ലോകകവി സമ്മേളനം 2019 ഒക്ടോബറിൽ

ഫസ്റ്റ്

 2019 ഒക്ടോബറിൽ  വേൾഡ് അക്കാഡമി ഒഫ് ആർട്സ് ആൻഡ് കൾച്ചറും കലിംഗ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയും സംയുക്തമായ കവിസമ്മേളനം  നടത്തുമെന്ന് 39-ാമത് ലോകകവി സമ്മേളന സംഘാടനസമിതി പ്രസിഡന്റും കെ.ഐ.ഐ.ടി സ്ഥാപകനുമായ പ്രൊഫ. അച്യുത സാമന്ത  പറഞ്ഞു.

നൂറിലേറെ രാജ്യങ്ങളിൽ നിന്നായി നോബൽ ജേതാക്കൾ ഉൾപ്പെടെ 500ലേറെ കവികളും എഴുത്തുകാരും 2,000ത്തിലേറെ പ്രതിനിധികളും പങ്കെടുക്കും. ചൈനയിലെ സ്യൂയാങിൽ ഒക്ടോബർ 10 മുതൽ16 വടെ നടന്ന ലോക കവിസമ്മേളനത്തിലാണ് അടുത്ത വർഷത്തെ സമ്മേളനം കലിംഗയിൽ നടത്താൻ തീരുമാനിച്ചത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാർഷികദിനമായ ഒക്ടോബർ രണ്ടിന് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലൊന്നാണ് കലിംഗ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി. ഇന്ത്യയ്ക്ക് പുറമേ അമ്പതോളം രാജ്യങ്ങളിലെയും വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ടൈംസ് ഹയർ എജ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് ഉൾപ്പെടെയുള്ളവയിൽ ആയിരത്തിനുള്ളിൽ ഇടംപിടിച്ചിട്ടുണ്ട്. കലിംഗ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസും ഇതിന്റെ അനുബന്ധ സ്ഥാപനമാണ്. വാർത്താസമ്മേളനത്തിൽ ഡോ. ഏണസ്‌റ്റോ കഹാൻ, ഡോ. ജേക്കബ് ഇസാക്, ഡോ. ആർ.കെ. ദാസ്, ഡോ. ബി.എൻ. നന്ദ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *