സുധാകരന്റെ ഭാര്യ പദവി രാജിവച്ചു

ഫസ്റ്റ്

തിരുവനന്തപുരം: ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ പദവി രാജിവച്ചു. കേരള സർവ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം ടെക് ഡയക്ടറായി ജൂബിലി നവപ്രഭക്ക് സ്ഥിരം നിയമനം നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്ന് ആരോപണമുയർന്നിരുന്നു,​. ആരുടെയും ശുപാർശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വർദ്ധിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും നവപ്രഭ വ്യക്തമാക്കി. എന്നാൽ വിവാദം ഉയർന്നതിന്റെ പേരിൽ രാജിവയ്‌ക്കുകയാണെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *