‘മീശ’ക്ക് പ്രകാശന വിലക്ക്

കവർ സ്റ്റോറി

മീശ ക്കെതിരെ പുസ്തകപ്രകാശനം വിലക്കുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. തൃശൂരിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയിലാണ് ഡിസിബുക്സ് മീശയുടെ പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.  നവംബർ 10ന് ആരംഭിച്ച പുസ്തകമേളയിൽ മീശയുടെ പ്രകാശനം തടയുക മാത്രമല്ല വേളയിൽ പോലും പുസ്തകം പ്രദർശിപ്പിക്കരുതെന്ന് സംഘാടകർ വാശിപിടിച്ചു.

പാറമേക്കാവ് ദേവസ്വം ആണ് കഴിഞ്ഞദിവസം  പ്രസാധകരെ ബന്ധപ്പെട്ട ഈ പുസ്തകമേളയുടെ അനുമതി പിൻവലിക്കണമെന്ന് വിവരം അറിയിച്ചത്.  വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പ്രതിഷേധമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്.
ഹിന്ദുവിരുദ്ധ പരാമർശമുള്ള മീശ വിൽക്കാൻ പാടില്ലെന്നായിരുന്നു സംഘാടക പ്രധാന ആവശ്യം. സമ്മർദം ശക്തമായതിനെ തുടർന്ന് പുസ്തകമേളയിൽ മീശ പ്രദർശിപ്പിക്കില്ലെന്ന് പ്രസാധകർ അറിയിച്ചു.  ഇതേതുടർന്ന് പുസ്തകമേളയുടെ അനുമതി സംഘാടകർ പുനഃസ്ഥാപിക്കുകയായിരുന്നു.
പുസ്തകമേള തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ഇതിനിടെ ഉണ്ടായി. മേളയിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്  ചിലർ തടഞ്ഞു.  തുടർന്ന് ഹിന്ദു വിരുദ്ധ പരാമർശങ്ങൾ  ഉള്ള പരിപാടികൾ ഇവിടെ നടക്കുന്നില്ലെന്ന് ഫ്ലക്സ് വയ്ക്കണമെന്ന  ആവശ്യം പ്രസാധകർ നിരാകരിച്ചു. ഡിസി ബുക്സ് നൽകിയ പരാതിയിൽ 10 പേർക്കെതിരെ കേസെടുത്തുവെങ്കിലും മേളയ്ക്ക് തടസ്സം ഉണ്ടാകില്ലെന്ന ദേവസ്വത്തിന്റെ  ഉറപ്പിൽ പിൻവലിച്ചു. ഏറെ കോളിളക്കവും  വിൽപ്പനയിൽ റെക്കോഡും  സൃഷ്ടിച്ച മീശയുടെ കോപ്പികൾ വിറ്റ് തീർന്നെന്ന്  പ്രസാധകർ പറഞ്ഞു. മത സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഒരു വാരിക പ്രസിദ്ധീകരണം നിർത്തിവച്ച നോവൽ പിന്നീട് ഡിസിബുക്സ് പ്രസിദ്ധീകരിക്കുകയായിരുന്നു. പ്രമുഖ ദേശീയ പത്രങ്ങൾ നിരാകരിച്ച ഈ വാർത്ത  ടൈംസ് ഓഫ് ഇന്ത്യ മാത്രമാണ് പ്രസിദ്ധീകരിച്ചത്.
കടപ്പാട്: ദി ടൈംസ് ഓഫ് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *