നെയ്യാര്‍ ഡാം: തമിഴ്നാടിന്‍്റെ ഹരജി സുപ്രീംകോടതി തള്ളി

കവർ സ്റ്റോറി സ്റ്റോപ്പ്‌ പ്രസ്‌

തർക്കത്തിലാവുന്ന ഡാം
തർക്കത്തിലാവുന്ന ഡാം

ന്യൂദല്‍ഹി: നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ഇടക്കാലാശ്വാസമായി കേരളം 150 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് ഹരജി നല്‍കിയത്. ജസ്റ്റിസ് എം.ആര്‍ ലോധ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.
2004 മുതല്‍ കേരളം നെയ്യര്‍ ഡാമില്‍ നിന്ന് വെള്ളം നല്‍കുന്നില്ളെന്ന് തമിഴ്നാട് ഹരജിയില്‍ ഉന്നയിച്ചിരുന്നു. ജൂണ്‍ മുതല്‍ കേരളത്തില്‍ സമൃദ്ധമായി മള ലഭിച്ചിരുന്നുവെന്നും അതിനാല്‍ കന്യാകുമാരി ജില്ലയിലെ കൃഷി ആവശ്യത്തിന് നെയ്യാറില്‍ നിന്നും വെള്ളം ലഭിക്കണമെന്നുമായിരുന്നു തമിഴ്നാടിന്‍്റെ വാദം.
എന്നാല്‍ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നത് നെയ്യാറിലെ വെള്ളമാണെന്നും കേരളത്തില്‍ ജലദൗര്‍ലഭ്യതയുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ കേസില്‍ വിധി വൈകുമെന്ന് ജസ്റ്റിസ് ആര്‍.എന്‍ ലോധ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിച്ചു. കേരളവും തമിഴ്നാടും സമര്‍പ്പിച്ച രേഖകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വിലയിരുത്തിയ ശേഷം മാത്രമേ വിധിയുണ്ടാകൂവെന്നും കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *