സോളാറിൽ മുങ്ങിയ മലയാളി

ഫസ്റ്റ് സ്റ്റോപ്പ്‌ പ്രസ്‌

‘കറുത്ത രാഷ്ട്രീയവും’ തട്ടിപ്പും ചേർന്ന് നല്ലൊരു ആശയത്തെ അട്ടിമറിച്ചതാണ്, നാം സോളാർ വിവാദത്തിൽ കണ്ടത് .വൈദ്യുതി ലാഭിക്കനാകുമായിരുന്ന/ ഉത്പാദിപ്പിക്കുന്ന പദ്ധതിയെ പണം കൊയ്യുന്ന മരമാക്കിയത് ഒന്നാം ന്തരം നേരമ്പോക്കാണ്. തട്ടിപ്പിൽ വീണവരെല്ലാം, ധാരാളം പണമുള്ള വ്യവസായികളും . നമുക്ക്, വിദ്യാഭ്യാസം ഉണ്ടായിയെന്നത് – വിവേക മുണ്ടാകാമെന്ന് അർത്ഥമില്ലല്ലോ !

ആലോചനയില്ലാതെ മുതൽ മുടക്ക്

പദ്ധതിയിലെ മൂലധന നിക്ഷേപത്തെ കുറിച്ച് വ്യക്തമായ ധാരണ , ആർക്കും ഉണ്ടായിരുന്നില്ല. അത് , തട്ടിപ്പുകാർക്ക് എളുപ്പവുമായി. വിശ്വസനീയമായ പല കമ്പനി കളും സോളാർ പദ്ധതി നടത്തിപ്പിലെ ലിസ്റ്റിൽ വന്നിരുന്നു . എന്നാൽ, മുതൽ മുടക്കിയവർ ഒരു താരതമ്യ പരിശോധനയ്ക്കു മുതിർന്നില്ല .

മൂവർ സംഘം
സോളാർ പദ്ധതി തട്ടിപ്പ് പുറത്തായത്,പണം നിക്ഷേപിക്കുമായിരുന്ന ആയിരങ്ങളെ രക്ഷിച്ചുവെന്നതാണ് സത്യം. നിക്ഷേപകരെ രാഷ്രീയം, കല, ഉന്നത ബന്ധങ്ങൾ എന്നിവ കാട്ടി ചാക്കിലാക്കുകയായിരുന്നു തട്ടിപ്പ് നടത്തിയവർ ചെയ്തത് .

കേസ് , ഫോണ്‍ വിളി ,വിവാദം

കേസ് തുടങ്ങുമ്പോഴുള്ള അവസ്ഥയിലല്ല കാര്യങ്ങൾ .സരിതയുടെ ഫോണ്‍ വിളികൾ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുന്നു. കോണ്‍ ഗ്രസ് രാഷ്ട്രീയത്തിൽ, ഗ്രൂപ്പിൽ, ഇതു വിള്ളലുണ്ടാക്കിയത്, ഇനി വരനിരിക്കുന്നത് ഭൂകമ്പങ്ങളാണ്. ഭരണത്തി ലിരിക്കുന്നവർ തങ്ങളെ സംരക്ഷിക്കാനുള്ള പെടാപ്പാടിലാണ്.

തട്ടിപ്പിൽ നിന്ന് വിവാദത്തിലേക്ക്,ഇനി സോളാർ വിവാദം
സോളാർ വിവാദം ഇപ്പോൾ തട്ടിപ്പ് കേസ് മാത്രമല്ല .ഒരു, രാഷ്ട്രീയ വിവാദം കൂടിയാണ്.ഫോണ്‍ വിളി ചോർത്തലും, മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും ഒക്കെയായി കുഴഞ്ഞു മറിയുന്ന അവസ്ഥ .ഏറെ സമ്മർദ്ദങ്ങൾക്ക് ശേഷമുള്ള നടി ശാലു മേനോന്റെ അറസ്റ്റ്, ഒരു വഴിതിരിവാകുമോ? എന്തായാലും , കേസ് തട്ടിപ്പിൽ തുടങ്ങി തട്ടിപ്പല്ലാതായി മരുമോയെന്നു കണ്ടറിയണം. കാരണം ,ഒത്തിരി പേര്ക്ക് രക്ഷപെടെണ്ടിയിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *