തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ആസൂത്രണ വിദഗ്ദ്ധൻ ഐ.എസ്.ഗുലാത്തിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. ലാറി ബേക്കർ നിർമ്മിച്ച ഈ വീടിന്റെ പരിസരം മണ്ണെടുക്കലിനെ തുടർന്നാണ് മതിൽ ഇടിയുന്നിടത്തേക്ക് എത്തിയത്. പത്‌നി ലീല ഗുലാത്തി ഒറ്റയ്ക്കാണ് വീട്ടിൽ താമസം.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മണ്ണെടുക്കലിനെ തുടർന്ന് ഗുലാത്തിയുടെ വീട്ടിലെ മതിൽ ഇടിഞ്ഞത്. മാധ്യമ വാർത്തകളെ തുടർന്ന് സർക്കാർ മതിൽ നിർമ്മിച്ച് കൊടുത്തിരുന്നു. അനധൃകൃത മണ്ണെടുക്കലിനെതിരെ നടപടിയും അന്വേഷണവും ഉണ്ടാകുമെന്നു അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വീടിന്റെ സുരക്ഷിതത്വവും മണ്ണെടുക്കലിനെ തുടർന്ന് ഭീഷണിയിലായിരിക്കുകയാണ്.
.സ്റ്റാഫ് റിപ്പോർട്ടർ.