആക്കുളം തടാകത്തിൽ ചേരുന്നതാണ് തെറ്റിയാർ. ടെക്‌നോപാർക്കിന്റെ ഫേസ് 1 ലൂടെ തെറ്റിയാർ കടന്നു പോകുന്നുണ്ട്.
പ്രതിധ്വനിയെന്ന ബാനറിലാണ് ടെക്കികൾ ശുചീകരണം നടത്തിയത് . തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ.പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു. സന്നദ്ധ പ്രവർത്തകരിൽ നിന്ന് ഇരുപതിനായിരം രൂപയും പ്രവർത്തനങ്ങൾക്കായി സമാഹരിച്ചു. കോർപറേഷൻ രണ്ടു കോടി ചിലവിൽ തെറ്റിയാർ തുടർന്ന് ശുചീകരണം നടത്തി സംരക്ഷിക്കുമെന്ന് മേയർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *