വിവര സംരക്ഷണ ബിൽ ഉടൻ നിയമമായേക്കും

സ്റ്റോപ്പ്‌ പ്രസ്‌
#സ്വന്തം ലേഖകൻ
വിവര സംരക്ഷണ ബില്ലിന്റെ ഭാവി ഉടൻ തീരുമാനമാകും. ബില്ലിനെ കുറിച്ചുള്ള റിട്ട.ജസ്റ്റിസ് ബി. എൻ.ശ്രീകൃഷ്ണയുടെ റിപ്പോർട്ട് ഐ. ടി. മന്ത്രി രവി ശങ്കർ പ്രസാദിന് മുൻപാകെ സമർപ്പിച്ചു. ഡേറ്റ വിനിമയം ചെയ്യപ്പെടുന്നത് നിയമത്തിലൂടെ  നിരീക്ഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് ബിൽ വിഭാവന ചെയ്‌യുന്നത്.
  ഇന്റർ
നെറ്റും ഡാറ്റയും വ്യക്തിയുടെ മൗലികാവകാശമാണ് മാറുമെന്നതാണ് പ്രധാന കാര്യം. വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനോ അപഗ്രഥിക്കാനോ പാടില്ലായെന്നും വരും.
സ്വകാര്യ വിവര സംരക്ഷണ ബിൽ 2018, പൗരന്മാർക്ക് നിരവധി അവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്, പൊതു ഇന്റർനെറ്റ് മാധ്യമത്തിലെ വിവരങ്ങൾ തിരുത്താനും വിവരങ്ങൾ വേണ്ടെന്നു വയ്ക്കാനും അവർക്കു
സ്വാതന്ത്ര്യമുണ്ട്.
വിവര സംരക്ഷണ ബില്ലിൽ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങളുടെ സംരക്ഷനും ഉൾപ്പെടുമെന്നറിയുന്നു.തന്റെ വിവരങ്ങൾ സ്വീകരിക്കപ്പെടുന്ന മാധ്യമത്തിൽ അവ സുരക്ഷിതമാണെന്നും തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുവെന്നും വ്യക്തിയ്ക്ക്‌ ഉറപ്പാക്കാനാകും. ബിൽ നിയമമാകുന്നതിനും മുൻപ് നിരവധി ഭേദഗതികളാണ് വിവിധ മേഖലയിലുള്ളവർ നിർദേശിച്ചിരുന്നത്.
ഡേറ്റയുടെ പൂർണ അധികാരം സ്റ്റേറ്റ് ഏറ്റെടുക്കുന്നുവെന്ന പ്രചാരണം ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. റിട്ട. ജസ്റ്റിസ് ശ്രീകൃഷ്ണയുടെ റിപ്പോർട്ടോടെ ബിൽ കൂടുതൽ വ്യക്തതയുള്ളതാകുമെന്നു കരുതുന്നതായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ കരുതുന്നു.
………………………………………………………………………………………………………………………………………………………………………..
വാർത്തയോടുള്ള അഭിപ്രായങ്ങൾ വായനക്കാർക്ക് രേഖപ്പെടുത്താം. 
മലയാളം ശബ്ദഭാഷയായി  താഴെയുള്ള ചതുരത്തിൽ എഴുതുക.
അഭിപ്രായങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *