മീനിൽ തിളങ്ങുന്നു പാളയം!

കവർ സ്റ്റോറി സ്റ്റോപ്പ്‌ പ്രസ്‌

തിരുവനന്തപുരം: പാളയം കന്നമാര ചന്തയിൽ നിന്ന് വാങ്ങുന്ന മീനുകൾ തിളങ്ങുന്നു.ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവാചകം പോലെയല്ല . അയില ,ചൂര,മത്തി തുടങ്ങിയ മീനുകളുടെ പുറം ഫ്ലുറസെന്റ്‌ ന്പുരണ്ടത് പോലെ തിളങ്ങും.വയറിനകത്ത്‌ നീല നിറമുള്ള കൊഴുത്ത ദ്രാവകം നിറഞ്ഞിരിക്കും. കയ്യിൽ പറ്റുമ്പോൾ ചൊറിച്ചിലുമുണ്ട് .

നഗരത്തിലെ പ്രാദേശിക ചന്തകളിലും ഇതേ അവസ്ഥയുണ്ട്. മീൻ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു വെന്നന്നു പറയപ്പെടുന്നത്‌.. ഇതിനു ഔദ്യോഗിക സ്ഥിരീകരണമില്ല.

മീൻ കേടാകാതിരിക്കാൻ അമോണിയ വിതരുകയായിരുന്നു മുമ്പ് ചെയ്തിരുന്നത്.ശവം ചീഞ്ഞളിയാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ വരെ മീനിനു മേൽ പ്രയോഗിക്കുന്നുണ്ടത്രേ. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന വേണമെന് ആവശ്യമുയരുന്നു
*സ്വന്തം ലേഖകൻ *

Leave a Reply

Your email address will not be published. Required fields are marked *