വിലയില്ലാതാകുന്ന മരം, ഒത്തിരി ജീവിതങ്ങൾ

റബ്ബറിന്റെ വിലയിടിവിനെ തുടർന്ന് സാധാരണ കർഷകർ പട്ടിണിയിലും കടത്തിലുമാണ്. സ്വന്തമായി ടാപ്പ് ചെയ്യുന്നവർ മാത്രമാണ് പിടിച്ചു നിൽക്കുന്നത്. തോട്ടങ്ങളെല്ലാം നാമ മാത്രമായാണ് പ്രവർത്തിക്കുന്നത്. വമ്പൻ ടയർ കമ്പനികളാകട്ടെ റബ്ബറിന്റെ വിപണി വിലയിടിക്കാനുള്ള ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്തു. ഇറക്കുമതി ചുങ്കം ഉയർത്തുകയും ചെയ്താൽ മാത്രമാണ് കർഷകന് പിടിച്ചു നില്ക്കാൻ കഴിയും.
ദുരിതം ഇനിയും നീളുമെന്നുറപ്പാണ്.
ബിജെപി ദേശീയ നേതാവ് അമിത് ഷായുടെ വരവിൽ ചില മത മേലധ്യക്ഷന്മാർ റബ്ബർ വിലയിടിവ് ശ്രദ്ധയിൽപ്പെടുത്തി. വേണ്ടത് ചെയ്യാമെന്ന് പതിവ് ഉറപ്പില്ലാതെ  മറ്റൊന്നും അമിത് ഷാ പറഞ്ഞില്ല. പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് പറഞ്ഞ കേന്ദ്രം, പിന്നീട് റബ്ബറിന് മാത്രമായി പ്രത്യേക പദ്ധതിയില്ലെന്നു മാറ്റിപ്പറഞ്ഞിരുന്നു. കേരളത്തിലെ രാഷ്ട്രീയവും റബ്ബറിന് വിഘാതമാകുകയായിരുന്നു. ഇതോടെ റബ്ബർ കർഷകരുടെ ദുരിതം ഇനിയും നീളുമെന്നുറപ്പാണ്. 
.സ്റ്റാഫ് റിപ്പോർട്ടർ.