ന്യൂഡൽഹി: ഹജിനു പോകാൻ സ്ത്രീകൾക്കു തുണവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത ബന്ധുക്കളുടെ തുണയില്ലാതെ ഹജ് നിർവഹിക്കാൻ സ്ത്രീകൾക്ക് അനുമതിയില്ലെന്ന നിയമം ഭേദഗതി ചെയ്തതായും മോദി മൻ കി ബാത്തിൽ പറഞ്ഞു. ഇത്തരത്തിൽ അപേക്ഷ നൽകിയ 1300 പേരുടെ അപേക്ഷ സർക്കാർ സ്വീകരിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.

ആണ്‍തുണയില്ലാതെ സ്ത്രീകൾക്ക് ഹജ് നിർവഹിക്കാൻ കഴിയില്ലെന്നത് വിവേചനമാണ്. അതിനാൽ ഈ വർഷം മുതൽ നിയമത്തിൽ മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.