വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിക്ക്‌

വാർത്ത

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. ജീവിതത്തിന്റെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് എം.മുകുന്ദന്‍, പ്രൊഫ.എം.കെ.സാനു, വയലാര്‍ ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കെ.പി.രാമനുണ്ണിയുടെ ദേശം. ജീവിതത്തിന്റെ പുസ്തകം എന്ന രചനയ്ക്ക് പുറമേ സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം, വിധതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷവിലാപം, ജാതി ചോദിക്കുക എന്നിവയാണ് മറ്റ് പ്രധാന രചനകള്‍. സൂഫി പറഞ്ഞ കഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരവും ഇടശ്ശേരി അവാര്‍ഡും ലഭിച്ചു. പുരുഷവിലാപത്തിന് അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. സൂഫി പറഞ്ഞ കഥ പിന്നീട് അതേപേരില്‍ സംവിധായകന്‍ പ്രിയനന്ദനന്‍ സിനിമയാക്കി.

Leave a Reply

Your email address will not be published. Required fields are marked *