ഇനി ആധാർ പേയ്‌മെന്റ്

സ്റ്റോപ്പ്‌ പ്രസ്‌
ഏപ്രിൽ 14 മുതൽ ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം വരുന്നു. വളരെ ലളിതമായ നടപടികളാണ് ഇതിനായി വേണ്ടത്. പണം നൽകുന്നവർക്ക് ഫോണും, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വേണ്ടെന്നതും സർവീസ് ചാർജ് ഇല്ലാത്തതും ഗുണകരമാകും.
ആപ്പ്
കച്ചവടക്കാർ ആധാർ അധിഷ്ഠിത ആപ്പ് ഡൗൺലോഡ് ചെയ്യണം. ഫിംഗർപ്രിന്റെടുക്കാനുളള ഉപകരണം വേണം. വില രണ്ടായിരം. ആപ്പിൽ ആധാർ നമ്പർ നൽകിയാൽ ബാങ്ക് അക്കൗണ്ട് വെളിപ്പെടുത്താൻ ആവശ്യപ്പെടും. ആധാർ ലിങ്ക് ചെയ്തു ഏതു അക്കൗണ്ടും വിനിമയത്തിന് ഉപയോഗിക്കാം. തുടർന്ന് ഫിംഗർപ്രിന്റ് നൽകുമ്പോൾ ഉപകരണം ആധാർ വിവരങ്ങളുമായി ഒത്തു നോക്കി വ്യക്തിയെ ഉറപ്പു വരുത്തുന്നു. വിവരങ്ങൾ കൃത്യമെങ്കിൽ പണം കച്ചവടക്കാരനിലേക്ക്.
കച്ചവടക്കാരന് സ്വൈപ്പിംഗ് മെഷീന് മുതൽ മുടക്കുണ്ടാകുന്നില്ല. ഓരോ ഇടപാടിനും പ്രത്യേക നിരക്കും  നൽകേണ്ടി വരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *